സംഘപരിവാറിന്റെ മാതൃഭാഷ നുണയാണ്….
അതവരുടെ ജന്മവാസനയാണ്…
ആരാണ് എൻസിഇആർടി പുസ്തകങ്ങളിൽ ഇന്ത്യ എന്നത് വെട്ടിമാറ്റി ഭാരതം എന്നാക്കണമെന്ന് പറഞ്ഞ സി ഐ ഐസക്ക്?
1975ൽ എബിവിപിയിൽ ഉണ്ടായിരുന്ന, കറ കളഞ്ഞ ആർഎസ്എസുകാരൻ കോട്ടയത്തുകാരൻ നസ്രാണി….
തങ്ങൾ, എന്നു വെച്ചാൽ ക്രിസ്ത്യാനികൾ, ന്യൂനപക്ഷമല്ല എന്നും മറിച്ച് ഇന്ത്യാക്കാരാണെന്നും ഈ മഹാൻ ഒരിക്കൽ പറഞ്ഞ്രിരുന്നു…
അന്ന് ആശാന് ഇന്ത്യക്ക് പകരം ഭാരതം എന്നു പറയാൻ വന്നില്ല. കാരണം, അന്ന് സംഘപരിവാറിന് ഇന്ത്യ എന്ന പദത്തോട് ഇത്രയ്ക്ക് കലിപ്പ് ഉണ്ടായിരുന്നില്ല..
ഇപ്പോൾ കേരളത്തിന് പുറത്ത് എവിടെയും നസ്രാണികൾ കൂട്ടത്തോടെ ആക്രമിക്കപ്പെടുമ്പോൾ ഇദ്ദേഹം ആർഎസ്എസ് കാർഡ് കാണിച്ച് വിരാജിക്കുകയാണ്…
ആർഎസ്എസ് ആവുക എന്നതൊക്കെ ഐസക്കിന്റെ കാര്യം…
പക്ഷേ, വിവരദോഷം പറയുന്ന ആളെ ഇന്ത്യ എന്ന പേര് മാറ്റി ഭാരതമാക്കുന്ന പരിപാടിയുടെ വക്താവായി നിയോഗിച്ചാൽ അത് ഭാവി തലമുറയെ ആണ് ബാധിക്കുക..
വിഷ്ണു പുരാണം 7000 വർഷം പഴക്കമുള്ളതാണത്രെ…. എന്നാൽ ഒരു പതിനായിരമാക്കാമായിരുന്നില്ലേ?
400 BCE-900CE ആണ് വിഷ്ണു പുരാണം രചിച്ചതിന്റെ കാലയളവ് കണക്കാക്കുന്നത്… എന്നു വെച്ചാൽ 2400 വർഷം മുതൽ 1100 വർഷം വരെ പഴക്കം വരും. എന്നു വെച്ചാൽ കഷ്ടി രണ്ടായിരം വർഷം…
അതിനെയാണ് അയ്യായിരം വർഷം എന്നു ആശാൻ തട്ടിവിട്ടത്…
അയ്യായിരം വർഷങ്ങൾക്ക് മുമ്പ് സിന്ധു നദീതട സംസ്കാരം പോലും നടന്നിട്ടില്ല…
മോദിയുടെ പൂർവ്വികരായ ആര്യന്മാർ വന്നിട്ടു പോലും 3500 വർഷം പോലുമായിട്ടില്ല…
ഇത്രയ്ക്ക് പോലും ബോധമില്ലാത്ത, ഒരു പുസ്തകം പോലും വായിക്കാത്ത ആളുകളൊക്കെ സാമൂഹ്യ ശാസ്ത്ര കമ്മിറ്റിയുടെ തലവനായി നിയോഗിക്കപ്പെട്ടിരിക്കുമ്പോൾ അതിന്റെയൊക്കെ അവസ്ഥ എന്താണെന്ന് ഊഹിക്കാവുന്നതാണ്….
ഇന്ത്യ എന്ന രാജ്യത്തിന്റെ വിമോചനത്തിന് വേണ്ടി നടന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ കാലത്ത് ബ്രിട്ടീഷുകാർക്ക് പാദ സേവ ചെയ്ത് നടന്നവരുടെ പിൻമുറക്കാർക്ക് ഇന്ത്യ എന്ന പദത്തിന്റെയോ ഇന്ത്യ അഥവാ ഭാരതം എന്ന ഭരണഘടനാ പ്രയോഗത്തിന്റെയോ പിന്നിലുള്ള ചരിത്രം ഉൾക്കൊള്ളാൻ കഴിയില്ല എന്നത് സ്വാഭാവികം മാത്രമാണ്..
ഹിന്ദു രാഷ്ട്രത്തിന്റെ വരും കാലങ്ങളിൽ അവർ ഗാന്ധിയും അംബേദ്ക്കറും അടക്കം സകലതിനെയും പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കും. അപ്പോഴും അവർക്ക് ഒരു പതിനായിരം വർഷങ്ങളുടെ കണക്ക് പറയാനുണ്ടാവും…
സി എൻ ജയരാജൻ