Home » വയനാട് പുനരധിവാസ ഭൂമി ഏറ്റെടുക്കൽ: രാഷ്ട്രീയ പാർട്ടികൾ നിലപാടു വ്യക്തമാക്കണം.

വയനാട് പുനരധിവാസ ഭൂമി ഏറ്റെടുക്കൽ: രാഷ്ട്രീയ പാർട്ടികൾ നിലപാടു വ്യക്തമാക്കണം.

by Jayarajan C N

വയനാട് പുനരധിവാസ ഭൂമി ഏറ്റെടുക്കൽ:
രാഷ്ട്രീയ പാർട്ടികൾ നിലപാടു വ്യക്തമാക്കണം.

സി.പി.ഐ (എം.എൽ)
റെഡ് സ്റ്റാർ

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിൽ , മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഏക മനസ്സോടെ, അനധികൃതമായി സർക്കാർഭൂമി കൈയടക്കിയ തോട്ടം കുത്തകളെ സഹായിക്കുകയാണ് ചെയ്യുന്നത്.
പുനരധിവാസ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ എന്തുകൊണ്ട് രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടാകുന്നില്ല?.
ഭരണ പക്ഷത്തും പ്രതിപക്ഷത്തും ഉള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇനിയെങ്കിലും ഇക്കാര്യത്തിൻ നിലപാടുകൾ വ്യക്തമാക്കണമെന്ന് സി.പി.ഐ (എം .എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുകയാണ്.

സ്വാതന്ത്ര്യ സമ്പാദനത്തോടെ നമ്മുടെ ഗവർമ്മേണ്ടിൻ്റെ ഉടമസ്ഥതയിൽ വരേണ്ട ലക്ഷക്കണക്കിന് ഏക്കർ ഭൂമിയിൽ പെട്ടതാണിത്. ഭൂ പരിഷ്കരണ നിയമത്തിൻ്റെ പഴുതുകൾ ഉപയോഗപ്പെടുത്തി വ്യാജ രേഖകളുടെ പിൻബലത്തിലാണ് ഏതാണ്ട് ഒരു ലക്ഷം ഏക്കർ പാട്ട ഭൂമി ഹാരിസൺ ഉൾപ്പെടെയുള്ള തോട്ടമുടമകൾ വയനാട്ടിൽ മാത്രം കൈവശപ്പെടുത്തിയി
രിക്കുന്നത്.
നിരന്തരമായ ദുരന്ത സാധ്യതാ മേഖലകളായി വയനാടിനെ മാറ്റിയിരിക്കുന്നതും, ദുരന്ത പുനരധിവാസത്തിന് പോലും ഭൂമി ഏറ്റടുക്കുവാനാവാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുന്നതും ഭൂ വിനിയോഗത്തിലെ അശാസ്ത്രീയതകളും
അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ
ഭൂ ബന്ധങ്ങളും ആണെന്നിരിക്കെ, എത്രയും പെട്ടെന്നു നിയമ നിർമ്മാണത്തിലുടെ ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ തയാറാവണം.
500 ഏക്കറിൽ കൂടുതലുള്ള 39 തോട്ടങ്ങളിലായി ഒരു ലക്ഷത്തിൽ പരം ഏക്കർ ഭൂമി വയനാട്ടിൽ ഉണ്ടായിട്ടും ഭൂവുടമസ്ഥത സ്ഥാപിച്ചെടുക്കാൻ സിവിൽ കേസ്സുകൾ രജിസ്റ്റർ ചെയ്യാൻ ആവർത്തിച്ചുള്ള കോടതി വിധികളും റവന്യൂ ഉത്തരവുകൾ ഉണ്ടായിട്ടും ഒരു കേസ്സു പോലും രജിസ്റ്റർ ചെയ്യാതെ ജില്ല ഭരണകൂടം പരസ്യമായി കയ്യേറ്റക്കാർക്ക് ഒപ്പമാണന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.
സംസ്ഥാന സർക്കാരിൻ്റെ പിന്തുണയും ഹാരിസൺസ് ഉൾപ്പെടെ കയ്യേറ്റക്കാർക്ക് ഒപ്പമാണ്. പുനരധിവാസ ഭൂമി ക്ക് വേണ്ടി തോട്ടമുടമകളുമായി ചർച്ച നടത്തണമെന്ന് പ്രസ്താവിക്കുന്നതിലൂടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇവർക്കൊപ്പമാണന്ന് തെളിയിക്കുന്നു.

സംസ്ഥാനത്ത് അഞ്ചരലക്ഷം ഏക്കർ ഭൂമി അന്യായമായി വിദേശതോട്ടം കമ്പനികളും അവരുടെ ബിനാമികളും ഏഴര ദശകത്തിലധികമായി കൈവശം വെച്ച് കൊണ്ടിരിക്കുകയാണ്. പൂർണ്ണമായും സർക്കാരിന് അവകാശപ്പെട്ട ഈ ഭൂമി നിയമ നിർമ്മാണത്തിലുടെ വീണ്ടെടുക്കാൻ കഴിയുമെന്ന സർക്കാർ തന്നെ നിയോഗിച്ച റവന്യൂ വകുപ്പ് പ്രൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരൻ മുതൽ ഭൂമി തിരിച്ചു പിടിക്കാൻ നിയോഗിക്കപ്പെട്ട സെപ്ഷ്യൽ ഓഫീസർ ഡോ.എംജി രാജമാണിക്യം ഉൾപ്പെടെയുള്ളവർ നൽകിയ റിപ്പോർട്ടുകളും നിയമസഭയുടെ മുന്നിലുണ്ട്. കൃത്യമായ രേഖകളുടെയും നിയമ ഉപദേശങ്ങളുടെയും പിൻബലത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള നിയമനിർമ്മാണം സർക്കാർ നടത്തണം. കഴിഞ്ഞ തെരഞ്ഞടുപ്പ് പ്രകടന പത്രികയിൽ അന്യാധീന
പ്പെട്ട തോട്ടഭൂമിയുടെ ഉടമസ്ഥാവകാശം തിരിച്ചു പിടിക്കുമെന്ന് UDF പ്രഖ്യാപിച്ചിരുന്നു. ഇത്തരമൊരൂ പശ്ചാത്തലത്തിൽ
കേരളത്തിന് അവകാശപ്പെട്ട ഭൂമി വീണ്ടെടുക്കാനും മതിയായ പുനരധിവാസ ഭൂമി കണ്ടെത്താനും വയനാടിൻ്റെ വികസനം, ഭൂരാഹിത്യം
അടക്കമുള്ള പ്രശ്നങ്ങൾ ശാസ്ത്രീയമായി പരിഹരിക്കുന്നതിനും നിയമനിർമ്മാണത്തിലൂടെ ഈ ഭൂമി ഏറ്റെടുക്കുന്നതിലൂടെ കഴിയും.
ദുരന്തം സംഭവിച്ച് നാലരമാസം കഴിഞ്ഞിട്ടും പുനരധിവാസ മടക്കമുള്ള പ്രശ്നങ്ങളിൽ പരിഹാരം കണ്ടത്തുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന നിരുത്തരവാദിത്ത
ത്തിനെതിരെ വയനാടൻ ജനതയുടെ മാത്രമല്ല ,മുഴുവൻ കേരളീയരുടെയും ശക്തമായ പ്രക്ഷോഭങ്ങൾ വളർന്നു വരേണ്ടതുണ്ട്. നിയമനിർമ്മാണത്തിലൂടെ ഭൂമി ഏറ്റടുക്കുന്നതിൽ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ അടിയന്തിരമായി വ്യക്തമാക്കേണ്ടതുണ്ട്.

സെക്രട്ടറി ,
സംസ്ഥാന കമ്മിറ്റി
സി.പി.ഐ (എം എൽ) റെഡ്സ്റ്റർ.

എറണാകുളം,
14-12-2024

You may also like

Leave a Comment