Home » ഉത്തർകാശിയിലെ ലവ് ജിഹാദ്

ഉത്തർകാശിയിലെ ലവ് ജിഹാദ്

by Jayarajan C N

ലവ് ജിഹാദ് എന്നാൽ മുസ്ലീങ്ങളെ ആക്രമിക്കാൻ വേണ്ടി ലഹളയ്ക്കായി സംഘപരിവാർ നടത്തുന്ന ആഹ്വാനം എന്നർത്ഥം എന്ന് ഉത്തരാഖണ്ഡ് സൂചിപ്പിക്കുന്നു…

ഉത്തരാഖണ്ഡിലെ ഉത്തര കാശിയിൽ മേയ് 26ന് മൈനറായ ഒരു പെൺകുട്ടിയെ രണ്ടു യുവാക്കൾ തട്ടിക്കൊണ്ടു പോകുന്നു…

അതിൽ ഒരു മുസ്ലീം, പേര് ഒബൈദ്…

മറ്റേയാൾ ഒരു ഹിന്ദു, പേര് ജിതേന്ദ്ര സൈനി….

രണ്ടു പേരും പിടിക്കപ്പെട്ടു. ജയിലിൽ അടയ്ക്കപ്പെട്ടു…

ഉത്തരാഖണ്ഡിലെ സഘപരിവാരങ്ങൾ ഇതിനെ വിളിയ്ക്കുന്ന പേര് ലവ് ജിഹാദ് എന്നാണ്…

ഇതിൽ എവിടെയാണ് ലവ് എന്നൊന്നും ചോദിക്കരുത്…

ഹിന്ദു യുവാവും ഉൾപ്പെട്ടിട്ടും എന്തേ ലവ് ജിഹാദെന്ന് വിളിക്കുന്നത് എന്നും ചോദിക്കരുത്….

ഇപ്പോൾ ഉത്തർ കാശിയിലെ മുസ്ലീം കടകളെല്ലാം സംഘപരിവാരങ്ങൾ ബലം പ്രയോഗിച്ച് അടപ്പിച്ചിരിക്കയാണ്….

മുസ്ലീങ്ങൾക്ക് കട തുറക്കാൻ കഴിയാതെ വന്നാൽ, അവർക്ക് ജീവിക്കാൻ കഴിയാതെ വന്നാൽ അവർ ഇവിടം വിട്ടു പോകും എന്നാണ് അവിടത്തെ ബിജെപി നേതാവ് പ്രകാശ് കുമാർ ദബ്രാലും സംഘ ഗണങ്ങളും പറയുന്നത്….

ചുരുക്കത്തിൽ ലവ് ജിഹാദ് എന്നത് ഒരു അജണ്ട മാത്രമാണ്… മുസ്ലീങ്ങളെ കെട്ടു കെട്ടിയ്ക്കാനുള്ള കൃത്യമായ അജണ്ട….

2024ൽ സംഘ ഫാസിസ്റ്റ് ഭരണകൂടം അധികാരത്തിൽ വന്നാൽ രാജ്യത്തെമ്പാടും ഇത് നടപ്പാക്കാനുള്ളതിന്റെ പരീക്ഷണ ഘട്ടമായിഇതിനെ കണ്ടാൽ മതി…

സി എൻ ജയരാജൻ

You may also like

Leave a Comment