ഗോത്ര ജനതയെ വംശഹത്യ ചെയ്യിക്കുന്ന സംഘപരിവാർ അജണ്ടയാണ് മണിപ്പൂരിലെ ഇപ്പോഴത്തെ ആഭ്യന്തര യുദ്ധത്തിന് സമാനമായ സംഘർഷങ്ങൾ സൃഷ്ടിച്ചത് എന്ന വസ്തുതയ്ക്ക് ആക്കം കൂട്ടുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്.
ഈ സാഹചര്യത്തിൽ
തങ്ങളുടെ കോർപ്പറേറ്റ് – മനുവാദി ഹിന്ദുത്വ ഫാസിസം നടപ്പാക്കാനായി ജനങ്ങളെ വിഭജിച്ച് തമ്മിലടിപ്പിക്കുന്ന സംഘ പരിവാർ – ഭരണകൂട ഭീകരതയ്ക്കെതിരെ രംഗത്തു വരേണ്ടതും മണിപ്പൂരി ജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിക്കേണ്ടതും ജനാധിപത്യ ശക്തികളുടെ കടമയാണ്.
അതിന്റെ ഭാഗമായി ആഗസ്റ്റ് 4 വെളളിയാഴ്ച വൈകിട്ട് 4 മണി മുതൽ എറണാകുളം ഹൈക്കോർട്ട് ജെട്ടി ജംഗ്ഷനിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.
ജാതി ഉന്മൂലന പ്രസ്ഥാനം
സംസ്ഥാന ഏകോപന സമിതി.