പ്രശസ്ത നാടക നടൻ അടാട്ട് ഗോപാലന് ,
മൂന്നാമത് മധുമാസ്റ്റർ അവാർഡ്.
മലയാള നാടകവേദിയിൽ മൂന്നു ദശാബ്ദങ്ങളായി പ്രവർത്തിച്ചു
കൊണ്ടിരിക്കുകയാണു ഗോപാലൻ അടാട്ട്. മലയാള നാടകചരിത്രത്തിൽ വലിയ വഴിത്തിരിവു സൃഷ്ടിച്ച അന്തരിച്ച നാടക സംവിധായകൻ ജോസ് ചിറമ്മലിന്റെ റൂട്ട് നാടകസംഘത്തോടോപ്പം 1987 ൽ സഞ്ചരിച്ചുതുടങ്ങിയ ഗോപാലൻ അടാട്ട് വിവിധ ദേശീയ അന്തർദ്ദേശീയ വേദികളിൽ അഭിനയമികവിനാൽ ശ്രദ്ധിക്കപ്പെട്ട കലാകാരനാണ്.മലയാള ചലച്ചിത്ര രംഗത്തും ഗോപാലൻ അടാട്ട് പ്രവർത്തിച്ചുവരുന്നുണ്ട്.
നവംബർ 7 നു വൈകുന്നേരം 4 മണി മുതൽ കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന മധുമാസ്റ്റർ അനുസ്മരണ സമ്മേളനത്തിൽ വെച്ച് റവല്യൂഷണറി കൾച്ചറൽ ഫോറം അഖിലേന്ത്യാ കൺവീനർ തുഹിൻ ദേബ് (ഛത്തീസ്ഗഡ്) അവാർഡ് സമർപ്പണം നടത്തും. പ്രശസ്തി പത്രവും ഫലകവും 10000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.നാടക-സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കും.
ഗാസയിലെ വംശഹത്യക്കെതിരെ പ്രതിഷേധിച്ചും പലസ്തീൻ ജനതയോട് ഐക്യപ്പെട്ടുകൊണ്ടും പലസ്തീൻ ഗാനങ്ങളുടെ ആവിഷ്കാരം സംഘടിപ്പിക്കും.
തുടർന്ന് രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത ഡോക്യുമെന്ററി, “സത്യപ്പുല്ല്” പ്രദർശിപ്പിക്കും.
പരിപാടിയിൽ സംവിധായകനും പങ്കാളിയാകും.
