Home » എൻ എസ് എസിന്റെ ആർ എസ് എസ് സേവ

എൻ എസ് എസിന്റെ ആർ എസ് എസ് സേവ

by Jayarajan C N

18 കൊല്ലം ആർഎസ്എസുകാരനായിരുന്നു താനെന്ന് സുകുമാരൻ നായർ പറഞ്ഞിട്ടുണ്ട്.

ദണ്ഡും (കാക്കിക്കളസവും) വേണ്ടെന്ന് വെയ്ക്കാൻ കാരണം തനിക്ക് ഹിന്ദു അല്ല നായരാണ് ആവേണ്ടത് എന്ന് കൂടി സുകുമാരൻ നായർ പറയുന്നുമുണ്ട്..!

സുകുമാരൻ നായർ പേടിച്ചത് പുലയന്മാരും നായന്മാരും ഒന്നിച്ച് ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന സമത്യ സുന്ദര ഹിന്ദു ആശയമാണ് അഥവാ മധുരമനോജ്ഞ ഹിന്ദു രാഷ്ട്രമാണ് സംഘപരിവാർ കൊണ്ടു നടക്കുന്നതെന്നായിരിക്കണം…
.

കാരണം പണ്ട് ആർഎസ്എസ് ശബരിമലയിൽ സ്ത്രീ പ്രവേശനം വേണമെന്നു പറഞ്ഞിരുന്നു. കരിയും കരിമരുന്നും വേണ്ട എന്നും പറഞ്ഞിരുന്നു.

സംഘപരിവാറിന്റെ ബ്രാഹ്മണിക ഹിന്ദുത്വത്തെ കുറിച്ച് മനസ്സിലാക്കാൻ സുരേന്ദ്ര-ശശികലാദിമാരുടെ കാലം വരെ സുകുമാരൻ നായർക്ക് സമയം വേണ്ടി വന്നു.

പക്ഷേ ഒരേ സമയം നായർ ജാതി മേധാവിത്തം പുലർത്തുകയും മറ്റു ഹിന്ദു സമുദായങ്ങളെ പറയാവുന്ന വൃത്തികേടുകൾ പറയുകയും ചെയ്താലും ഇതൊക്കെ കഴിഞ്ഞ് ഹിന്ദുക്കളെ വാഴ്ത്തിപ്പാടാൻ ആർ എസ് എസ് വേദികൾ തയ്യാറാവും എന്നത് സുകുമാരൻ നായരുടെ ആത്മീയാചാര്യൻ മന്നത്തു പത്മനാഭനെ കുറിച്ചുള്ള കാര്യങ്ങൾ പഠിച്ചാൽ മനസ്സിലാക്കാവുന്നതേ ഉണ്ടായിരുന്നൂള്ളൂ..

പുലയൻ മന്ത്രിയായിട്ടിരിക്കുന്ന നാട്ടിൽ ജീവിക്കാൻ സാധിക്കില്ല എന്നും ഈഴവൻ പന്നി പെറ്റുപെരുകിയ മന്ദ ബുദ്ധികളായ സന്താനങ്ങളാണ് എന്നും പറഞ്ഞ മന്നത്ത് പത്മനാഭൻ ആർ എസ് എസിന്റെ എറണാകുളം ശാഖാ വാർഷികത്തിൽ പങ്കെടുക്കുമ്പോൾ വേദിയിൽ ഗോൾവാൾക്കറും ഉണ്ടായിരുന്നു.

“ഹിന്ദുക്കളുടെ ആലംബവും ആശാകേന്ദ്രവുമാണ് ആർ എസ് എസ് ” എന്ന് മന്നത്ത് പത്മനാഭൻ പറഞ്ഞതായി 20 -10 – 1957 ലെ “കേസരി”യിൽ പറഞ്ഞിട്ടുള്ളതിന്റെ ചിത്രം ഇതിനോടൊപ്പം കൊടുത്തിട്ടുണ്ട്..

ആയതിനാൽ സാമുദായികാചാര്യന്റെ കാലടികളെ പിന്തുടർന്ന് സുകുമാരൻ നായർ എൻ എസ് എസിനെ ഒരു “സേന “യായി സംഘപരിവാറിന് വേണ്ടി അണിനിരത്തുന്നതിൽ അസ്വാഭാവികതയൊന്നുമില്ല …

പഴയ ദണ്ഡ് എടുത്ത് ധ്വജപ്രണാമം നടത്താൻ വിഘ്നേശ്വരന് മുന്നിൽ നാളികേരം ഉടയ്ക്കുന്നത് കേരളത്തിലെ ജനസമൂഹം തിരിച്ചറിയുക തന്നെ ചെയ്യും.

സി എൻ ജയരാജൻ

You may also like

Leave a Comment