ചിത്രത്തിൽ കാണുന്നയാളാണ് ക്ഷമാ സാവന്ത്….
ഇവരാണ് 2018-ൽ അമേരിക്കയിലെ സിയാറ്റിലിൽ ഇന്ത്യക്കാർക്കിടയിൽ ജാതി വിവേചനം നടക്കുന്നുവെന്ന് സർവ്വേ നടത്തിയതിന്റെ പിന്നിൽ പ്രവർത്തിച്ചയാൾ…
ഭൂരിപക്ഷം ദളിതരും നാലിലൊന്ന് ശൂദ്രരും ജാതി വിവേചനമുണ്ട് എന്ന് സർവ്വേയിൽ വെളിപ്പെടുത്തിയപ്പോൾ രണ്ടു കൊല്ലം കഴിഞ്ഞ് സിയാറ്റിലിലെ കൗൺസിലിൽ ജാതി വിവേചനത്തിനെതിരെ സംരക്ഷണം ഉറപ്പു വരുത്തുന്ന രേഖ അവതരിപ്പിച്ച് പാസ്സാക്കിയെടുത്ത് യുഎസ് ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച വ്യക്തി…
2020-ൽ തന്നെ സിയാറ്റിൽ കൗൺസിലിൽ ഇന്ത്യയിലെ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് പാസ്സാക്കിയതിന്റെ പിന്നിലും ഈ പെൺകുട്ടി തന്നെ…
മാർക്സിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുള്ളതിനാൽ സിയാറ്റിലിലെ തൊഴിലാളികളുടെ മിനിമം കൂലി വർദ്ധിപ്പിക്കുന്നതിനുള്ള പോരാട്ട വിജയങ്ങളിലും നേതൃ സ്ഥാനം വഹിച്ചിട്ടുണ്ട്…
ഇതു കൊണ്ടൊക്കെ തന്നെ ബാംഗ്ലൂരിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന സ്വന്തം അമ്മയെ കാണാൻ ഇന്ത്യൻ സർക്കാർ വിസ അനുവദിക്കുന്നില്ല…
കഴിഞ്ഞ വർഷം രണ്ടു തവണ വിസയ്ക്ക് അഭ്യർത്ഥിച്ചത് നിരസിച്ചു… ഈ വർഷം ജനുവരിയിൽ എമർജൻസി വിസ ചോദിച്ചതും കൊടുത്തില്ല..
മോദിയുടെയും സംഘപരിവാരങ്ങളുടെയും കടുത്ത വിമർശകയാണ് ക്ഷമാ സാവന്ത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…
ഇതൊക്കെ സംഘപരിവാരങ്ങളുടെ കേമത്തമായി കാണേണ്ടതില്ല…
2020-ൽ ജാതീയ വിവേചനങ്ങൾക്കും പൗരത്വഭേദഗതിബില്ലിനും എതിരെ രേഖകൾ അവതരിപ്പിച്ച് പാസ്സാക്കിയ ക്ഷമാ സാവന്ത് 2023-ൽ സിയാറ്റിൽ കൗൺസിൽ മെമ്പർ സ്ഥാനത്തു നിന്ന് വിരമിക്കുന്നതു വരെ തുടർന്നുള്ള വർഷങ്ങളിൽ ബാംഗ്ലൂരിൽ വന്നിട്ടുണ്ട്…
അവർ വിരമിക്കുന്നതു വരെ അമേരിക്കൻ കൗൺസിൽ മെമ്പറാണ്… അമേരിക്കൻ ഉദ്യോഗസ്ഥരെ സംഘഫാസിസ്റ്റ് ഭരണകൂടത്തിന് ഭയമാണ്… അതിനാൽ അവർ വിരമിക്കുന്നതു വരെ ഒന്നും ചെയ്തില്ല!
ക്ഷമാ സാവന്ത് നടത്തിയ പോരാട്ടങ്ങൾ ലോകമെങ്ങും വിലയിരുത്തപ്പെടും… അവർ നിയമത്തിന്റെ വഴി തേടുമെന്ന് കരുതുന്നു…
ക്ഷമാ സാവന്തിന് അഭിവാദ്യങ്ങൾ!
സി എൻ ജയരാജൻ