Home » മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം

by Jayarajan C N

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം

മണിപ്പൂർ ജനതയെ വംശീയ കലാപങ്ങളിലേക്ക് തള്ളിവിടുന്ന കേന്ദ്രത്തിലെയും മണിപ്പൂർ സംസ്ഥാനത്തേയും ഭരണാധികാരികൾ ദേശദ്രോഹപരമായ നിലപാടുകയാണ് സ്വീകരിക്കുന്നതെന്ന് സി.പി. ഐ എം.എൽ റെഡ്സ്റ്റാർ അഭിപ്രായപ്പെട്ടു.
മണിപ്പൂരിലെ മലയോര മേഖലകളിൽ താമസിക്കുന്ന കൂകി വിഭാഗങ്ങളെയും ,താഴ് വാരങ്ങളിൽ അധിവസിക്കുന്ന മെയ്തി വിഭാഗങ്ങെളെയും തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാം നാണ് ഭരണകൂടങ്ങൾ ശ്രമിക്കുന്നത്.
– മണിപ്പൂരിലെ ആദിവാസി ഗോത്ര വിഭാഗങ്ങൾക്ക് ഭൂയിലും, വനവിഭവങ്ങളി’ലൂ മുണ്ടായിരുന്ന അവകാശങ്ങൾ എടുത്തുകളയുകയും കോർപ്പറേറ്റുകൾക്ക് ഭൂമി കൈമാറ്റം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ തുടർന്നുകൊണ്ടിരിക്കുന്ന ഭരണകൂടങ്ങൾ ഗോത്ര വിഭാഗങ്ങളുടെ ഇടയിൽ ശത്രുത വളർത്തി കലാപകലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച്‌ ഭിന്നിപ്പിച്ച് ഭരിക്കുന്ന കൊളോണിയൽ തന്ത്രം പ്രയോഗിച്ചുക്കൊണ്ടിരിക്കുകയാണ്
ഇത്തരം നടപടികളിൽ നിന്നും കേന്ദ്ര സംസ്ഥാന സംസ്ഥാന സർക്കാരുകൾ പിൻമാറണമെന്നും മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ തയ്യാറാകണമെന്നും സി.പിഐ എം.എൽ റെഡ്സ്റ്റാർ ആവശ്യപ്പെട്ടു.
കോഴിക്കോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പ്രതിഷേധ സദസ്സിൽ എ എം അഖിൽ കുമാർ അധ്യക്ഷത വഹിച്ചു
വി.എ ബാലകൃഷ്ണൻ, കെ ബാബുരാജ് എന്നിവർ സംസാരിച്ചു.
കെ.വി ഹരിഹരൻ
ശ്രീജിത്ത് ഒഞ്ചിയം, എം. എ ൻ രവി, സുധാകരൻ വേളം, ത്രിവിക്രമൻ എന്നിവർ നേതൃത്വം നൽകി.

അഖിൽ കുമാർ എ എം
ജില്ലാ സെക്രട്ടറി
സി പി ഐ എം എൽ റെഡ്സ്റ്റാർ

26/7/23

You may also like

Leave a Comment