നായനാർ സർക്കാരിന് നടപ്പാക്കാൻ കഴിയാതിരുന്ന ചുമട്ടുതൊഴിലാളിവിരുദ്ധ നിയമം ഒന്നാം പിണറായി സർക്കാർ നടപ്പാക്കി.
ചുമട്ടുതൊഴിൽ ഉടമയ്ക്ക് ഇഷ്ടള്ളവരെ വെച്ച് ചെയ്യിക്കാമെന്ന നിയമ ഭേദഗതി ഒന്നാം പിണറായി സർക്കാർ പാസ്സാക്കി.
1996-2001 കാലഘട്ടത്തിലെ കേരള മുഖ്യമന്ത്രി ഇ.കെ നായനാരാണ് വളരെ നിഷ്കളങ്കമെന്ന് തോന്നിപ്പിക്കുന്ന ചുമട്ടുതൊഴിൽ മേഖലയിലെ . തൊഴിലാളിവിരുദ്ധ ഓർഡിനൻസ് ഇറക്കിയത്.. എറണാകുളം നോർത്തിലെ മാസ്സ് ഹോട്ടലിൽ വെച്ച് നടന്ന ശില്പശാലയിൽ ഈ ഓർഡിനൻസ് സൃഷ്ടിക്കാൻ പോകുന്ന തൊഴിൽ നിഷേധത്തെക്കുറിച്ച് ശില്പശാലയിൽ പങ്കെടുഞ്ഞ ക്ഷേമ ബോർഡ് അങങ്ങളെ ബോദ്ധ്യപ്പെടുത്തുകയും ഓർഡിനൻസിനെ പരാജയപ്പെടുത്താനും കഴിഞ്ഞു. .
എന്നാൽ , തുടർന്നു വന്ന ആന്റണി സർക്കാർ നായനാർ ഇറക്കിയ ഓർഡിനൻസിനേക്കാൾ ഭീകരമായ തൊഴിൽ നിയമം നടപ്പാക്കാൻ ശ്രമിച്ചു. ലേബർ ഓഫീസർക്ക് പകരം പോലീസ് സബ്ബ് ഇൻസ്പെകർക്ക് അധികാരം നൽകുന്ന നിയമമാണ് അവതരിപ്പിച്ചതു്.. ഈ നിയമത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ എറണാകുളത്ത് പതിനായിരങ്ങൾ പങ്കെടുത്ത പ്രകടനം രാജേന്ദ്ര മൈതാനത് സമര പ്രഖ്യാപന സമ്മേളനം നടത്തി. അതിന്റെ അടിസ്ഥാനത്തിൽ എ.കെ ആന്റണിക്ക് ചുമട്ടുതൊഴിലാളി കരിനിയമം നടപ്പാക്കാനായില്ല.
ആനിയമം പൊടി തട്ടിയെടുത്ത് ഒന്നാം പിണറായി സർക്കാർ പാസ്റ്റാക്കിയെടുത്തു. ഉടമയ്ക്ക് താൽപ്പര്യമുള്ളവരെ വെച്ച് കയറ്റിറക്ക് ജോലി ചെയ്യിക്കാമെന്ന ഉടമകളുടെ നിർദ്ദേശം അംഗീകരിക്കപ്പെട്ടു. വല്ലാർപാടത്തെ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിൽ 13 വർഷമായി ബോർഡിനു കീഴിൽ ജോലി ചെയ്യുന്ന 35 തൊഴിലാളികളെ പുറത്താക്കി. 35 തൊഴിലാളികൾക്കു്. പകരം 17 അതിഥിതൊഴിലാളികളെ വെച്ച് തൊഴിൽ ചെയ്യിക്കുന്നു. സംസ്ഥാനത്ത് ഏകധ്രുവ ലോകക്രമം നടപ്പാക്കുന്ന LDF സർക്കാരിന്റെ ചുമട്ട തൊഴിലാളി മാരണ നിയമം പിൻവലിക്കണം എന്നാവശ്യപ്പെടുന്നു.!
T C സുബ്രഹ്മണ്യൻ