ഗ്രാമസ്വരാജിൽ നിന്ന് കോർപ്പറേറ്റ് രാജിലേക്ക്.
തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ തെരുവിലിറങ്ങുക
.
CPI(ML) Red Star.
സംസ്ഥാന കമ്മിറ്റി
ഇന്ത്യൻ ഗ്രാമീണ ദരിദ്ര ജനതയുടെ തൊഴിൽ ഉറപ്പാക്കുന്നതിന് ഒന്നാം യു. പി.എ സർക്കാർ 2005-ൽ ആവിഷ്കരിച്ച മഹാത്മാഗാന്ധിയുടെ നാമത്തിലുള്ള ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റി വികസിത് ഭാരത് ഗാരൻ്റി ഫോർ റോസ് ഗാർ ആൻഡ് അജീവിക മിഷൻ – ഗ്രാമീൺ (വിബി-ജിറാം -ജി ) എന്നാക്കി മാറ്റുകയും , കേന്ദ്ര സംസ്ഥാന വിഹിതം 90:10 എന്നത് 60:40 ആക്കി മാറ്റിയ BJP സർക്കാർ ഗ്രാമസഭകൾ വഴി തൊഴിലുറപ്പ് വിഭാവനം ചെയ്തിരുന്ന ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ചിരിക്കുന്നു.
കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന തൊഴിൽ ദിനങ്ങൾ നൽകാനായില്ലെങ്കിൽ സംസ്ഥാന സർക്കാരുകൾ തൊഴിലില്ലായ്മാ വേതനം നൽകണം, കേന്ദ്രസർക്കാർ വിഹിതത്തിന് മുകളിൽ വരുന്ന ചിലവ് സംസ്ഥാനം വഹിക്കണം. കാർഷിക വിളവെടുപ്പ് സീസണിൽ 60 ദിവസം വരെ മറ്റ് ജോലികൾ നൽകരുത്,ഭൂഉടമകൾക്ക് തൊഴിലാളി ലഭ്യത ഉറപ്പാക്കുക, വേതന നിരക്ക് കുറക്കുക തുടങ്ങി പദ്ധതിയുടെ ലക്ഷ്യത്തേയും ഘടനയേയും തകർക്കുന്ന വ്യവസ്ഥകളാണ് ഉള്ളടങ്ങിയിട്ടുള്ളത്. 2047 -ൽ വികസിത ഭാരതംലക്ഷ്യം വെക്കുന്ന കോർപ്പറേറ്റ് അനുബന്ധ തൊഴിൽ പൊളിച്ചെഴുത്താണ് മോദി സർക്കാർ നടപ്പാക്കുന്നത്. ഗ്രാമ സ്വരാജ് എന്ന ഗാന്ധിയൻ സങ്കല്പത്തിൽ നിന്ന് കോർപ്പറേറ്റ് രാജ് എന്ന BJP രാഷ്ട്രീയമാണ് പുതിയ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാനം. സംസ്ഥാന സർക്കാരുകളുടെ ഫെഡറൽ അവകാശങ്ങൾ നിഷേധിക്കുന്നതും ഗ്രാമ പഞ്ചായത്തുകളുടെ അധികാരം നഷ്ടപ്പെടുത്തുന്നതും , സംസ്ഥാനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിച്ചു കൊണ്ട് തൊഴിലുറപ്പെന്ന സങ്കല്പത്തെ തന്നെ അട്ടിമറിക്കുന്നതുമായ VB- G RAM-G പദ്ധതിയുടെ ഉള്ളടക്കത്തിനെതിരെയും ഗാന്ധിജിയുടെ പേര് പോലും തമസ്കരിക്കാനുള്ള BJP യുടെ ഗൂഢാ നടപടികൾക്കെതിരായും തൊഴിലാളികളും ജനാധിപത്യ വിശ്വാസികളും സമരരംഗത്തിറങ്ങണമെന്ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാനകമ്മിറ്റി അഭ്യർത്ഥിക്കുന്നു.
സെക്രട്ടറി,
സംസ്ഥാന കമ്മിറ്റി.
സി.പി.ഐ. (എം. എൽ)
റെഡ് സ്റ്റാർ
കേരളം
എറണാകുളം
20-12-2025
