മാലിന്യ ശേഖരണ തൊഴിലാളി യൂണിയൻ TUCl കലൂരിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ
കോർപ്പറേഷൻ |തൊഴിലാളികളായി അംഗീകരിക്കാത്ത കാൽ നൂറ്റാണ്ടുകാലത്തോളം മാലിന്യം ശേഖരിച്ചു വരുന്ന തൊഴിലാളികൾക്ക് ലഭിക്കുന്ന മാസവരുമാനത്തിന്റെ 80 % യൂസർ ഫ്രീയായി നൽകണമെന്ന കോർപ്പറേഷൻ തീരുമാനം പിൻവലിക്കുക, ബ്രഹ്മപുരം മാലിന്യസംഭരണ കേന്ദ്രം കത്തിച്ച പശ്ചാത്തലത്തിൽ മാലിന്യ നീക്കം കഴിഞ്ഞ 9 ദിവസമായി നിർത്തിവച്ച് കൊച്ചിയെ ജീവിക്കാനനുവദിക്കാത്ത വിധം ദുർഗന്ധപൂരിതമാക്കിയ നടപടി പിൻവലിക്കുക, കരാറുകാരനെതിരെ നടപടി സ്വീകരിക്കുക, തൊഴിലിടങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ കോഴവാങ്ങുന്നത് തടയുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ .
ധർണ്ണ ടി.സി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.