ഇന്നലെ വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ് ദൾ എന്നീ സംഘവിഷങ്ങൾ നാഗ്പൂരിൽ പ്രകടനം നടത്തി. അവർ ഔറംഗസീബിന്റെ കോലം കത്തിച്ചു…
ഔറംഗസീബിന്റെ ശവകുടീരം തകർക്കണമെന്ന ആവശ്യം ഉയർത്തിയാണ് അവർ പ്രകടനം നടത്തിയത്…
ഈ ആവശ്യം ആദ്യം ഉയർത്തിയത് കൊടിയ വിഷമായ മുഖ്യമന്ത്രി ഫെഡ്നാവിസ് ആയിരുന്നു…
മുഖ്യധാരാ മാദ്ധ്യമങ്ങൾ, ചാനലുകൾ ഒക്കെ ഈ വിഷയം ഒരു സംഭവം പോലെ മാത്രം വിശദീകരിച്ചപ്പോൾ എബിപി ന്യൂസിൽ പ്രതിമാ മിശ്ര വീണ്ടും ചോദ്യങ്ങൾ ഉയർത്തിയിരുന്നു…
ഈ ശവകുടീരം തകർത്താൽ നിങ്ങൾക്ക് ചരിത്രത്തെ ഇല്ലാതാക്കാൻ കഴിയുമോ എന്നും ഇവിടത്തെ തൊഴിലില്ലായ്മയും ദാരിദ്ര്യവും കുറയ്ക്കാൻ കഴിയുമോ എന്നും അവർ ചോദിച്ചു കൊണ്ട് ഒരിക്കൽ കൂടി നിലപാടുകളുള്ള ചാനൽ അവതാരകർ അവസാനിച്ചിട്ടില്ല എന്നവർ കാണിച്ചു തന്നിട്ടുണ്ട്…
നാഗ്പൂരിൽ ഒന്നും സംഭവിച്ചിട്ടില്ല എന്നു പറഞ്ഞ് വിഡ്ഢി വേഷം കെട്ടുന്ന ഫെഡ്നാവിസ് വസ്തുതകൾ മറച്ചു വെയ്ക്കുകയാണ് ചെയ്യുന്നത്..
ഇന്നലെ ഔറംഗസീബിന്റെ കോലം കത്തിക്കുമ്പോൾ അതിൽ ഖുറാൻ വചനങ്ങളെഴുതിയിട്ടുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
എന്നാൽ ഇത് ഖുറാൻ കത്തിച്ചു എന്ന രീതിയിലുള്ള പ്രചാരണമായി മാറി..
പിന്നീട് ഉണ്ടാവുന്നത് മുസ്ലീം ജനവിഭാഗത്തിലെ സംഘടിത ജനവിഭാഗത്തിന്റെ കല്ലേറും മറ്റുമാണ്…നാഗപൂരിലെ ചില ഭാഗങ്ങളിൽ .തീ വെയ്പ്പുകൾ ഉണ്ടായി എന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
പ്രതിമ മിശ്ര കൃത്യമായി ചൂണ്ടിക്കാണിച്ചതു പോലെ ഫെഡ്നാവിസ്, മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്ന സംഘവിഷം ആണ് ഈ കലാപത്തിന് തിരി കൊളുത്തിയിരിക്കുന്നത്..
ശിവജിയെ പോലെ ബ്രാഹ്മണർക്ക് അസ്വീകാര്യനായിരുന്ന, സ്വന്തം സൈന്യത്തിൽ എമ്പാടും മുസ്ലീം നായകരെ ഉൾക്കൊള്ളിച്ചിരുന്ന ഒരു വീരരാജാവിന്റെ പേരിലാണ്, സാമ്രാജ്യത്വത്തിന്റെ ചെരുപ്പു നക്കികൾ ചരിത്രത്തിൽ മുഗൾ കാലഘട്ടം ഇന്ത്യൻ തലമുറയ്ക്ക് നൽകുന്ന പാഠങ്ങളെ ഇല്ലാതാക്കാൻ വേണ്ടി, പുതിയ നുണക്കഥകൾ പകരം വെച്ചു കൊണ്ട് വർത്തമാന ദാരിദ്ര്യത്തെ മറച്ചു വെയ്ക്കാൻ തെരുവിൽ തെമ്മാടിത്തരവുമായി ഇറങ്ങിയിരിക്കുന്നത്.
മണിപ്പൂർ കത്തിച്ചവർ നാഗ്പൂർ കത്തിച്ചു നോക്കുകയാണ്…
CN Jayarajan (Fb post)