Home » ഇന്ത്യൻ തൊഴിൽ രംഗത്ത് കൂട്ട പിരിച്ചു വിടലിന് സാദ്ധ്യത

ഇന്ത്യൻ തൊഴിൽ രംഗത്ത് കൂട്ട പിരിച്ചു വിടലിന് സാദ്ധ്യത

by Jayarajan C N

ഇന്ത്യൻ സാങ്കേതിക സേവന സ്ഥാപനങ്ങൾ അടുത്ത ആറു മാസത്തിനുള്ളിൽ 80,000 മുതൽ 120,000 ലക്ഷം വരെ ആളുകളെ പിരിച്ചുവിടുമെന്ന് എച്ച്ആർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ റിപ്പോർട്ട് ഹിന്ദുവിൽ വന്നിരുന്നു.

കോവിഡ് കാലത്ത് കൂടുതൽ പേരെ ഈ കമ്പനികൾ ഹയർ ചെയ്തിരുന്നു. ഇനി അവരുട ആവശ്യമില്ല എന്നതാണ് ഒരു കാരണം.

ഇവരെ നിലനിർത്താൻ പണമുള്ള വൻകിട ടെക് സ്ഥാപനങ്ങൾ പോലും നിർദ്ദാക്ഷിണ്യം ആളുകളെ പിരിച്ചു വിടുന്ന അവസ്ഥ ആശങ്കയുണ്ടാക്കുന്ന തരത്തിലുള്ളതാണ്.

കാരണം, പിരിച്ചു വിടലുകളുടെ ഒരു കാരണം മാത്രമാണ് കൂടുതൽ ജീവനക്കാർ എന്നത്. അതിനപ്പുറം വരാനിരിക്കുന്ന ഒരു മാന്ദ്യത്തെ ഈ കമ്പനികൾ നന്നായി ഭയപ്പെടുന്നുണ്ട് എന്നത് ബിസിനസ്സ് ടുഡേ പോലളുള മാദ്ധ്യമങ്ങളുടെ വിലയിരുത്തലുകളിൽ നിന്ന് വ്യക്തമാണ്.

കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ടെക് മേഖലയിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ടവരുടെ മാത്രം എണ്ണം 30000 ലധികം വരുമെന്ന് മിന്റ് പോലുള്ള മാദ്ധ്യമങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

ഈ വർഷം തുടങ്ങിയപ്പോൾ തന്നെ നിരവധി ഇന്ത്യൻ സ്റ്റാർട്ട് അപ്പുകൾ നൂറു കണക്കിനാളുകളെ പിരിച്ചു വിട്ടുവെന്ന് ദി വയർ ചൂണ്ടിക്കാട്ടുന്നു.

ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, മേറ്റ, ഐബിഎം തുടങ്ങിയ ഭീമന്മാർ മുതൽ സ്പോട്ടിഫൈ, സ്വിഗ്ഗി, വിപ്രോ തുടങ്ങിയവ വരെ കൂട്ടത്തോടെ, നൂറു കണക്കിന്, ആയിരക്കണക്കിന്, പതിനാായിരക്കണക്കിന് സാങ്കേതിക വിദഗ്ദ്ധരെ പിരിച്ചു വിടുമ്പോൾ, അതിനോടൊപ്പം പരസ്യമേഖലയിലും മറ്റും പ്രവർത്തിക്കുന്ന നിരവധി തൊഴിലുകൾ കൂടി പോകുന്നുണ്ട്.

രാജ്യത്ത് വരുന്ന ആറു മാസങ്ങളിൽ സംഭവിക്കാൻ പോകുന്നത് തൊഴിലുകൾ കൂട്ടത്തോടെ നഷ്ടപ്പെടുന്ന അവസ്ഥയാണ് എന്ന് ചൂണ്ടിക്കാണിയ്ക്കുന്നത് ഹ്യൂമൻ റിസോഴ്സ് ഏജൻസികളാണ്…നൌക്കരി പോലുള്ള സ്ഥാപനങ്ങൾ ഇത്തരത്തിൽ വളരെ കാര്യമായ ഗവേഷണം സ്വന്തം നിലനിൽപ്പുകായി ബന്ധപ്പെട്ട് നടത്തുമെന്നതിനാൽ ഈ കണക്കുകളെ ഗൌരവമായി തന്നെ കാണേണ്ടതുണ്ട്..

(എഫ് ബിയിൽ നിന്ന്)

You may also like

Leave a Comment