ഇന്ത്യൻ ജനതയെ ഗിനിപ്പന്നികളാക്കുന്ന ബിൽ ഗേറ്റ്സ്…
ബിൽ ഗേറ്റ്സിനെ നമുക്ക് അറിയാവുന്നത് മൈക്രോസോഫ്റ്റിലൂടെയാണ്…
നമ്മുടെ വിചാരവും ബിൽഗേറ്റ്സ് വിൻഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലെ കമ്പ്യൂട്ടർ , മൊബൈൽ സോഫ്റ്റ് വെയർ രംഗത്താണ് പ്രവർത്തിക്കുന്നത് എന്നാണ്.
എന്നാൽ ആരോഗ്യ രംഗത്തും മറ്റും പരീക്ഷണങ്ങൾ നടത്തുന്ന എൻ ജി ഓകൾക്കും മറ്റും പണം നൽകുന്ന ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ സ്ഥാപിച്ചിട്ടുള്ളത് നമുക്ക് കാണിച്ചു തരുന്നത് മറ്റൊരു ബിൽഗേറ്റ്സിനെയാണ്…
കഴിഞ്ഞ ദിവസം ബിൽ ഗേറ്റ്സ് ലിങ്ക്ഡ്ഇൻ (Linkedin) സ്ഥാപകരിൽ ഒരാളായ റെൽഡ് ഹോഫ്മാനുമായി സംഭാഷണം നടത്തുമ്പോൾ ഇന്ത്യയെ കുറിച്ചു പറഞ്ഞു….
കൂട്ടത്തിൽ ഇനിപ്പറയുന്ന കാര്യങ്ങളും കൂടി പറഞ്ഞു:
“ഇത് ഒരു തരത്തിലുള്ള ലാബാണ്, ഇവിടെ പരീക്ഷിച്ചു വിജയിക്കുന്ന കാര്യങ്ങൾ ഇന്ത്യയിൽ പ്രയോഗിക്കാനും പിന്നീട് മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കാനും കഴിയും.”
അതായത് ഇന്ത്യ ഒരു പരീക്ഷണ ശാലയായി ഉപയോഗിക്കാനും വിജയിച്ചവ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ബിൽ ഗേറ്റ്സിന് കച്ചവടം ചെയ്യാനും പറ്റുമെന്നർത്ഥം …
ഇത്തരത്തിൽ ഇന്ത്യയെ ഒരിയ്ക്കൽ ബിൽ ഗേറ്റ്സ് പരീക്ഷണ ശാലയാക്കിയിട്ടുണ്ട് ..
2009 ൽ ഇൻഡ്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും PATH എന്ന ഒരു എൻ ജി ഓ യും ചേർന്ന് ഒരു കാൻസർ വാക്സിൻ ഇന്ത്യയിലെ 14000 ആദിവാസി പെൺ കുട്ടികളിൽ പരീക്ഷിച്ചിരുന്നു.
PATH എന്ന എൻ ജി ഓയ്ക്ക് ഫണ്ട് നൽകിയത് ബിൽ ഗേറ്റ്സ് ആയിരുന്നു. അതായത്, ഈ പദ്ധതി ബിൽ ഗേറ്റ്സിൻ്റെ ആയിരുന്നു എന്ന് ചുരുക്കം..
എന്തു കൊണ്ടാണ് ആദിവാസി പെൺകുട്ടികളിൽ പരീക്ഷിച്ചത് എന്നത് വായനക്കാർക്ക് മനസ്സിലാവും … കാരണം, അതൊരു പരീക്ഷണമാവുമ്പോൾ തെരഞ്ഞെടുക്കപ്പെടുന്നത് പാവം നിരാലംബരായ ജനവിഭാഗങ്ങളാവുക സ്വാഭാവികം!
ആന്ധ്രയിലെ ഖമ്മം, ഗുജറാത്തിലെ വഡോദര എന്നീ ജില്ലകളിലെ 14000 ആദിവാസിപ്പെൺകുട്ടികളിൽ വാക്സിൻ കുത്തിവെച്ചു…
ഇതിൻ്റെ പാർശ്വ ഫലങ്ങൾ പലരിലും ഉണ്ടായി. ഏഴു പെൺകുട്ടികൾ അന്ന് മരണമടഞ്ഞു….
പിന്നീട് എന്തു സംഭവിക്കും എന്നത് വ്യക്തം….
ഇന്ത്യയിലെ കോർപ്പറേറ്റ് ദാസ ഭരണകൂടം ബിൽ ഗേറ്റ്സിനെ രക്ഷപ്പെടുത്തി …
ഇപ്പോൾ ബിൽഗേറ്റ്സ് വീണ്ടും പറയുന്നു, ഇന്ത്യ പരീക്ഷണ ശാലയാണ് എന്ന്….
ഇത് അതീവ ജാഗ്രതയോടെ കാണണം… ഹിന്ദു രാഷ്ട്രത്തിൽ പരീക്ഷണം ആദിവാസികളിലും ദളിതരിലും മുസ്ലീങ്ങളിലും ഒക്കെ നടന്നെന്നിരിക്കും….
കോർപ്പറേറ്റുകൾക്ക് മനുഷ്യത്വം എന്നൊന്നില്ല..