മുണ്ടക്കൈ – ചുരൽ മല ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പ് വരുത്താനുള്ള പ്രവർത്തനം ഊർജ്ജിതപ്പെടുത്തുക. ദുരന്തബാധിതരായ കുടുംബങ്ങളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക. താത്കാലിക പുനരധിവാസത്തിൽ കഴിയുന്ന കഴിയുന്ന കുടുംബങ്ങൾക്ക് നൽകാനുള്ള വീട്ടുവാടക കുടിശിക ഉടൻ നൽകുക എന്നീ ആവശ്യങ്ങൾ കൂടി ഉന്നയിച്ചു കൊണ്ട് കലക്ട്രേറ്റിന് മുന്നിൽ നടക്കുന്ന ഉപവാസ സമരം ശക്തിപ്പെടുത്താൻ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ തീരുമാനിച്ചു.
ദുരന്ത മുഖത്ത് ജീവിക്കുന്ന ജനങ്ങളെ മതിയായ ഭൂമിയും വാസയോഗ്യമായ
പാർപ്പിടവും നൽകി പുന:രധിവസിപ്പിക്കുക ,
ഹാരിസൺ ഉൾപ്പടെ തോട്ടം മാഫിയകൾ നിയമ വിരുദ്ധമായി കയ്യടക്കിയ മുഴുവൻ ഭൂമിയും തിരിച്ച് പിടിക്കുക : തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കഴിഞ്ഞ 40 ദിവസങ്ങളായി സമരം നടന്നുവരികയാണു.
സമരം ആരംഭിച്ച് 42 ദിവസമായ ഇന്ന് അഖിലേന്ത്യാ വിപ്ലവ കിസാൻ സഭാ സംസ്ഥാന കൺവീനറും പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സഖാവ് കെ. ബാബുരാജ് ഉപവാസമനുഷ്ടിച്ചു.
സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് കൾച്ചറൽ ഫോറം പ്രവർത്തകർ സമര പന്തൽ സന്ദർശിച്ചു. കൾച്ചറൽ ഫോറം സംസ്ഥാന കൺവീനർ സഖാവ് വേണുഗോപാലൻ കു നിയിൽ വി.എ ബാലകൃഷ്ണൻ, മണികണ്ഠൻ മുക്കുതല , കെ. ടി ഗോവിന്ദൻ, ഹരിഹരൻ കെ. വി തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സഖാവ് എം.കെ ഷിബു സ്വാഗതം പറഞ്ഞു