ചിത്രത്തിൽ കാണുന്നയാളാണ് ഫഹദ് ഷാ…
കാശ്മീർ വല്ലാ എന്ന സ്വതന്ത്ര മാസികയുടെ ചീഫ് എഡിറ്റർ ..
ഇദ്ദേഹം 2011ൽ ഒരു ലേഖനം എഴുതിയിരുന്നു. അത് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സംസാര സ്വാതന്ത്ര്യത്തെ കുറിച്ചും ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചുമായിരുന്നു…
അന്ന് കോൺഗ്രസ് പാർട്ടിയുടെ ഭരണമായിരുന്നു…
എന്നാൽ ഏതാണ്ട് രണ്ടു കൊല്ലം മുമ്പ് ഫാസിസ്റ്റ് സർക്കാരിന്റെ പോലീസ് ഈ രചന ഭീകരത പ്രചരിപ്പിക്കുന്ന രാജ്യദ്രോഹപരമായ ഒന്നാണ് എന്നും പറഞ്ഞ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു യു എ പിഎ ചുമത്തി ജയിലിൽ അടച്ചു.
ഈ വർഷാദ്യം അദ്ദേഹത്തിന്റെ സ്ഥാപനമായ കാശ്മീർ വല്ലാ അടച്ചു പൂട്ടിക്കുകയും ചെയ്തു.
ഇപ്പോൾ കാശ്മീർ ഹൈക്കോടതി പറയുന്നു, ആ ലേഖനത്തിൽ ഒരു രാജ്യദ്രോഹമോ ഭീകര പ്രവർത്തനമോ ഇല്ല എന്ന്.
മറിച്ച് അതിൽ സംസാര സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനയിലെ ആർട്ടിക്കിൾ 19 അനുശാസിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും കാര്യങ്ങളാണ് ഉയർത്തിക്കാട്ടിയിരിക്കുന്നത് എന്നു പറഞ്ഞു കൊണ്ട് പരോക്ഷമായി ആ ലേഖനത്തെ കോടതി പുകഴ്ത്തുകയുെം ചെയ്തു.
ഇന്ന് ഫഹദ് ഷായ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അദ്ദേഹത്തിന്റെ സ്ഥാപനം തുറക്കുന്ന കാര്യത്തെ കുറിച്ച് തീരുമാനം വന്നിട്ടില്ല.
കാര്യങ്ങൾ ഇങ്ങിനെയായിരിക്കെ പിന്നെന്തിനാണ് ഫാസിസ്റ്റ് സർക്കാരിന്റെ പോലീസ് ഫഹദ് ഷായെ പിടിച്ച് യുഎപിഎ ചുമത്തി ജയിലിൽ അടച്ചത്?
രണ്ടു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കാനാവുക…
ഒന്നാമത് ഫഹദ് ഷാ ഒരു മുസ്ലീം ആണ് എന്നതു തന്നെ. മുസ്ലീം എന്തെഴുതിയാലും അത് ഭീകര പ്രവർത്തനമാണ്, ആയിരുന്നു, ആയിരിക്കുകയും ചെയ്യും. ഇതാണ് അവരുടെ തിയറി.
രണ്ടാമത്തേത് ഫഹദ് ഷാ ഉയർത്തിക്കാട്ടിയത് കോടതി പറഞ്ഞതു പോലെ ഭരണഘടനയിലെ ആർട്ടിക്കിൾ 19 ആണ്.
സംഘപരിവാരങ്ങൾ തങ്ങളുടെ ആധുനീകരിച്ച മനുസ്മൃതി കൊണ്ട് പൊളിച്ചെഴുതാനാഗ്രഹിക്കുന്ന, അവരുടെ കല്ലുകടിയായ ഒന്നാണ് ഭരണഘടന..
കോടതിയ്ക്ക് സൽബുദ്ധി തോന്നിയത് കൊണ്ടു മാത്രം ഒരു മുസ്ലീം, ഒരു ഭരണഘടനാ വാദി തൽക്കാലത്തേയ്ക്ക് സ്വതന്ത്രനായി ഇന്ന് വീട്ടിലെത്തിയിട്ടുണ്ട്.
സി എൻ ജയരാജൻ