Home » പി. രാജൻ്റെ രക്തസാക്ഷി ദിനം ആചരിച്ചു

പി. രാജൻ്റെ രക്തസാക്ഷി ദിനം ആചരിച്ചു

by Jayarajan C N

പി.രാജൻ്റെ രക്തസാക്ഷി ദിനം ആചരിച്ചു.


അടിയന്തിരാവസ്ഥയേക്കാൾ ഭീകരവും ഭയാനകവുമായ ഒരു സാഹചര്യത്തിലൂടെയാണ് നമ്മുടെ രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും ‘ RSS ൻ്റെ നേതൃത്വത്തിലുള്ള നവ ഹിന്ദുത്വം അതിൻ്റെ പ്രഖ്യാപിത ലക്ഷ്യമായ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ശ്രമം നടത്തുകയാണെന്നും ഇതിനെതിരായി അതിശക്തമായ ചെറുത്തുനില്പുകൾ ഉണ്ടാക്കിയെടുക്കുകയാണ് അടിയന്തിരാവസ്ഥാ രക്തസാക്ഷികളുടെ ഓർമ്മ പുതുക്കുമ്പോൾ നാം ചെയ്യേണ്ടതെന്നും സി.പി ഐ എം.എൽ റെഡ്സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.പി കുഞ്ഞിക്കണാരൻ അഭിപ്രായപ്പെട്ടു.

അടിയന്തിരാവസ്ഥാ രക്തസാക്ഷി പി രാജൻ്റ രക്തസാക്ഷി ദിനമായ മാർച്ച് രണ്ടിന് കക്കയത്ത് രാജൻ പ്രതിമയിൽ പുഷ്.പാർച്ചനയും പതാക ഉയർത്തലും നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 


മോഡി സർക്കാർ നടപ്പാക്കുന്ന ജന വിരുദ്ധ നയങ്ങളെ ചെറുക്കാനും കോർപ്പറേറ്റ് ഫാസിസത്തെ കെട്ടുകെട്ടിക്കാനും മുഴുവൻ ജനങ്ങളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി അഖിൽ കുമാർ അധ്യക്ഷത വഹിച്ചു. വി.എ ബാലകൃഷ്ണൻ എൻ എം പ്രദീപൻ എന്നിവർ സംസാരിച്ചു.
ശ്രീജിത്ത് ഒഞ്ചിയം,, ഇ സി വിജയൻ ,ത്രിവിക്രമൻ ,കെ .പി സുനിൽ കുമാർ എടോനി ചന്ദ്രൻ എന്നിവർ പങ്കെടുത്തു

You may also like

Leave a Comment