പ്രിയ സഖാക്കളേ, സുഹൃത്തുക്കളെ ,
യുഎസ് പിന്തുണയുള്ള സയണിസ്റ്റ് ശക്തികൾ, പലസ്തീൻ ജനതക്കെതിരെ, അഴിച്ചുവിട്ടിരിക്കുന്ന അതിന്റെ കുറ്റകൃത്യങ്ങളും ഭീകരതയും മുമ്പുണ്ടായിരുന്ന എല്ലാറ്റിനെയും മറികടന്നിരിക്കുന്നു.
ഗാസയിൽ ഇസ്രായേൽ നേ തൃത്വത്തിൽ വർദ്ധിച്ചുവരുന്ന വംശഹത്യയ്ക്കെതിരെ
ആഗോള തലത്തിൽ ആശങ്കാകുലരായ ജനങ്ങൾ വർദ്ധിച്ചതോതിൽ മുന്നോട്ട് വരുന്നു.
നവഫാസിസ്റ്റ് ഭരണകൂടങ്ങൾ ഒഴികെയുള്ള പല രാജ്യങ്ങളും സയണിസ്റ്റ് നെതന്യാഹു സർക്കാരിനെ ദൃഢമായി അപലപിച്ചു, ചിലത് ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം പോലും അവസാനിപ്പിച്ചു.
പാലസ്റ്റീൻ വംശ ഹത്യക്കെതിരെ 2025 ജൂൺ 10 മുതൽ ജൂൺ 17 വരെ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ നേതൃത്വത്തിൻ പലസ്തീൻ ഐക്യദാർഢ്യ വാരമായി ആചരിക്കാൻ സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കയാണ്. പലസ്തീനികളെ ഉന്മൂലനം ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുന്ന യുഎസ്-സയണിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ ഉയർത്തി കൊണ്ടുവരണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്.
സമാന ചിന്താഗതിക്കാരെക്കൂടി അണിനിരത്തി സംയുക്തമായ പ്രതിഷേധങ്ങളും പ്രചാരണങ്ങളും നടത്തുന്നതിന് , ഈ വിഷയം അടിയന്തിരമായി ചർച്ച ചെയ്യാൻ എല്ലാ പുരോഗമന-വിപ്ലവ ശക്തികളോടും ഞങ്ങൾ വീണ്ടും അഭ്യർത്ഥിക്കുന്നു. പൊതുയോഗങ്ങൾ, തെരുവ് യോഗങ്ങൾ, പോസ്റ്റർ കാമ്പെയ്നുകൾ, യോജിച്ച സോഷ്യൽ മീഡിയ കാമ്പെയ്നുകൾ എല്ലാം ഇത്തരമൊരു ഐക്യാ ദാർഢ്യ പ്രചാരണത്തിൻ്റെ ഭാഗമായി നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാം, സാധ്യമാകുന്നിടത്തെല്ലാം സമാന ചിന്താഗതിക്കാരായ ശക്തികളുമായി ചേർന്ന്, ഐക്യദാർഢ്യ കൂട്ടായ്മകൾ സംഘടിപ്പിക്കാം.
യുഎസ്- ഇസ്രായേൽ ശക്തികൾ നടത്തുന്ന പലസ്തീൻ അധിനിവേശത്തിനെതിരെ, ഐക്യപ്പെടുക!
പൊരുതുന്ന പാലസ്റ്റീൻ
ജനതക്ക് ഐക്യദാർഢ്യം!
യുഎസ് – സയണിസ്റ്റ് ശക്തികൾ നടത്തുന്ന ഫലസ്തീൻ വംശഹത്യയ്ക്കെതിരെ ശബ്ദമുയത്തുക !
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.
കേരള
സംസ്ഥാന കമ്മിറ്റി