ആണവ അപകട ബാധ്യത നി നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം കേന്ദ്ര ഗവൺമെൻറ് ഉപേക്ഷിക്കുക
സ്വകാര്യ ആണവനിലയ സ്ഥാപനത്തിനായി ബജറ്റ് വിഹിതം കേന്ദ്ര ഗവർമെൻ്റ് നൽകരുത്
കേരളത്തിൽ ഒരാണവ നിലയം സ്ഥാപിക്കില്ലെന്ന് സംസ്ഥാന ഗവൺമെൻറ് അസന്നിഗ്ധമായി പ്രഖ്യാപിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ചെർണോബിൽ ദിനമായ ഏപ്രിൽ 26 നും27 നും ചീമേനിയിൽ അഖിലേന്ത്യ ആണവ വിരുദ്ധ സമ്മേളനം നടത്താൻ ചീമേനിയിൽ ചേർന്ന ആണവ നിലയ വിരുദ്ധ പ്രവർത്തകരുടെ യോഗം തീരുമാനിച്ചു. കേരളത്തിലെ വൈദ്യുതി ബോർഡ് ആണവ നിലയ സ്ഥാപനവുമായി ബന്ധപ്പെട്ട് അണുശക്തി വകുപ്പുമായി ചർച്ചകൾ ആരംഭിച്ച സാഹചര്യം ആണവ മേഖലയിലെ കേന്ദ്ര നയമാറ്റത്തിന്റെ പശ്ചാത്തലത്തിൽ യോഗംവിലയിരുത്തി. അദാനിയെ പോലുള്ള ബഹുരാഷ്ട്ര കോർപ്പറേറ്റുകൾക്ക് സ്വകാര്യ ആണവ നിലയങ്ങൾ സ്ഥാപിക്കാൻ അനുകൂലമായ നയങ്ങളാണ് 2025 -26 വർഷത്തെ കേന്ദ്ര ബജറ്റിൽ സ്വീകരിച്ചിരിക്കുന്നത്. പ്രതിസന്ധിയിൽ ആയിരിക്കുന്ന ആഗോള – ഇന്ത്യൻ ആണവോർജ മേഖലയെ കാലാവസ്ഥ വ്യതിയാനത്തിന്റെയും കാർബൺ നിയന്ത്രണത്തിന്റെയും മറവിൽ ഒരു ബദൽസ്രോതസ്സായി അവതരിപ്പിക്കാനുള്ള നീക്കം ആഗോളതലത്തിൽ തന്നെ ശക്തമാണ്. ഈ സാഹചര്യത്തിൽ ആണവ ബാധ്യത നിയമം ഭേദഗതി ചെയ്യുന്നത് ഈ രംഗത്തേക്ക് സ്വകാര്യമേഖലയെ ആകർഷിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് എന്ന് യോഗം വിലയിരുത്തി. സ്വകാര്യ മേഖലയ്ക്കുവേണ്ടി പൊതു ബജറ്റ് വിഹിതം ഉപയോഗിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ഒരാണവനിലയം സ്ഥാപിക്കാൻ കേന്ദ്രം അനുവദിക്കില്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കണമെന്ന് ആണവ നിലയ വിരുദ്ധ ജനജാഗ്രത സമിതി ആവശ്യപ്പെടുന്നത്. ഇതിൻറെ ഭാഗമായാണ് ചർണോബിൽ ദിനമായ ഏപ്രിൽ 26 നും 27 നും ചിമേനിയിൽ അഖിലേന്ത്യ ആണവ വിരുദ്ധ സമ്മേളനം നടക്കുന്നത് രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ആണവനിലെ സ്ഥാപനത്തിനെതിരെ സമരം ചെയ്യുന്ന സമരസമിതി പ്രതിനിധികളും ആണവവിരുദ്ധ ശാസ്ത്രജ്ഞരും ആക്ടിവിസ്റ്റുകളും സമ്മേളനത്തിൽ പങ്കെടുക്കും .