ഏഴര ലക്ഷം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്..
അവിടത്തെയടക്കം ഗൾഫ് രാജ്യങ്ങളിൽ അറബികളും ഷെയ്ഖുകളും ഒക്കെ സഹാനുഭാവത്തോടെ ഇന്ത്യക്കാരെ കണ്ടതു കൊണ്ടാണ് മലയാളികളടക്കം നിരവധി ഇന്ത്യക്കാരുടെ വീടുകളിലെ അടുപ്പിൽ കഞ്ഞി വെക്കാൻ സാധിച്ചത്.
ഈ സാഹചര്യത്തിലാണ് അവിടുത്തെ പ്രതിരോധ വകുപ്പിൽ, വിശ്വസിച്ച് ജോലി കൊടുത്തിരുന്ന എട്ടു ഇന്ത്യൻ സീനിയർ നാവിക ഓഫീസർമാർക്കെതിരെ മരണ ശിക്ഷ വിധിച്ചിരിക്കുന്നത്.
കാരണം ഞെട്ടിപ്പോകുന്ന ഒന്നാണ്. ഇവർ ഖത്തറിലെ രഹസ്യങ്ങൾ ഇസ്രായേലിന് കൈമാറിയത്രെ….
ഖത്തറിലെ രഹസ്യങ്ങൾ ഇന്ത്യയക്ക് കൈമാറി എന്നു പറഞ്ഞാൽ മനസ്സിലാക്കാമായിരുന്നു…
ഒക്ടോബർ 7 ലെ ആക്രമണം കഴിഞ്ഞ ഉടനെതന്നെ ഹമാസിനെ തള്ളിപ്പറയുന്നതിനപ്പുറം കടന്ന് ഇസ്രായേലിനെ പിന്തുണക്കുന്ന നിലപാട് ഇന്ത്യ എടുത്തിരുന്നു.
ഖത്തർ പാലസ്തീനിന്റെയും ഹമാസിന്റെ യും ചങ്ങാതി ആണ് എന്നോർക്കണം.
രാജ്യതന്ത്രജ്ഞതയുടെ കാര്യത്തിൽ ഇന്ത്യ തുടർച്ചയായി വീഴ്ച്ചകൾ വരുത്തിക്കൊണ്ടിരിക്കുകയാണ്.
യു എൻ പ്രമേയത്തിൽ ഹമാസിന്റെ പേരു പറഞ്ഞില്ല എന്ന ഒറ്റക്കാരണം പറഞ്ഞ് യുദ്ധം നിർത്താൻ ആവശ്യപ്പെടുന്ന ആ പ്രമേയം വോട്ടിനിട്ടപ്പോൾ ഇന്ത്യ മാറി നിന്നു.
ഇത്തരത്തിൽ തങ്ങളുടെ ഇസ്രായേൽ പക്ഷപാതിത്തവും യുഎസ് വിധേയത്വവും ഒരിക്കൽ കൂടി ഇന്ത്യ പ്രകടിപ്പിച്ച നേരം യു എൻ പ്രമേയം വൻ ഭൂരിപക്ഷത്തിൽ പാസ്സാവുകയായിരുന്നു ഉണ്ടായത്.
ഇനി എന്തും പറഞ്ഞാണ് ഇന്ത്യൻ നാവികരുടെ ജീവൻ രക്ഷിക്കാൻ ഇന്ത്യയ്ക്ക് ഖത്തറിന്റെ മുന്നിൽ ചെല്ലാൻ പറ്റുക?
മലയാളിയടക്കം ഇന്ത്യക്കാർക്ക് അതിജീവനത്തിന് വഴിയൊരുക്കുന്ന ഖത്തർ ഒരു ഇസ്ലാമിക രാജ്യമാണ്. മോദിയും ജയശങ്കറും തെറ്റായ ഡിപ്ലോമസി കൊണ്ട് വഴിയാധാരമാക്കാൻ ശ്രമിക്കുന്നത് ലക്ഷക്കണക്കിന് ഇന്ത്യക്കാരെയാണ്..
സി എൻ ജയരാജൻ