മോദിയുടെ പ്രതിഛായ നിലനിർത്താൻ വേണ്ടി 1750 കോടി ഡോളർ പാഴാക്കുന്നു!
ഗുജറാത്തിൽ ഒരു ഇലക്ട്രോണിക് കമ്പനി തുടങ്ങുന്നതിനു വേണ്ടിയിട്ടാണ് മൈക്രോൺ എന്ന ഒരു കമ്പനിയുമായി ഉടമ്പടി ഒപ്പിട്ടിരിക്കുന്നത്
ഈ ഇടപാട് 2.75 ശത കോടി ഡോളറിന്റേതാണ്.
ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്…
ഗുജറാത്തിലെ ഇലക്ട്രോണിക് കമ്പനി അഥവാ സെമി കണ്ടക്ടർ ചിപ്പുകൾ ഉണ്ടാക്കുന്ന കമ്പനി ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് ചിപ്പുകൾ ഉണ്ടാക്കുന്നതിനു വേണ്ടിയല്ല. മറിച്ച് അത് അസംബിൾ അഥവാ കൂട്ടിയോജിപ്പിക്കുന്നതിനും ഒടുവിൽ ടെസ്റ്റ് ചെയ്യുന്നതിനും പിന്നെ പാക്ക് ചെയ്യുന്നതിനും വേണ്ടി മാത്രമാണ്.
ഇവിടെ ഒരു സാങ്കേതികവിദ്യയും കൈമാറ്റം ചെയ്യപ്പെടുന്നില്ല. ടെക്നോളജി ട്രാൻസ്ഫർ എന്ന കാര്യം ഇവിടെ സംഭവിക്കുന്നില്ല എന്നുള്ളത് നമ്മുടെ മാധ്യമങ്ങൾ മറച്ചുവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്
മൈക്രോൺ ചെയ്യുന്നത് വാസ്തവത്തിൽ വിലകുറഞ്ഞ ഇന്ത്യൻ തൊഴിൽ ശക്തിയെ ഉപയോഗപ്പെടുത്തുകയും അതുവഴി ചൈനയുടെ ഭീഷണി ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ്.
മൈക്രോൺ എന്ന കമ്പനിക്ക് അമേരിക്കയിലും പിന്നെ ചൈനയിലും നിരവധി ശാഖകൾ ഉണ്ട്. ഇവിടെയെല്ലാം സെമി കണ്ടക്ടർ ചിപ്പുകൾ നിർമ്മിക്കുന്നുമുണ്ട്. എന്നാൽ ഇന്ത്യയിൽ അത്തരം ഒരു നിർമ്മാണം ഇല്ല. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യയുടെ കൈമാറ്റം ആവശ്യം വരുന്നുമില്ല.
ഈ 2.75 ശത കോടി ഡോളറിന്റെ ഇടപാടിൽ 70% വും ഇന്ത്യൻ സർക്കാരാണ് വഹിക്കേണ്ടത് !
അതായത് മാക്രോണിന് ചെലവാക്കേണ്ടത് 30% അഥവാ 825കോടി ഡോളർ മാത്രം ..
എന്നിരുന്നാലും കമ്പനി മൈക്രോണിന്റെ ഉടമസ്ഥതയിൽ ആയിരിക്കും. അതായത് 825 കോടി ഡോളർ മാത്രം മുടക്കി മൈക്രോൺ കമ്പനി 2750 കോടി ഡോളർ മൂല്യമുള്ള കമ്പനി സ്വരമാക്കും !!
ഇങ്ങനെ നോക്കുമ്പോൾ ഇന്ത്യ വാസ്തവത്തിൽ ഇത്തരം ജോലികളുടെ കാര്യത്തിൽ മത്സരിക്കുന്നത് അമേരിക്കയോട് ചൈനയോട് തെക്കൻ കൊറിയയോടോ ജപ്പാനോടോ അല്ല. കാരണം ഈ രാജ്യങ്ങൾ സെമി കണ്ടക്ടർ ചിപ്പുകൾ ഉണ്ടാക്കുന്ന രാജ്യങ്ങളാണ്.
അപ്പോൾ ഇന്ത്യയ്ക്ക് മത്സരിക്കേണ്ടി വരുന്നത് ഔട്ട്സോസ് ചെയ്യപ്പെട്ട ഇത്തരം തൊഴിലുകൾ ഏറ്റെടുക്കുന്ന മലേഷ്യ പോലുള്ള രാജ്യങ്ങളോടാണ്.
നാളെ മലേഷ്യ പോലുള്ള രാജ്യങ്ങൾ ഇന്ത്യയെക്കാൾ കുറഞ്ഞ കൂലിയിൽ ഇലക്ട്രോണിക് ചിപ്പുകൾ അസംബിൾ ചെയ്തു കൊടുക്കാം എന്നു പറഞ്ഞാൽ മൈക്രോൺ ഇന്ത്യയിലെ കമ്പനി എന്ത് ചെയ്യും എന്നുള്ളതിന് ഉറപ്പൊന്നുമില്ല…
എന്തിനും അമേരിക്കയോടും ചൈനയോടും താരതമ്യപ്പെടുത്തുന്നതുകൊണ്ട് മാത്രമാണ് ഇക്കാര്യം ഇവിടെ സൂചിപ്പിച്ചത്.
ഇവിടെ ഉയരുന്ന ഒരു ചോദ്യം ഗുജറാത്തിൽ 1725 കോടി ഡോളർ മുടക്കാൻ സർക്കാർ തയ്യാറാണെങ്കിൽ പിന്നെ എന്തിനാണ് അമേരിക്കൻ കമ്പനിയെ കൂട്ടുപിടിക്കുന്നത് എന്നതാണ്…
ഇവിടെ രണ്ട് കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ കഴിയും.
ഒന്ന് ഈ കമ്പനി സ്ഥാപിക്കപ്പെടുന്നത് ഗുജറാത്തിലാണ്. കമ്പനിക്ക് വേണ്ടി സർക്കാർ മുടക്കുന്ന തുകയുടെ 50 ശതമാനം കേന്ദ്രസർക്കാരും 20 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ മോദി ഇപ്പോഴും പെരുമാറുന്നത് ഗുജറാത്ത് മുഖ്യമന്ത്രിയെ പോലെയാണ്. അമേരിക്കയിൽ പോയി വരുന്ന മോദി ഗുജറാത്തിൽ വ്യവസായങ്ങൾ സ്ഥാപിക്കാൻ വേണ്ടി മാത്രമാണ് രാജ്യത്തിൻറെ മൊത്തം പണം എടുത്ത് വിനിയോഗിക്കുന്നത്.
മോദി മൈക്രോൺ കമ്പനി
ക്ക് ചെയ്തുകൊടുത്ത ഈ സബ്സിഡിയെ പാശ്ചാത്യർ വിശേഷിപ്പിക്കുന്നത് extreme level of subsidy എന്നാണ്.
മണിപ്പൂർ കലാപം അടക്കം നിരവധി ആഭ്യന്തര പ്രശ്നങ്ങളും പരാജയങ്ങളും ജനാധിപത്യ ധ്വംസങ്ങളും അടക്കം സൃഷ്ടിച്ച ദുഷ്പ്പേരുമായിട്ടാണ് മോദി അമേരിക്കയിലേക്ക് പോകുന്നത്.
അമേരിക്കയിൽ നിന്നും വരുന്നത് വലിയ നേട്ടങ്ങളുമായിട്ടാണ് എന്ന ഒരു പ്രതിച്ഛായ സൃഷ്ടിക്കാൻ വേണ്ടിയിട്ടാണ് മോദി ഈ പൊതുജനാവിലെ പണം എടുത്ത് ഇത്തരത്തിൽ “പി ആർ ” പാഴ് ചെലവ് നടത്തിയിരിക്കുന്നത്.
ജയരാജൻ സി എൻ