Home » ജാതി വിവേചനത്തിന്നെതിരെ കൂടൽമാണിക്യ ദേവസ്വം ഓഫീസിലേക്ക് മാർച്ച്

ജാതി വിവേചനത്തിന്നെതിരെ കൂടൽമാണിക്യ ദേവസ്വം ഓഫീസിലേക്ക് മാർച്ച്

by Jayarajan C N

ക്ഷേത്രങ്ങളെ ബ്രാഹ്മണാധിപത്യത്തിൽ നിന്നും
മോചിപ്പിക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണെന്ന് മാധ്യമപ്രവർത്തകനും സാംസ്കാരിക ആക്ടിവിസ്റ്റുമായ ടി.ആർ രമേഷ് പറഞ്ഞു.
അയിത്താചരണം നടത്തിയ കൂടൽ മണിക്യക്ഷേത്രം തന്ത്രിമാരേയും ദേവസ്വം അധികാരികളേയും പ്രോസിക്യൂട്ട്‌ ചെയ്യണമെന്നാവശ്യപ്പെട്ട്
ജാതി ഉന്മൂലന പ്രസ്ഥാനം (CAM),
കൾച്ചറൽ ഫോറം,
എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൂടൽ മാണിക്യ ദേവസ്വം ഓഫീസിലേക്ക് നടന്ന മാർച്ച്‌ ആൽത്തറക്കു സമീപം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം.

ജാതി ഉന്മൂലന പ്രസ്ഥാനം സംസ്ഥാന കൺവീനർ എം.കെ.ദാസൻ അദ്ധ്യക്ഷത വഹിച്ചു.
പി.എൻ. പ്രൊവിൻ്റ് ആമുഖ പ്രസംഗം നടത്തി.
നിയമവിരുദ്ധമായ അയിത്താചരണം നടത്തിയ കൂടൽ മണിക്യക്ഷേത്രം തന്ത്രിമാരേയും ദേവസ്വം അധികാരികളേയും പ്രോസിക്യൂട്ട്‌ ചെയ്യുക, തന്ത്രികൾ മുതൽ പാചകക്കാർ വരെയുള്ളവരെ ജാതിയോ പാരമ്പര്യമോ അടിസ്ഥാനമാക്കാതെ യോഗ്യത നിശ്ചയിച്ച് നിയമിക്കുക,
മതേതര നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുക, അയിത്താചരണത്തിനു കൂട്ടുനിൽക്കുന്ന ദേവസ്വം അഡ്മിനിസ്റ്റ്രേട്ടറെ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച മാർച്ചിനെ ദേവസ്വം ഓഫീസിനു സമീപം ബാരിക്കേഡു വെച്ച് പോലീസ് തടഞ്ഞു.

“ചട്ടവിരുദ്ധവും ആചാരവിരുദ്ധവുമായ കാര്യങ്ങൾ” സംഭവിച്ചതിനാലാണ്‌ പ്രതിഷേധിച്ചതെന്ന് പത്ര പ്രസ്താവന നടത്തിയ തന്ത്രി നെടുമ്പിള്ളി ഗോവിന്ദൻ നമ്പൂതിരിപ്പാട്‌ തീർത്തും അപലപനീയമായ അയിത്താചരണമാണ്‌ നടത്തിയിട്ടുള്ളതെന്നും
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 പ്രകാരം നിർത്തലാക്കപ്പെട്ട അയിത്തത്തിന്റെ അടിസ്ഥാനത്തിൽ അടിച്ചേൽപ്പിക്കുന്ന അയോഗ്യത 1955 ലെ പൗരാവകാശസംരക്ഷണ നിയമപ്രകാരവും കുറ്റകരമാണെന്നും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്‌ തന്ത്രിമാരും അവർക്കൊപ്പം നിന്ന ക്ഷേത്രജീവനക്കാരും തന്ത്രിയുടെ നിയമവിരുദ്ധ ഭീഷണിക്കു വഴങ്ങി ഈഴവ ജാതിയിൽ പെട്ട ജീവനക്കാരനെ അദ്ദേഹം നിയമിക്കപ്പെട്ട തസ്തികയിൽ നിന്നും മാറ്റി നിർത്തിയ ദേവസ്വം ബോർഡ്‌ അധികൃതരും ചെയ്തിട്ടുള്ളതെന്നും ഇവർക്കെതിരെ കേസെടുത്ത്‌ ശിക്ഷാ നടപടികൾ കൈക്കൊള്ളണമെന്നും മാർച്ചിനെ അഭിവാദ്യം ചെയ്തു കൊണ്ട് കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറി വേണുഗോപാലൻ കുനിയിൽ ആവശ്യപ്പെട്ടു.

You may also like

Leave a Comment