കൽപറ്റ: ഗോത്ര യുവാവ് ഗോകുലിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ സർവീസിൽ നിന്ന് നീക്കം ചെയ്ത് ജുഡീഷ്യൽ അന്വേഷണം നടത്തുക, പോക്സോയുടെ മറവിൽ നടത്തുന്ന ആദിവാസി വേട്ട അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആദിവാസി ഭാരത് മഹാസഭ യുടെയും ഭൂസമര സമിതിയുടെയും സി.പി.ഐ(എം.എൽ) റെഡ് സ്റ്റാറിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കൽപറ്റ പുതിയ സ്റ്റാൻഡിൽ നിന്നു കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
തുടർന്ന് നടന്ന ധർണ സി പി ഐ (എം.എൽ) റെഡ് സ്റ്റാർ കേന്ദ്രകമ്മിറ്റി അംഗം എം. കെ. ദാസൻ ഉദ്ഘാടനം ചെയ്തു. ദലിതരും ആദിവാസികളും ഉൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളോട് മുഖ്യമന്ത്രി നേരിട്ട് ചുമതല വഹിക്കുന്ന സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ മനുഷ്യത്വ വിരുദ്ധ സമീപനമാണ് ഗോകുലിൻ്റെ കസ്റ്റഡി മരണത്തിന് ഇടയാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.
ആദിവാസികളുടെ സുരക്ഷയ്ക്ക് സഹായമായിത്തീരേണ്ട പോക്സൊ നിയമത്തെ ഉപയോഗിച്ച് നിയമ സാക്ഷരത കുറഞ്ഞ ആദിവാസികളെ പൊലീസ് വേട്ടയാടുകയാണ്.
പൊലീസ് പ്രതികളായതിനാൽ ക്രൈംബ്രാഞ്ച് നടത്തുന്ന ആഭ്യന്തര അന്വേഷണത്തിന് പകരം ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്തി ജൂഡീഷ്യൽ അന്വേഷണം നടത്തി കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്നും പോക്സൊ നിയമത്തെപ്പറ്റി ആദിവാസി ക്കിടയിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു.
വർഗീസ് വട്ടേക്കാട്, അഡ്വ. ടി.ജെ. ഡിക്സൺ, ടി.സി.സുബ്രഹ്മണ്യൻ, എ.എം. അഖിൽ കുമാർ വി.എ. ബാലകൃഷ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു.
എം.കെ ഷിബു അധ്യക്ഷത വഹിച്ചു.
കെ.വി. പ്രകാശൻ സ്വാഗതം പറഞ്ഞു. പി.എം. ജോർജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, സി.ജെ. ജോൺസൺ
കെ.ജി മനോഹരൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി