ജനകീയ സമ്മേളനം
2025 സെപ്റ്റം.27. ശനി
കോഴിക്കോട്.
ഉദ്ഘാടനം :
ഡോ. വി.പി. സുഹൈബ് മൗലവി
(ഇമാം, പാളയം ജുമാ മസ്ജിദ് , തിരുവനന്തപുരം)
പ്രിയ സുഹൃത്തുക്കളെ,
ഇന്ത്യൻ ഭരണകൂടത്തിലും സംസ്കാരത്തിലും തെരുവുകളിലും അധികാരം ഉറപ്പിച്ചുകൊണ്ട് RSS ഫാസിസം ജനങ്ങളെ ആകെ ഭയപ്പെടുത്തുന്ന സാഹചര്യം അത്യന്തം അപകടകരമാണ്. ബുദ്ധിജീവിതവും സാംസ്‌കാരിക പ്രവർത്തകരും മാധ്യമങ്ങളും സിനിമയും ജൂഡിഷ്യറിയും തെരഞ്ഞെടുപ്പ് കമ്മിഷനുമെല്ലാം ഭയത്തിനുള്ളിലാണ്.
പൗരത്വത്തിനും വോട്ടിനും ഒന്നും ഉറപ്പില്ലാതായി.
ലോകത്ത് ഏറ്റവും പഴക്കമേറിയതും ശക്തവുമായ ഫാസിസ്റ്റു സംഘടന ആർ എസ് എസ് നയിക്കുന്ന യൂണിയൻ ഭരണകൂടമാണ് ഇതിനെല്ലാം നേതൃത്വം നൽകുന്നത്.
അതിന്റെ പ്രത്യയശാസ്ത്ര അടിത്തറ രാജ്യത്തിനും സമൂഹത്തിനും വിനാശകരമായ ബ്രാഹ്മണ്യ ഹിന്ദുത്വമാണ്. പ്രതിപക്ഷ നേതാക്കളെയെല്ലാം നിർവീര്യമാക്കാനുള്ള നിയമ നിർമ്മാണങ്ങൾ നടക്കുന്ന അപകടാവസ്ഥയുമുണ്ട്.
മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ ആദിവാസികൾ, ദലിതർ , കമ്മ്യൂണിസ്റ്റ് കാർ, പരിസ്ഥിതി പ്രവർത്തകർ, ഭാഷാന്യൂനപക്ഷങ്ങൾ, ആദിവാസി-ദളിത് ജനതകൾ, സ്ത്രീകൾ, പുരോഗമന ജനാധിപത്യ ശക്തികൾ, എല്ലാം ഈ കോർപറേറ്റ് വർണ്ണ ജാതി അടിച്ചമർത്തൽ അനുഭവിക്കുകയാണ്.
കാർഷിക വ്യവസായ മേഖലയിൽ മുരടിപ്പും തൊഴിലില്ലായ്മയും ശക്തമാണ്.
പത്തു ശതമാനം വരുന്ന സമ്പന്നർ കൈവശം വെച്ചിട്ടുള്ളത് സമ്പത്തിന്റെ എഴുപത് ശതമാനമാണ്. മൊത്തം ഉത്പാദനത്തിന്റെ 27 ശതമാനവും ഒരു ശതമാനത്തിന്റെ പോക്കറ്റിലേക്കാണ് ഒഴുകുന്നത്. ജനസംഖ്യയുടെ പകുതിയിലധികം വരുന്ന ദരിദ്ര ഭൂരഹിത വിഭാഗങ്ങളുടെ വിഹിതം സമ്പത്തിന്റെ അഞ്ച് ശതമാനം മാത്രം.
തുറമുഖങ്ങൾ, വിമാന താവളങ്ങൾ, റെയിൽവേ, മെട്രോ, സിമന്റ് ഫാക്ടറികൾ ഓയിൽ റിഫൈനറികൾ, കൃഷി ഭൂമി എല്ലാം അദാനി- അംബാനി മാരുടേതായി.
ഇത്തരം ജീവിത ദുരിതങ്ങൾക്കിടയിലാണ് ഫാസിസ്റ്റ് ഭീകരത എന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തോടെ സമാധാനത്തോടെ ജീവിക്കാനുള്ള യുവത്വത്തിന്റെ ഉൽക്കടമായ ആഗ്രഹങ്ങൾ ഫാസിസ്റ്റുകൾ തച്ചുടക്കുകയാണ്.ഇതിനെതിരെ ഐക്യം കെട്ടിപ്പടുക്കാനും ചെറുത്ത് നിൽപ് ശക്തമാക്കാനും മുഴുവൻ മനുഷ്യരുടെയും സ്വാതന്ത്ര്യം ഉറപ്പു വരുത്താനുമുള്ള പോരാട്ടമാണ് ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന്റെ മുന്നുപാധി. സമസ്ത വൈരുധ്യങ്ങളും മൂർച്ഛിക്കുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും സർവ്വ മേഖലയിലും പ്രതിഷേധങ്ങൾ വ്യാപിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ ജനാധിപത്യവും മാനവികതയും സാഹോദര്യവും ഉയർത്തിപ്പിപ്പിടിക്കുന്ന നമ്മൾ പൗരജനങ്ങൾ, രാജ്യത്തിന്റെ ഭരണഘടനയെയും അതിന്റെ മതേതര സ്വഭാവത്തെയും സംരക്ഷിക്കാൻ നമ്മുടെ ശബ്ദം ഉയർത്തണം. മനുസ്മൃതി അധിഷ്ഠിത പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയ സംഘപരിവാർ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഒരു പ്രതിരോധനിര രൂപപ്പെടുത്തുന്നതിന് സംസ്ഥാനത്തെ വിവിധ ജനാധിപത്യ, മതേതര, പുരോഗമന സാമൂഹിക ശക്തികൾ ഒന്നിച്ചുചേരണം.
ഈ ലക്ഷ്യത്തോടെ ജനാധിപത്യ ശക്തികളുടേയും ന്യൂനപക്ഷ- ദലിത് -ആദിവാസി-സംഘടനകളുടേയും പരിസ്ഥിതി -സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ
2025 സെപ്റ്റംബർ 27 ന് കോഴിക്കോട് സംഘപരിവാർ ഫാസിസത്തിനെതിരായ ഒരു സംസ്ഥാനതല ജനകീയ കൺവെൻഷൻ സംഘടിപ്പിക്കുകയാണ്.
വെറുപ്പും ഭിന്നിപ്പും പ്രചരിപ്പിക്കുന്ന ഫാസിസ്റ്റു ശക്തികളെ തടയാനും അവർക്കെതിരെ ഒരു ഏകീകൃത പ്രതിരോധം കെട്ടിപ്പടുക്കാനും നിങ്ങളുടെ
പങ്കാളിത്തവും സാന്നിധ്യവും മാർഗ്ഗനിർദേശങ്ങളും ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.
ആദരപൂർവ്വം,
സംസ്ഥാന സംഘാടക സമിതി.
ഫാസിസ്റ്റ് വിരുദ്ധ ജനകീയ സമ്മേളനം.
*രാഷ്ട്രീയ- സാമൂഹൃ- സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ,
ജനാധിപത്യ- സ്ത്രീ – ദലിത് ആദിവാസി സംഘടനാ നേതാക്കൾ , മതന്യൂനപക്ഷ -പരിസ്ഥിതി – പൗരാവകാശ സംഘടനാ നേതാക്കൾ പങ്കെടുക്കും. വിശദ വിവരങ്ങൾ പ്രോഗ്രാം നോട്ടീസിൽ)
Contact No
9745338072
