Home » കേരളത്തിന്റെ ധന പ്രതിസന്ധി

കേരളത്തിന്റെ ധന പ്രതിസന്ധി

by Jayarajan C N

നമ്മൾ കേരളീയർ ഓരോരുത്തരും ഒരു ലക്ഷം രൂപയ്ക്ക് മേൽ കടക്കാരായി മാറിയിരിക്കുന്നു…നാൽപ്പത്തിയാറായിരത്തിൽ നിന്നാണ് ഈ തുകയിലേയ്ക്ക് എത്തിയത്.

നമ്മുടെ സംസ്ഥാന കടം നാല് ലക്ഷം കോടിയായി വളർന്നിരിക്കുന്നു. 1.6 ലക്ഷം കോടി ഉണ്ടായിരുന്നിടത്തു നിന്നാണ് ഇത് സംഭവിച്ചിരിക്കുന്നത്…

കടവും ജിഎസ്ഡിപിയും തമ്മിലുള്ള അനുപാതം 39.1 ശതമാനമായി വളർന്നിരിക്കുന്നു.

നമ്മുടെ റവന്യൂ കമ്മി 2015-16ൽ 10000 കോടിയിൽ താഴെ ആയിരുന്നത് 2021-22 ആയപ്പോഴേയ്ക്കും ഇരട്ടിയും കടന്ന് 23000 കോടി കവിഞ്ഞിരിക്കുന്നു..

ഇതേ കാലയളവിൽ നമ്മുടെ ധനക്കമ്മി 18000 കോടിയിൽ താഴെ ഉണ്ടായിരുന്നത് ഇരട്ടിയും കടന്ന് 38000ഓളം ആയിരിക്കുന്നു….

ദേശീയ ശരാശരി ധനക്കമ്മി 2.5 ശതമാനമായിരിക്കുമ്പോൾ കേരളത്തിന്റേത് 4.17 ശതമാനമാണെന്ന് ചില പത്ര റിപ്പോർട്ടുകൾ പറയുന്നു…

നമ്മുടെ നികുതി പിരിവ് ഒട്ടും കാര്യക്ഷമമല്ല എന്ന് കെ പി കണ്ണനെ പോലുള്ള സമ്പദ് ശാസ്ത്രജ്ഞർ പറയുന്നു. ഉദാഹരണത്തിന് അദ്ദേഹം പറയുന്ന ഒരു കാര്യം കേരളത്തിൽ ഉപഭോഗവൽക്കരിക്കപ്പെടുന്ന സ്വർണ്ണത്തിന്റെ നാലിലൊന്നിന് മാത്രമേ നികുതി ചുമത്തപ്പെടുന്നുള്ളൂ എന്നതാണ്..
വരവും നികുതിയും തമ്മിലുള്ള അനുപാതം കുറയുന്നു എന്നും കെ പി കണ്ണൻ ചൂണ്ടിക്കാണിയ്ക്കുന്നു.

കേന്ദ്രം 40000 കോടി രൂപയാണ് പിടിച്ചു വെയ്ക്കുന്നത് എന്നാണ് ബാലഗോപാൽ സങ്കടപ്പെടുന്നത്…

ഇതിലെന്തെങ്കിലും മെച്ചപ്പെടുമെന്ന് നമുക്ക് കരുതാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

ഇന്ത്യയുടെ കടം 150 ലക്ഷം കോടിയാണെന്നും പാക്കിസ്ഥാന്റേത് 275 ശതകോടി ഡോളറാണെന്നും മറ്റും മാദ്ധ്യമങ്ങളിലൂടെ വായിച്ചറിയുന്ന മലയാളി സ്വന്തം ട്രൌസർ കീറുന്നത് കൂടി അറിയണം..

 

(എഫ് ബിയിൽ നിന്ന്)

You may also like

Leave a Comment