അദ്ദേഹത്തിൻ്റെ എല്ലാ ബന്ധുക്കളെയും ഞങ്ങൾ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.
മനുഷ്യവകാശ പ്രവർത്തകനും ,ദില്ലി യൂനിവേഴ്സിറ്റി മുൻ പ്രൊഫസറുമായ ജി. എൻ.
സായി ബാബയുടെ മരണത്തിന് ഉടനടി കാരണമായത് ശസ്ത്രക്രിയാ നന്തര സങ്കീർണതകൾ ആണെന്ന് പറയാമെങ്കിലും, ഫാസിസ്റ്റ് ഭരണകൂടം അദ്ദേഹത്തിൻ്റെ അകാല മരണത്തിന് ഉത്തരവാദിയാണ്, ഭിന്ന ശേഷിക്കാരനായ സായി ബാബയെ പത്തുവർഷത്തോളം തടവറയിലടച്ചു.
മനുഷ്യത്വരഹിതമായ
ജയിലിൽ കഴിയുന്ന, ഒരു ഭിന്ന ശേഷിക്കാരനും വീൽ ചെയറിലുമായി കഴിയുന്ന ഒരു വ്യക്തിയിൽ ദീർഘകാലം നീണ്ടുനിന്ന ജയിൽ വാസത്തിൻ്റെ ആഘാതം ആർക്കും മനസ്സിലാകും.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമമനുസരിച്ച്, ഒരു പ്രത്യയശാസ്ത്രപരമായ നിലപാട് ഉയർത്തിപ്പിടിക്കുന്നത് ഒരു കുറ്റമല്ല, അത് ജുഡീഷ്യറിയും പല അവസരങ്ങളിലും ഉയർത്തി ക്കാട്ടിയതുമാണ്. ഇത് പൂർണ്ണമായി അറിഞ്ഞുകൊണ്ട്, മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന ഒരാളെ ജയിലിൽ അടയ്ക്കുന്നത്, പ്രത്യേകിച്ച് അദ്ദേഹം ഭിന്ന ശേഷിയുള്ള ആളും , ആരോഗ്യം അതിവേഗം വഷളായി കൊണ്ടിരിക്കെ, നിയമവിരുദ്ധമായി തടവറയിലടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള മൗലിക ജനാധിപത്യ അവകാശത്തിനും ഒപ്പം അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരാണ്.
സഖാവ് സായി ബാബയുടെ അകാല മരണത്തിന് പിന്നിലെ ഫാസിസ്റ്റ് താത്പര്യങ്ങളെ ദൃഢമായി അപലപിച്ചു
കൊണ്ട്, ഒരിക്കൽ കൂടി ഞങ്ങൾ അദ്ദേഹത്തിന് വിപ്ലവകരമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഫാസിസം തുലയട്ടെ !
പി.ജെ. ജയിംസ് ,
ജനറൽ സെക്രട്ടറി,
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.