പ്രധാനമന്ത്രിയുടെ ശിലാസ്ഥാപന പരിപാടിക്ക് 9.5 കോടി രൂപ ചെലവ്…
കർണ്ണാടകയിൽ ധാർ വാദിൽ ഒരു ഐ ഐ ടി യ്ക്ക് മോദി ശിലാ സ്ഥാപനം നടത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തന്നെയാണ്..
10 കോടിയിൽ താഴെ ഈ ഒരൊറ്റ കല്ലിടൽ പരിപാടിയ്ക്ക് ചെലവാക്കപ്പെട്ടു..
കർണ്ണാടകയുടെ ട്രാൻസ്പോർട്ടു വണ്ടികളിൽ രണ്ടു ലക്ഷത്തോളം ആളുകളെ കൊണ്ടുവരാൻ 3 കോടി രൂപയോളം ചെലവായി..
വന്നവർക്ക് (ലക്ഷങ്ങളാണെന്നോർക്കണം ) ശാപ്പാട് ഏർപ്പാടാക്കിയതിന് കഷ്ടി ഒരു കോടി രൂപ ചെലവഴിച്ചു…
ബാക്കി ശബ്ദം, വെളിച്ചം, അലങ്കാരം ഒക്കെയായി ചെലവിട്ടു തീർത്തു…
ഒരു കല്ലിടൽ പരിപാടിക്ക് മാത്രം ചെലവ് ഒമ്പതര കോടി രൂപ !
നീതി ആയോഗിന്റെ . 202122ലെ കണക്ക് പ്രകാരം കർണ്ണാടകയിൽ ഓരോ 7-8 പേരിലും ഒരാൾ പട്ടിണിക്കാരനാണ് … India spend ന്റെ 2018 ലെ കണക്കനുസരിച്ച് 5 ൽ ഒരാൾ പട്ടിണിക്കാരനാണ്.
ആ കർണ്ണാടകയിലാണ് ദശകോടിയോളം ചെലവിട്ട് ഒരു കല്ല് ഇട്ടത്….!
സി എൻ ജയരാജൻ