Home » സഖാക്കൾ ഷർമിഷ്ഠ, ശിവറാം , ദൊരൈസാമി അനുസ്മരണം – എറണാകുളം പാർട്ടി സെന്റർ.

സഖാക്കൾ ഷർമിഷ്ഠ, ശിവറാം , ദൊരൈസാമി അനുസ്മരണം – എറണാകുളം പാർട്ടി സെന്റർ.

by Jayarajan C N

CPI (ML)RED STAR സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം അമൂല്യ സ്ട്രീറ്റിലെ പാർട്ടി സംസ്ഥാന സെന്ററിൽ സഖാക്കൾ ഷർമ്മിഷ്ഠ, ശിവറാം ദൊരൈ സാമി എന്നി പാർട്ടി നേതാക്കളെ അനുസ്മരിച്ചു കൊണ്ട് നടന്ന യോഗം .


സംസ്ഥാന സെക്രട്ടറി സഖാവ് എം.പി കുഞ്ഞിക്കണാരൻ ,ഉദ്ഘാടനം ചെയ്തു. പാർട്ടി CC അംഗം സഖാവ് എം.കെ ദാസൻ , സഖാവ് .ടി.സി. സുബ്രഹ്മണ്യൻ, സഖാവ് എം.കെ കൃഷ്ണൻ കുട്ടി, എന്നിവർ സഖാക്കളെ അനുസ്മരിച്ചു കൊണ്ടു സംസാരിച്ചു.
സിപിഐ (എം എൽ) റെഡ് സ്റ്റാറിന്റെ പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമബംഗാളിലെ യുവ തലമുറയിൽപ്പെട്ട
പ്രമുഖ മാർക്സിസ്റ്റ് – ലെനിനിസ്റ്റും വിപ്ലവ വനിതാ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവുമായിരുന്നു സഖാവ് ഷർമ്മിഷ്ഠ. .
സഖാവ് ഓർമ്മയായിട്ട് ജൂൺ 13 ന് രണ്ടു വർഷമാകുന്നു. പാർട്ടി പി.ബി അംഗവും ഒഡീഷാ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് ശിവറാം കോവിഡ് ബാധിതനായി മരണപ്പെടുന്നതു 2021 മെയ് മാസത്തിലാണ്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന തോട്ടം തൊഴിലാളി നേതാവ് സഖാവ് ദൊരൈസാമി നമ്മെ വിട്ടു പോകുന്നതു് കഴിഞ്ഞ മെയ് മാസത്തിൽ ആണ് . സി.പി.ഐ (എം.എൽ) റെഡ് സ്റ്റാറിന്റെ അജയ്യരായ ഈ നേതാക്കളെ അനുസ്മരിക്കുന്നതിനാണ് സംസ്ഥാന കമ്മിറ്റി ഇന്നു പാർട്ടി സെന്ററിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചത്. പാർട്ടി സംസ്ഥാനകമ്മിറ്റി അംഗവും AIRWO നേതാവുമായ സഖാവ് ഷീബ.എ.ജെ. അനുസ്മരണയോഗത്തിന് സ്വാഗതം ആശംസിച്ചു.AIRWO കേന്ദ്ര കമ്മിറ്റി അംഗം സഖാവ് സിന്ധു കെ.ശിവൻ അദ്ധ്യക്ഷത വഹിച്ചു.

You may also like

Leave a Comment