സ്റ്റാലിന്റെ കാലത്ത്, അതായത് 1953 വരെ ഗോർബച്ചേവ് ഒരു പ്രവർത്തനങ്ങളിലും ഉണ്ടായിരുന്നില്ല…
1956 ലെ 20-ആം പാർട്ടി കോൺഗ്രസിൽ ക്രൂഷ്ചേവ് സാമ്രാജ്യത്വവുമായി സഹകരിക്കാമെന്നതടക്കം മൂന്നു നിലപാടുകൾ എടുത്ത സമയത്ത് മാവോയുടെ നേതൃത്വത്തിലുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കം പാർട്ടികൾ ഇത് മുതലാളിത്ത പുനസ്ഥാപനത്തിലേക്കുള്ള , സോഷ്യലിസ്റ്റ് പ്രക്രിയയിൽ നിന്ന് പിന്നോക്കം പോകുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ശക്തമായി വിയോജിച്ചു…
1956 ഫെബ്രുവരിയിലെ ക്രൂഷ്ചേവിന്റെ ഈ സാമ്രാജ്യത്വ സഹകരണ , സഹവർത്തിത്ത നിലപാട് ആണ് ഗോർബ്ബച്ചേവിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലേക്ക് അടുപ്പിക്കുന്നത്…
സാമ്രാജ്യത്വവുമായി സമാധാനപരമായി സഹവർത്തിക്കുകയും സഹകരിക്കുകയും ചെയ്യുക എന്ന ക്രൂഷ്ചേവ് പ്രഖ്യാപനത്തെയാണ് “ഡീ സ്റ്റാലിനൈസേഷൻ ” എന്നു പറഞ്ഞത് …
സാമ്രാജ്യത്വം അന്ന് അമേരിക്കൻ സാമ്രാജ്യത്വമാണ്…
സ്റ്റാലിൻ അമേരിക്കയുമായി യുദ്ധത്തിന് പോയിട്ടില്ല… “Stalin must have peace” എന്ന പ്രശസ്ത പുസ്തകം എഴുതിയത് ഒരു സായിപ്പാണ്, Edgar Snow. സ്റ്റാലിൻ ഭരണകൂടം സമാധാനമാണ് ആഗ്രഹിച്ചിരുന്നതെന്ന് പുസ്തകം പറയുന്നു..
എന്തായാലും അതിന് ശേഷമാണ് , 1956 സെപ്റ്റംബറിൽ , ഗേർബച്ചേവ് സ്റ്റാവ്റോപോൾ സിറ്റിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവ വിഭാഗമായിരുന്ന കോംസോമോളിന്റെ സെക്രട്ടറി ആയി നിയുക്തനാവുന്നത്.
1961 ആഗസ്റ്റിലാണ് ക്രൂഷ്ചേവ് ജർമ്മൻ ജനതയുടെ നെഞ്ച് പിളർന്ന് നാണം കെട്ട ബർലിൻ മതിൽ കെട്ടുന്നത്.. സമാധാനപരമായ സഹവർത്തിത്തന്റെ പേരു പറഞ്ഞവരാണ് ഇതൊക്കെ ചെയ്തത് , സ്റ്റാലിനല്ല എന്നതോർക്കണം…
ഈ സമയത്ത് ഗോർബ്ബച്ചേവ് സോവിയറ്റ് യൂണിയന്റെ പ്രാദേശിക കോംസോമോളിന്റെ സെക്രട്ടറി ആയിരുന്നു …
മാത്രമല്ല, 1961 ഒക്ടോബറിൽ നടന്ന സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 22-ആം പാർട്ടി കോൺഗ്രസിൽ ഗോർബ്ബച്ചേവ് പങ്കെടുത്തു. ക്രൂഷ്ചേവിന്റെ ബർലിൻ മതിൽ അടക്കം സകലമാന പരിപാടികൾക്കും നിരുപാധിക പിന്തുണയും നൽകി.
1979 ഡിസംബറിൽ സോവിയറ്റ് സാമ്രാജ്യത്വം അഫ്ഘാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചതിനെ അക്കാലത്ത് ഗോർബച്ചേവ് പരസ്യമായി പിതുണച്ചിട്ടുണ്ട്. ആ സമയത്ത് അദ്ദേഹം കേന്ദ്രക്കമ്മിറ്റി സെക്രട്ടേറിയേറ്റിൽ കാർഷിക മേഖലയുടെ ചാർജുള്ള അംഗമായിരുന്നു..
1980 ഒക്ടോബർ മാസത്തിൽ പോളണ്ടിൽ ഉയർന്നു വന്നിരുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമ ർത്താൻ വേണ്ടി അവിടത്തെ ഇടതു സർക്കാരിനോട് ആഹ്വാനം ചെയ്യുന്ന സോവിയറ്റ് രേഖയിൽ ഗോർബ്ബച്ചേവും ഒപ്പു വെച്ചിട്ടുണ്ടായിരുന്നു.
ഇത്രയും “കേമത്തം ” ഉണ്ടായിരുന്നതു കൊണ്ടു തന്നെയാണ് ആ സമയത്തു തന്നെ ഗോർബ്ബച്ചേവിനെ പൊളിറ്റ്ബ്യൂറോയിലേക്ക് എടുത്തത്..
1984 ൽ വിദേശകാര്യത്തിന്റെ ചുമതലയുമായി നടന്നിരുന്ന ഗോർബ്ബച്ചേവ് മുതലാളിത്ത കുത്തകവൽക്കരണ രൂപമായി മാറിയ താച്ചറിസത്തെയും റീഗനിസത്തെയും അംഗീകരിച്ച് അവരുമായി സംഭാഷണങ്ങൾ നടത്തി സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു..
തുടർന്ന് ഗോർബച്ചേവ് അധികാരത്തിൽ വന്ന ആദ്യവർഷം തന്നെ സെക്രട്ടറിയറ്റിലെ 23 ഡിപ്പാർട്ട്മെന്റ് അധ്യക്ഷന്മാരിൽ 14 പേരെയും തൽസ്ഥാനത്തു നിന്ന് പുറത്താക്കി. പകരം തന്നിഷ്ടക്കാരെ സ്ഥാപിച്ചു കൊണ്ട് മുൻകാല നേതാക്കളേക്കാളും വലിയ സ്വേഛാധിപതിയാണ് താൻ എന്നു തെളിയിച്ചു…
ഗോർബച്ചേവ് പുറത്തു നിന്നു വന്നയാളല്ല. 1956 മുതൽ മൂന്നു ദശാബ്ദങ്ങൾ കൊണ്ട് സോവിയറ്റ് യൂണിയൻ മുതലാളിത്ത പുനസ്ഥാപനത്തിലേക്കും അതിന്റെ ഭാഗമായ സാമ്പത്തിക പ്രതിസന്ധികളിലേക്കും അതിന്റെ പരിഹാരമായി കണ്ട സാമ്രാജ്യത്വവൽക്കരണത്തിലേക്കും സംസ്കാരിക ജീർണ്ണതയിലേക്കും ഒക്കെ നീങ്ങുമ്പോൾ ഗോർബച്ചേവ് ഭരണകൂട നേതൃത്വത്തിൽ പല നേതൃ തസ്തികകളിലായി ഉണ്ടായിരുന്നു…
1987 ലെ റഷ്യൻ വിപ്ലവ അനുസ്മരണ പ്രസംഗത്തിൽ ഗോർബ്ബച്ചേവ് സ്റ്റാലിനെ പരസ്യമായി വിമർശിച്ചു. അതേ സമയം ക്രൂഷ്ചേവ് മുതലിങ്ങോട്ട് ആരെയും വിമർശിച്ചില്ല… കൃത്യമായ മുതലാളിത്ത സഹകരണ നിലപാട് വ്യക്തമാക്കുകയായിരുന്നു..
1991 ആഗസ്റ്റ് അവസാനം കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു കൊണ്ട് മഹത്തായ സോവിയറ്റ് യൂണിയനിൽ ഉത്തരവിറങ്ങി എന്നു പറയുമ്പോൾ ഗോർബ്ബച്ചേവിന്റെ “ജനാധിപത്യം ” ഏതു തരമായിരുന്നു എന്നത് വ്യക്തമാവുന്നുണ്ട്..
പിന്നീട് സോവിയറ്റ് യൂണിയൻ ശിഥിലീകരിക്കപ്പെട്ടു. മഹാനായ ലെനിന്റെ പ്രതിമകൾ രാജ്യമെങ്ങും തല്ലിത്തകർക്കപ്പെട്ടു എന്നതൊക്കെ ചരിത്രത്തിന്റെ ഭാഗം …
ഇത്രയും ഒക്കെ എഴുതിയത് 1956 മുതൽ 35 കൊല്ലങ്ങൾ കൊണ്ട് ക്രൂഷ്ചേവ് മുതൽ ഗോർബച്ചേവുവരെയുള്ള സ്റ്റാലിൻ വിരുദ്ധർ സോവിയറ്റ് യൂണിയൻ തകർത്ത് തരിപ്പണമാക്കിയതിന് സ്റ്റാലിനെ കുറ്റം പറയേണ്ടതില്ല എന്നു പറയാനായിരുന്നു..
സ്റ്റാലിനെ മാവോ അടക്കം ഇന്നുള്ള കമ്മ്യൂണിസ്റ്റുകാരും ജനാധിപത്യ വാദികളും വിമർശനങ്ങൾക്ക് വിധേയമാക്കുന്നുണ്ട്.. അത് സ്വാഗതം ചെയ്യപ്പെടേണ്ടതുമാണ്.
1924 മുതൽ 1953 വരെ സ്റ്റാലിൻ ഭരണകൂടത്തിൽ കീഴിൽ യുദ്ധങ്ങളെയും ഫാസിസത്തെയും അതിജീവിച്ച് പുരോഗതിയിലേക്ക് കുതിച്ച (നെഹ്രുവും കെ പി എസ് മേനോനും പോലുള്ളവർ പുരോഗതി എന്നു പറഞ്ഞ ) 29 കൊല്ലം കഴിഞ്ഞ് പിന്നെയൊരു 38 കൊല്ലങ്ങളിൽ മുഴുവൻ ഗോർബച്ചേവ് ഉണ്ടായിരുന്നു , സോവിയറ്റ് യൂണിയന്റെ അന്ത്യം കുറിയ്ക്കാൻ…
സ്റ്റാലിൻ ഇനിയും കമ്മ്യൂണിസ്റ്റുകാരുടെ നേതാവായി തുടരുക തന്നെ ചെയ്യും. ഗോർബച്ചേവ് ഏവരും പ്രതീക്ഷിക്കുന്നതു പോലെ മറവിയിൽ മറയുകയും ചെയ്യും.