Home » ക്ഷേത്രച്ചെലവ് പോലീസുകാരുടെ ശമ്പളത്തിൽ നിന്ന്!

ക്ഷേത്രച്ചെലവ് പോലീസുകാരുടെ ശമ്പളത്തിൽ നിന്ന്!

by Jayarajan C N

കോഴിക്കോട് മുതലക്കുളം ക്ഷേത്രത്തിന്റെ നടത്തിപ്പ് ചെലവായി 20 രൂപ ശമ്പളത്തിൽ പിടിക്കാൻ ജില്ലാ പോലീസ് മേധാവി ഔദ്യോഗികമായി കത്തയച്ചത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വരികയും പോലീസിൽ തന്നെ ചിലർ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് പിൻവലിച്ചു എന്നറിയുന്നു…

സംഘപരിവാറിനെതിരെ ശക്തമായി ഭരണപ്രതിപക്ഷങ്ങൾ വാചകമടി നടത്തുന്ന കേരളത്തിൽ ഉണ്ടായ ഈ കത്തിന്റെ ഉള്ളടക്കം രസകരമായിരുന്നു —

ശമ്പളത്തിൽ നിന്ന് പണം പിടിക്കാൻ താൽപ്പര്യമില്ലാത്ത സേനാംഗങ്ങളുടെ വിവരം മേൽ ആപ്പീസിലേയ്ക്ക് അറിയിക്കാനാണ് നിർദ്ദേശം !

ജില്ലാ പോലീസ് മേധാവിക്ക് ഇപ്രകാരം ഒരു സന്ദേശം ഒപ്പിട്ട് വിതരണം ചെയ്യുന്നതിൽ ഭരണഘടനാപരമായി ഒരു കുഴപ്പവും കാണാൻ കഴിയുന്നില്ലേ?

രഹന ഫാത്തിമയുടെ പെയിന്റും ബ്രഷും പിടച്ചെടുക്കുന്നു…

.കൊല്ലപ്പെട്ട കുപ്പു ദേവരാജന്റെ ഭൗതിക ശരീരത്തിനടുത്തു വെച്ച് സഹോദരന്റെ കോളറിന് പിടിക്കുന്നു..

ശബരിമലയിൽ ലഹള ആഹ്വാനം നൽകിക്കൊണ്ടിരുന്ന സംഘപരിപരിവാറിന്റെ നേതാവ് തില്ലങ്കേരിയ്ക്ക് പോലീസ് മൈക്ക് കൈമാറുന്നു..

വിനായകന്റെ ഫോൺ പിടിച്ചെടുക്കുന്നു..

അമ്പലങ്ങളുടെ നടത്തിപ്പ് ജോലി ദേവസ്വം ബോർഡിൽ നിന്നും കുറഞ്ഞ ശമ്പളക്കാരായ പോലീസുകാരുടെ ചുമലിലേയ്ക്ക് വെച്ചു കൊടുക്കുന്നു..

സംഘപരിവാർ ആവശ്യങ്ങൾക്കെതിരെ ഭരണ-പ്രതിപക്ഷങ്ങൾ വാ തുറക്കാതിരിക്കുമ്പോൾ പിന്നെന്തിന് ഇവിടെ ബി ജെ പി ജയിക്കണം?

 

ജയരാജൻ സി എൻ

You may also like

Leave a Comment