Home » പ്രഗ്യാസിങ്ങിന് മരണശിക്ഷ നൽകണമെന്ന് എൻ ഐ എ

പ്രഗ്യാസിങ്ങിന് മരണശിക്ഷ നൽകണമെന്ന് എൻ ഐ എ

by Jayarajan C N

ചിത്രത്തിൽ കാണുന്നവൾക്ക് മരണ ശിക്ഷ നൽകണമെന്ന് എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നു…

മോദിയുടെ കീഴിലുള്ള എൻഐഎയ്ക്ക് ഇതല്ലെങ്കിൽ എല്ലാവരെയും വെറുതേ വിടാൻ പറഞ്ഞ് സ്വയം കെട്ടിിത്തൂങ്ങിച്ചാവുകയേ വഴിയുള്ളൂ എന്നു തോന്നിക്കാണണം…

അത്രയ്ക്ക് വ്യക്തമായ ഒന്നായിരുന്നു 2008-ലെ മാലെഗവോൻ സ്ഫോടനക്കേസ്…

മറന്നു പോകരുത്… 2008 സെപ്റ്റംബർ അവസാനം മഹാരാഷ്ട്രയിലെ മാലെഗാവോനിൽ നടന്ന സ്ഫോടനത്തോടൊപ്പം ഗുജറാത്തിലെ മൊഡാസയിലും സ്ഫോടനം നടന്നു…

രണ്ടിടത്തും ആളുകൾ മരിച്ചു….

സംഘപരിാവരങ്ങൾ പതിവു പോലെ മുസ്ലീങ്ങളെ ഭീകരരാക്കാൻ വേണ്ടി രാജ്യമെമ്പാടും പണിയെടുത്തു…

നമ്മുടെ കേരളത്തിൽ, ബാബാ കല്യാണി എന്ന സിനിമയിൽ മോഹൻലാലിനെ കൊണ്ട് മാലെഗാവോൻ എന്നു പറയിക്കുകയും ചെയ്തു…

പക്ഷേ, ഹേമന്ത് കാർക്കറെ എന്ന ധീരനായ പോലീസുദ്യോഗസ്ഥൻ ഇത് സംഘപരിവാര സൃഷ്ടിയാണെന്ന് കണ്ടെത്തി….

അങ്ങിനെ ഈ സ്ത്രീ ഭീകര കുറ്റവാളിയായി….

എന്നാൽ സംഘപരിവാരങ്ങൾ ഇവരെ 2019ലെ തെരഞ്ഞെടുപ്പിൽ നിർത്തി. മദ്ധ്യപ്രദേശിൽ മുൻ മുഖ്യമന്ത്രിയ്ക്കെതിരെ അവർക്ക് 9 ലക്ഷത്തോളം വോട്ടുകൾ ഉണ്ടാക്കിക്കൊടുത്തു. ഏതാണ്ട് മൂന്നര ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അവരെ ജയിപ്പിച്ചു പാർലമെന്റിലേക്ക് വിട്ടു…

അവർ അവിടെ ചെന്നതിന് ശേഷം ഗോഡ്സേയെ വാഴ്ത്തിപ്പാടി….

ഇപ്പോൾ എൻഐഎയ്ക്ക് ഈ സ്ഫോടനക്കേസിലെ മറ്റു പ്രതികളെ ശിക്ഷിക്കണമെങ്കിൽ ഈ അതിഭീകരയെ ശിക്ഷിക്കണമായിരുന്നു… അവർക്ക് മരണ ശിക്ഷ ഉണ്ടാക്കിക്കൊടുക്കണമെങ്കിൽ ഇവർക്ക് ആദ്യം കൊടുക്കണമായിരുന്നു…

എന്നാൽ ഇത് കൊണ്ട് അവർക്ക് എന്തെങ്കിലും പറ്റും എന്നാരും ധരിക്കുന്നില്ല…… സവർക്കറെ കുറിച്ച് ഒന്നും മിണ്ടിപ്പോകരുത് എന്ന് രാഹുലിനോട് പറയുന്ന സുപ്രീം കോടതി ഉള്ളിടത്തോളം കാലം ഇവർക്ക് ആശ്വസിക്കാൻ വകയുണ്ട്…

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്…

മലയാളത്തിലെ അടക്കം ചാനലുകളും മാദ്ധ്യമങ്ങളും ഭീകരർക്കെതിരെ രാജ്യസ്നേഹ നാടകത്തിൽ അഭിനയിച്ച് അട്ടഹസിച്ചു കൊണ്ടിരിക്കും നേരം അവർ സൌകര്യ പൂർവ്വം ഈ വാർത്ത ഒഴിവാക്കി നിർത്തിയിരിക്കയാണ്…

ഈ വാർത്ത യഥാർത്ഥ ഭീകരതയെ തുറന്നു കാട്ടുന്ന ഒന്നാണെങ്കിലും ചാനലുകൾക്കോ മാദ്ധ്യമങ്ങൾക്കോ ഇത് പറയാനുള്ള ആർജ്ജവം ഇല്ല എന്നത് ഇത്തരം തമസ്കരണങ്ങളിലൂടെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. .

സി എൻ ജയരാജൻ

You may also like

Leave a Comment