ഉമർ ഖാലിദിനെ നിങ്ങൾക്കറിയാം…
എന്നാൽ നാലരക്കൊല്ലങ്ങളായി സി എ എ വിരുദ്ധ പ്രക്ഷോഭ രംഗത്ത് സജീവമായി ഉണ്ടായിരുന്നതിൻ്റെ പേരിൽ മോചനം കിട്ടാതെ ജയിലിൽ കഴിയുന്ന ഒരു വനിതയുണ്ട്, പേര് ഗുൽ എന്ന് പൊതുവേ അറിയപ്പെടുന്ന ഗുൽഷിഫ ഫാത്തിമ… ചിത്രം നോക്കുക ..
സി എ എ വിരുദ്ധ പ്രക്ഷോഭം നടത്തിയിരുന്ന മുസ്ലീം സ്ത്രീകൾക്ക് ബോധവൽക്കരണ ക്ലാസു മുതൽ ഇംഗ്ലീഷ് പാഠങ്ങൾ വരെ എടുത്തിരുന്ന എം ബി എ ബിരുദ വിദ്യാർത്ഥിനിയാണ് ഈ കുട്ടി..
ഇപ്പോൾ ഇതു പറയാൻ കാരണമുണ്ട്….
കഴിഞ്ഞ ദിവസം ഡൽഹിയിൽ Association for Protection of Civil Rights (APCR) ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു ….
അതിൽ ഉമർ ഖാലിദിൻ്റെയും ഗുൽഷിഫയുടെയും അതു പോലെ തന്നെ ജയിലിൽ കിടക്കുന്ന മീരാൻ ഹൈദർ , ഖാലിദ് സൈഫി , ആതർ ഖാൻ എന്നിവരുടെയും കുടുംബാംഗങ്ങളും കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങ് , സി പി ഐ ( എം എൽ ) ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യ , പ്രശസ്ത നടി സ്വര ഭാസ്കർ തുടങ്ങിയവരും പങ്കെടുത്തിരുന്നു….
ഏതൊരു ജനാധിപത്യ സമൂഹത്തിനും എക്സിക്യൂട്ടീവ് , ലെജസ്ലേറ്റീവ് , ജുഡീഷ്യറി എന്ന മൂന്നു തൂണുകൾ പരസ്പരം സ്വതന്ത്രമായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഉമർ ഖാലിദിൻ്റെ അച്ഛൻ ഇല്യാസ് പറഞ്ഞു…
എന്നാൽ ചീഫ് ജസ്റ്റീസിൻ്റെ വീട്ടിലെ പൂജയ്ക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ആ രംഗം വൈറൽ ആവുകയും ചെയ്യുമ്പോൾ നീതി കിട്ടുമെന്ന് താൻ എങ്ങിനെയാണ് ആഗ്രഹിക്കുക എന്ന് ആ പിതാവ് ചോദിച്ചു…
എല്ലാ കുടുംബാംഗങ്ങളും തുടർന്നു സംസാരിച്ചു…
ആതർഖാൻ്റെ അമ്മ നൂർ ജഹാൻ ഖാൻ പറഞ്ഞത് താഴെ കൊടുക്കാം …
” 62 തവണയായി ജാമ്യം ചോദിച്ചു കൊണ്ട് കേസ് കോടതിയിൽ വരുന്നത്. എന്നാൽ ഹിയറിങ്ങിന് വേണ്ടി ഒരു തവണ പോലും എടുത്തില്ല …. bail is the rule and jail is the exception എന്നു സുപ്രീം കോടതി പറഞ്ഞപ്പോൾ പ്രത്യാശ ഉണ്ടായി .. എന്നാൽ ഒന്നും സംഭവിച്ചില്ല …. ”
ദിഗ് വിജയ് സിങ്ങിൻ്റെ പ്രസ്താവന പത്രത്തിൽ കൊടുത്ത ദേശീയ പത്രങ്ങൾ വളരെ ഭംഗിയായി മറ്റു കാര്യങ്ങൾ മറച്ചു വെച്ച് സംഘ പാദസേവ ചെയ്തു കൃതാർത്ഥരായി….
സ്വര ഭാസ്കർ നടത്തിയ പ്രസംഗം വൈറലായി ട്വീറ്ററിൽ ഉണ്ട്…
നമ്മുടെ മാദ്ധ്യമങ്ങളും ചാനലുകളും ഇക്കാര്യങ്ങൾ വാർത്തയാക്കാതെ സേഫ് സോണിൽ നിന്നു പിഴച്ചു പോവുകയാണ് …..
C N Jayarajan