ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനെക്കുറിച്ച് വാചകമടിക്കുന്ന രേവന്ത് റെഡ്ഡി സർക്കാർ,
ജാമിയ മില്ലിയയിലെ വിദ്യാർത്ഥികൾക്കെതിരായ ഡൽഹിയിലെ ബിജെപി സർക്കാർ തുടർന്നു വരുന്ന അതെ അതിക്രമങ്ങളാണ് കെട്ടഴിച്ചുവിടുന്നത്.
ഇതിലൂടെ, ബിജെപി, കോൺഗ്രസ് സർക്കാരുകൾ വാക്കുകളിൽ വ്യത്യസ്തമെന്ന് തോന്നാമെങ്കിലും, ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി നിലകൊള്ളുന്ന വിദ്യാർത്ഥികളെ അടിച്ചമർത്തുന്ന കാര്യത്തിൽ ഒരേ താത്പര്യങ്ങളാണ് സംരക്ഷിക്കുന്നത്. .
അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ ഉടൻ വിട്ടയക്കണം.
വിദ്യാർത്ഥി വേട്ടക്ക് നേതൃത്വം കൊടുക്കുന്ന ഉസ്മാനിയ സർവകലാശാലയിലെ
വൈസ് ചാൻസലർക്കെതിരെ നടപടിയെടുക്കണം. വിദ്യാർത്ഥികൾക്ക് സമരം ചെയ്യാനുള്ള അവകാശം , ആരുടേയും ഔദാര്യമല്ല. ആ അവകാശം അംഗീകരിച്ചേ മതിയാകൂ.
സിപിഐ (എംഎൽ) റെഡ് സ്റ്റാർ തെലങ്കാന സംസ്ഥാന കമ്മിറ്റി ഈ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ഒസ്മാനിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥി പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിക്കാൻ പാർട്ടി എല്ലാ ജനാധിപത്യ ശക്തികളോടും പാർട്ടി അഭ്യർത്ഥിക്കുന്നു.
സെക്രട്ടറി,
സിപിഐ (എംഎൽ)
റെഡ് സ്റ്റാർ
തെലങ്കാന സംസ്ഥാന കമ്മിറ്റി
ഹൈദരാബാദ്
18 -3 -2025