Home » ദേശീയ പാത നിർമ്മാണത്തിലെ അപാകത – ജനകീയ ധർണ്ണ നടത്തി

ദേശീയ പാത നിർമ്മാണത്തിലെ അപാകത – ജനകീയ ധർണ്ണ നടത്തി

by Jayarajan C N

2025 മെയ് മാസ അവസാനം തുടങ്ങിയ കാലവർഷം ദേശീയ പാത നിർമ്മാണത്തിലെ അശാസ്ത്രീയത നിമിത്തം പലയിടങ്ങളിലും വൻ അപകടങ്ങൾക്കുകയാണ്. ഈ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ രൂപം കൊണ്ട ആക്ഷൻ കമ്മിറ്റിയുടെ ജൂൺ 5 ന് തിളപ്പറമ്പ് താലൂക്ക് ഓഫീസിന് മുമ്പിൽ ജനകീയ ധർണ്ണ നടന്നു.
ദേശീയപാത ദുരന്തങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, നിർമ്മാണത്തിലെ ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക, ദേശീയപാത ദുരന്തങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരവും പുനഃരധിവാസവും നൽകുക എന്ന മുദ്രാവാക്യങ്ങളുയർത്തി നടത്തിയ ധർണ്ണ ഡോ: ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു . പ്രമുഖ പരിസ്ഥിതി പ്രവർത്തകർ നോബ്ൾ പൈക്കട ,വി .സി . ബാലകൃഷ്ണൻ, സി.പി.ഐ(എംഎൽ) റെഡ് സ്റ്റാർ DC അംഗം വിനോദ്കുമാർ രാമന്തളി , ദേവദാസ് തളാപ്പ്, എം.കെ. ജയരാജൻ , സി.ശശി എന്നിവർ പ്രസംഗിച്ചു.

You may also like

Leave a Comment