തീരദേശ ജനതയെ വംശഹത്യയിലേക്ക് നയിക്കുന്ന തീരദേശ ഹൈവേ പദ്ധതി ഉപേക്ഷിക്കുക.
തീര ഭൂസംരക്ഷണ കൺവെൻഷൻ തൃശൂർ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.
കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ച തീരദേശഹൈവേയ്ക്ക് വേണ്ടി പല ഇടങ്ങളിലും ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. സ്ഥലം ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ റവന്യൂ വകുപ്പ് അധികൃതര്‍ പോലീസിന്റെ സഹായത്തോടു കൂടി അനധികൃതമായി വീടുകളില്‍ പ്രവേശിച്ച് പിങ്ക് കല്ലുകള്‍ നാട്ടുകയാണ്. വിശദമായ പദ്ധതി രേഖ (DPR) പ്രസിദ്ധീകരിക്കാതെയും പദ്ധതിയെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കാതെയും ജനപ്രതിനിധികളോട് പോലും കാര്യങ്ങള്‍ മറച്ചുവച്ചുകൊണ്ടും ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണ്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷകള്‍ക്കും ജനപ്രതിനിധികളുടെ ആവശ്യപ്പെടലിനും ഡി പി ആര്‍ തയ്യാറായി വരുന്നതേയുള്ളൂ എന്ന മറുപടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ ജനങ്ങളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും മറച്ചു വെച്ചുകൊണ്ട് തീര ഭൂമിയിൽ കല്ലുകളിടുന്ന പശ്ചാത്തലത്തിൽ നടന്ന കൺവെൻഷനിൽ മാഗ്ലിൻ ഫിലോമിന വിഷയാവതരണം നടത്തി. കെ സഹദേവൻ, കെ. പി പ്രകാശൻ, ഷറഫുദ്ദീൻ മുനക്കകടവ്, പി എൻ പ്രോവിന്റ്, ടി ആർ രമേശ്, സരസ്വതി വലപ്പാട് തുടങ്ങിയവർ പങ്കെടുത്തു.എ എം ഗഫൂർ അധ്യക്ഷത വഹിച്ചു.എൻ ഡി വേണു സ്വാഗതവും ടി കെ പ്രസാദ് നന്ദിയും പറഞ്ഞു.