Home » ഒക്‌ടോബർ 25 പലസ്തീൻ ഐക്യദാർഢ്യ ദിനമായി ആചരിച്ചു.

ഒക്‌ടോബർ 25 പലസ്തീൻ ഐക്യദാർഢ്യ ദിനമായി ആചരിച്ചു.

by Jayarajan C N

ഒക്‌ടോബർ 25 പലസ്തീൻ ഐക്യദാർഢ്യ ദിനമായി ആചരിച്ചു.

 

CPIML RED STAR കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങളും യോഗങ്ങളും നടന്നു.

1973 ഒക്‌ടോബർ 6 മുതൽ 25 വരെ ഇസ്രായേലും അറബ് രാഷ്ട്രങ്ങളുടെ സഖ്യവും തമ്മിലുള്ള 1973 ലെ ഒക്ടോബർ യുദ്ധം എന്നറിയപ്പെടുന്ന ഇസ്രായേലി-അറബ് യുദ്ധം നിർത്തിവച്ച വെടിനിർത്തൽ കരാറിന്റെ 50-ാം വാർഷികമാണ് ഒക്ടോബർ 25, 2023.
പാലസ്തീൻ ജനതയെ കീഴ്പ്പെടുത്തുവാൻ ഇസ്രായേൽ അഴിച്ചു വിട്ട യുദ്ധത്തിനെതിരെ നിലപാട് എടുക്കണമെന്ന് പാർട്ടി ഐക്യദാർഢ്യ ദിനത്തിൽ ജനങ്ങളോട് ആവശ്യപ്പെട്ടു.

പലസ്തീനിലെ ജനങ്ങളോടു ഐക്യദാർഢ്യം പ്രഖ്യാപിക്കുക.
സയണിസത്തിനും സാമ്രാജ്യത്വത്തിനും
എതിരെ പ്രതിരോധം ഉയർത്തുന്ന പാലസ്തീൻ ജനതക്ക് അഭിവാദ്യങ്ങൾ
തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രകടനങ്ങളിൽ ഉയർത്തി.

കോഴിക്കോട് :

സി.പി ഐ എം.എൽ റെഡ്സ്റ്റാർ അഖിലേന്ത്യാ കേമ്പയിൻ്റെ ഭാഗമായി ഒക്ടോബർ 25 പലസ്തീൻ ഐക്യദാർഢ്യദിനമായി ആചരിച്ചു.
പിറന്ന മണ്ണിന് വേണ്ടി പോരാടുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യമർപ്പിച്ചു കൊണ്ട് റെഡ് സ്റ്റാർ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സയണിസ്റ്റ് ഭീകരതയെ ചെറുക്കുക, യുദ്ധക്കൊതിയൻമാരെ നിലയ്ക്ക് നിർത്തുക,സാമ്രാജ്യത്വം തുലയട്ടെ., യുദ്ധത്തിനെതിരായി ജനാധിപത്യ ശക്തികൾ ഒന്നിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി മൊഫ്യൂസൽ ബസ് സ്റ്റാൻ്റ് പരിസരത്ത് പ്രകടനം നടത്തിയതിനു ശേഷം പ്രതികാ ത്മകമായി യുദ്ധഭീകരനെ ചുട്ടെരിച്ചു. ഐക്യദാർഢ്യ പരിപാടിയിൽ ജില്ലാ സെക്രട്ടറി എ.എം അഖിൽ കുമാർ അധ്യക്ഷത വഹിച്ചു.
വി.എ ബാലകൃഷ്ണൻ ,കെ ബാബു രാജ് എന്നിവർ സംസാരിച്ചു.
ശ്രീജിത്ത് ഒഞ്ചിയം, കെ.പി.സുനിൽ കുമാർ, സജീവൻ, എൻ എം പ്രദീപൻ ബാലകൃഷ്ണൻ പി.കെ എന്നിവർ നേതൃത്വം നൽകി.

തൃശൂർ :
പാർട്ടിയുടെ സജീവ പങ്കാളിത്ത ത്തോടെയുള്ള സംയുക്ത പരിപാടിയാണ് തൃശൂരിൽ നടന്നത്. അമേരിക്കൻ – സയോണിസ്റ്റ് സാമ്രാജ്യത്വ അധിനിവേശ ശക്തികൾക്കെതിരെ മുദ്രാവാക്യം ഉയർത്തി കൊണ്ടു നടന്ന പരിപാടിയിൽ പാർട്ടി CC അംഗം സഖാവ് പി.എൻ. പ്രൊ വിന്റ് സംസാരിച്ചു. എൻ.ഡി. വേണു . പുഷ്പാംഗദൻ , അജയൻ പി.സി എന്നിവർ നേതൃത്വം കൊടുത്തു.

എറണാകുളം :
ഹൈക്കോർട്ട് ജംഗ്ഷനിൽ നടന്ന ഐക്യദാർഡ്യ പരിപാടിയിൽ സഖാക്കൾ എം.കെ. ദാസൻ , ടി സി സുബ്രഹ്മണ്യൻ, സിന്ധു ശിവൻ, എ.ജെ ഷീബ തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂർ:
പയ്യന്നുരിൽ നടന്ന ഐക്യദാർഢ്യ പരിപാടി സഖാവ് വിനോദ് കുമാർ രാമന്തളി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അശോകൻ പി.വി.അബൂബക്കർ പി.പി.തുടങ്ങിയവർ നേതൃത്യം കൊടുത്തു.

You may also like

Leave a Comment