ഇന്ത്യയുടെ വികസനം വിദേശ രാജ്യങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് മോഹൻ ഭാഗവത് …
ആർ എസ് എസ് ഈറ്റില്ലമായ നാഗ്പൂരിൽ നവരാത്രി ആഘോഷ വേളയിലാണ് മേധാവി ഇത്തരത്തിൽ പറഞ്ഞത് ….
ഭഗവത് പറഞ്ഞത് ഇന്ത്യയ്ക്കും ബാധകമാണ് ….
ഉദാഹരണത്തിന് ബംഗ്ലാദേശ് ചില സൂചിക പ്രകാരം ഇന്ത്യയേക്കാൾ മെച്ചപ്പെട്ടതാണെന്നു പറഞ്ഞാൽ അതു കള്ളക്കണക്കാണ് എന്ന് ഇന്ത്യയും തട്ടിവിടാറുണ്ട്.
അതിനാൽ അതവിടെ നിൽക്കട്ടെ ….
ഇന്ത്യയിലെ എന്തു കണ്ടാണ് മറ്റു രാജ്യങ്ങൾ അസൂയപ്പെടേണ്ടത് എന്നു കൂടി പറയൂ ഭഗവതേ ….
ആളോഹരി ജിഡിപിയിൽ ആകെയുള്ള 178 ലോക രാജ്യങ്ങളിൽ 120-ആം സ്ഥാനത്താണ് ഇന്ത്യ …
ആഗോള പട്ടിണി സൂചിക -2024 ൽ 136 രാജ്യങ്ങളിൽ ഇന്ത്യ 105 ആം സ്ഥാനത്താണ് ….
സ്ത്രീകളെ ബലാൽസംഗം ചെയ്യുന്ന കണക്കെടുത്താൽ 2021 ലെ കണക്കനുസരിച്ച് ഓരോ മണിക്കൂറിലും കുറഞ്ഞത് 86 സ്ത്രീകളെങ്കിലും പീഡിപ്പിക്കപ്പെടുന്നു….
ലോക മാദ്ധ്യമ സ്വാതന്ത്ര്യത്തിൻ്റെ കാര്യത്തിൽ 180 രാജ്യങ്ങളിൽ ഇന്ത്യ 140-ആം സ്ഥാനത്തു നിൽക്കുന്നു ….
മുസ്ലിങ്ങൾ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ നേർക്ക് നടക്കുന്ന ആക്രമണങ്ങളുടെ കാര്യം പോലെ മറ്റു പലതിലും ഇന്ത്യ ദയനീയ ചിത്രമാണ് കാഴ്ച്ച വെയ്ക്കുന്നത്…
2018 -2021, നാലു കൊല്ലങ്ങൾക്കിടയിൽ ഏതാണ്ട് രണ്ടു ലക്ഷം കേസുകളാണ് ദളിതർക്ക് നേരെ നടന്ന ആക്രമണങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ടത് …. എന്നു വെച്ചാൽ പ്രതിദിനം 130 ആക്രമണങ്ങൾ ദളിതർക്ക് നേരെ നടന്നതായി കേസ് എടുക്കുന്ന രാജ്യമാണ് ഇന്ത്യ …. യഥാർത്ഥ കണക്കുകൾ എത്ര അധികം കാണും എന്നു ഊഹിക്കാവുന്നതാണ് …
ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോഡുകൾ ഭേദിച്ച് ഡോളറിന് 84 രൂപ കടക്കുന്നു….
ഇതിൽ ഏതു കാര്യം കണ്ടിട്ടാണ് ഭഗവതേ, മറ്റു രാജ്യങ്ങൾ ഇന്ത്യയെ നോക്കി അസൂയപ്പെടേണ്ടത്?
ഒരു കാര്യം കണ്ട് ഒരു പക്ഷേ മറ്റു രാജ്യങ്ങൾ അതിശയപ്പെട്ടേക്കാം ….
ഇന്ത്യയിലെ ആർ എസ് എസ് ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നിലനിന്നിട്ടുള്ള, ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടന എന്നതാണ് ആ വസ്തുത!
സി എൻ ജയരാജൻ