Home » ജനുവരി 26 സ. സർദാർ ഗോപാലകൃഷ്ണൻ രക്തസാക്ഷി ദിനം

ജനുവരി 26 സ. സർദാർ ഗോപാലകൃഷ്ണൻ രക്തസാക്ഷി ദിനം

by Jayarajan C N
ജനുവരി 26
സ. സർദാർ ഗോപാലകൃഷ്ണൻ രക്തസാക്ഷി ദിനം
തൃശൂർ ജില്ലയിലെ എടമുട്ടത്ത്‌ സിപിഐ (എംഎൽ) റെഡ്‌ സ്റ്റാർ സംഘടിപ്പിച്ച രക്തസാക്ഷി അനുസ്മരണ പൊതുസമ്മേളനം പാർട്ടി കേന്ദ്രകമ്മറ്റി അംഗം സഖാവ്‌ പി എൻ പ്രോവിന്റ്‌ ഉത്ഘാടനം ചെയ്തു.
പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ്‌ അംഗം സഖാവ്‌ രാജേഷ്‌ അപ്പാട്ട്‌, തൃശൂർ ജില്ലാ സെക്രട്ടറി സ. എൻ ഡി വേണു, സംസ്ഥാന കമ്മറ്റി അംഗം സ. ജയൻ കോനിക്കര, ലോക്കൽ സെക്രട്ടറി സ. പുഷ്പാംഗദൻ തുടങ്ങിയവർ അഭിസംബോധന ചെയ്തു. സ. ജ്യോതിബസു അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനം നാട്ടിക ഏരിയ സെക്രട്ടറി പി സി അജയൻ സ്വാഗതം പറഞ്ഞു
പൊതുസമ്മേളനത്തിനു മുൻപ്‌ മുരിയാന്തോടിൽ നിന്നാരംഭിച്ച്‌ എടമുട്ടം സെന്റർ വരെ നടന്ന പ്രകടനം സഖാക്കൾ പി സി അജയൻ, പുഷ്പാംഗദൻ, ജ്യോതിബസു തുടങ്ങിയവർ നേതൃത്വം നൽകി.

You may also like

Leave a Comment