Home » ജനങ്ങളെ പിഴിഞ്ഞൂറ്റുന്ന കേന്ദ്ര- സംസ്ഥാന ബജറ്റുകൾക്കെതിരെ തെരുവിലിറങ്ങുക : സി പി ഐ (എം.എൽ) റെഡ് സ്റ്റാർ

ജനങ്ങളെ പിഴിഞ്ഞൂറ്റുന്ന കേന്ദ്ര- സംസ്ഥാന ബജറ്റുകൾക്കെതിരെ തെരുവിലിറങ്ങുക : സി പി ഐ (എം.എൽ) റെഡ് സ്റ്റാർ

by Jayarajan C N

ജനങ്ങളെ പിഴിഞ്ഞൂറ്റുന്ന കേന്ദ്ര- സംസ്ഥാന ബജറ്റുകൾക്കെതിരെ തെരുവിലിറങ്ങുക :
സി പി ഐ
(എം.എൽ) റെഡ് സ്റ്റാർ

ജനങ്ങൾക്ക് മേൽ കഠിന ഭാരം കയറ്റിവെക്കാൻ മൽസരിക്കുന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ നിറഞ്ഞ കേന്ദ്ര- സംസ്ഥാന ബജറ്റുകൾക്കെതിരെ ജനങ്ങൾ രംഗത്ത് വരേണ്ടതുണ്ട്.
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് എതിരെ എന്ന തരത്തിൽ ജനപ്രിയ മുദ്രാവാക്യങ്ങളുയർത്തി വോട്ട് വാങ്ങി അധികാരത്തിൽ വന്ന പിണറായി സർക്കാരും വിഭവസമാഹരണത്തിന് കോർപ്പറേറ്റ് കമ്പനികളുടെയൂം സമ്പന്നരുടെയും വരുമാനത്തിൽ തൊടാൻ തയ്യാറല്ല.ആഭ്യന്തര വിഭവ സമാഹരണത്തിന് പെട്രോൾ ഡീസൽ വൈദ്യുതി ചാർജ്ജുകൾ വർദ്ധിപ്പിച്ച് ചരക്ക് നീക്കം ചെലവേറിയതാക്കുകയാണ് സർക്കാരിന്റെ സാമ്പത്തിക ദർശനം.
2955 കോടി രൂപയുടെ അധിക നികുതിയാണ് ബജറ്റിലൂടെ ചുമത്തിയത്.
പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ സെസ്
500- 999 രൂപയുള്ള മദ്യം കുപ്പി ഒന്നിനു സെസ് 20 രൂപ. അതിനു മുകളിൽ 40 രൂപ.
മോട്ടോർ വാഹന നികുതി വർദ്ധന 2% .
ഇത് സമസ്ത മേഖലകളിലും വിലക്കയറ്റം രൂക്ഷമാക്കും.തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂർച്‌ഛിപ്പിക്കും. സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടും കടക്കെണിയിൽ പെട്ടും ആത്മഹത്യയിലേക്ക് പതിക്കുന്ന ഇടത്തരം വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ഓർമ്മയാകും.
നോട്ട് നിരോധനം, ജിഎസ്ടി, സംസ്ഥാനത്തെ ബാധിച്ച പ്രളയം, രാജ്യത്തെ മുഴുവൻ ലോക്ഡൗണിൽ ആക്കിയ കോവിഡ് മഹാമാരി ഇവയെയെല്ലാം അതിജീവിച്ച് വരുന്ന ഘട്ടത്തിൽ ഉണ്ടായിട്ടുള്ള ഈ കഠിനമായ ആഘാതം എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതാണ്.
പെരുപ്പിച്ചു കാട്ടിയ ഊഹ ക്കുമിള പൊട്ടി, തകരുന്ന അദാനിയിൽ പ്രതീക്ഷ അർപ്പിച്ച് വിഴിഞ്ഞത്തെ ദുബായ് ആക്കി മാറ്റുന്ന
60000 കോടിയുടെ വ്യാവസായിക ഇടനാഴിയാണ് കേരളത്തിന്റെ രക്ഷാ പദ്ധതിയെന്ന പ്രഖ്യാപനത്തിലൂടെ സർക്കാരിന്റെ വികസ നയത്തിന്റെ അന്ത:സത്ത എന്താണെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ കൃത്യമായി വ്യക്തമാക്കുകയുണ്ടായി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ 1000 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചത്.
ആഗോളവൽകരണത്തിന്റെ പാതയിൽ കോർപ്പറേറ്റ് സേവ ഉയർത്തിപ്പിടിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൊണ്ടു വന്നിട്ടുള്ള ബജറ്റ് നിർദേശങ്ങൾ ക്കെതിരേ കക്ഷി ഭേദമന്യേ മുഴുവൻ ജനങ്ങളും സമര മുന്നേറ്റങ്ങൾക്ക് തയ്യാറാകേണ്ടതുണ്ട്.

CPI (ML) റെഡ് സ്റ്റാർ
കേരള സംസ്ഥാന കമ്മിറ്റി.
04/02/23

You may also like

Leave a Comment