Home » ഹേമാ കമ്മിറ്റി റിപ്പോർട്ട്

ഹേമാ കമ്മിറ്റി റിപ്പോർട്ട്

by Jayarajan C N

ഹേമാ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ട് ഏതാണ്ട് 5 കൊല്ലങ്ങളാവുന്നു…

സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും പീഢനങ്ങളും പഠിക്കാനാണ് ഹേമാ കമ്മിറ്റിയെ നിയോഗിച്ചത്…

എന്നാൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാൻ സർക്കാർ ഇതു വരെ തയ്യാറായിട്ടില്ല…

ഇപ്പോൾ കേരളാ ഇൻഫോർമേഷൻ കമ്മീഷൻ എന്ന സർക്കാർ ഏജൻസി അത് പുറത്തു വിടാൻ നിർദ്ദേശിച്ചിരിക്കയാണ്…

ഹേമാ കമ്മിറ്റി റിപ്പോർട്ട് എന്നത് സർക്കാരിന്റെ സ്വകാര്യ സ്വത്തല്ല… അത് പൊതു ജനങ്ങൾക്ക് മുന്നിൽ വെയ്ക്കാനുള്ളതാണ്. നിയമപരമായി ആ റിപ്പോർട്ടിനെ പാടെ തടഞ്ഞു വെയ്ക്കാത്ത കാലത്തോളം അത് പ്രസിദ്ധീകരിക്കപ്പെടണം…

അഞ്ചു കൊല്ലങ്ങളായി സജി ചെറിയാനും കൂട്ടരും ആരെയാണ് സംരക്ഷിച്ചു കൊണ്ടിരിക്കുന്നത് ?

ഇക്കാര്യത്തിൽ ഭരണ പ്രതിപക്ഷ സംഘപരിവാർ ഭേദമില്ല… അദാനിയുടെ കാര്യത്തിലെന്ന പോലെ ഒറ്റക്കെട്ടാണ്…

മുമ്പ് കോൺഗ്രസിൽ നിന്ന് ഒരു പി ടി തോമസ് ആയിരുന്നു പീഢിപ്പിക്കപ്പെട്ട നടിയുടെ കാര്യത്തിൽ ഉണ്ടായിരുന്നത് എന്നത് ഓർക്കാവുന്നതാണ്…

ഹേമാ കമ്മിറ്റി പ്രസിദ്ധീകരിക്കൂ എന്ന് ഓർഡർ കിട്ടിക്കഴിഞ്ഞപ്പോൾ ആ റിപ്പോർട്ടിലെ ഏതൊക്കെ ഭാഗം മുക്കണം എന്ന തിരക്കിലാണ് സജി ചെറിയാനും കൂട്ടരും…

49-ആം പേജിലെ 96-ആം ഖണ്ഡിക പരസ്യമാക്കരുത് എന്നതടക്കമുള്ള നിർദ്ദേശങ്ങൾ കൃത്യമായി കേരള ഇൻഫോർമേഷൻ കമ്മീഷൻ നൽകിയിട്ടുണ്ട്…

ഇനിയെന്താണ് പ്രശ്നം?

രാഹുലിനെയും മോദിയെയും മുതൽ പിണറായി വിജയനെ വരെ സകലരെയും നിശിത വിമർശനങ്ങൾക്ക് വിധേയമാക്കുന്ന രാജ്യമാണിത്….

അവിടെ നിങ്ങൾ രാഷ്ട്രീയക്കാർ എല്ലാവരും കൂടി ആരെയാണ് സംരക്ഷിക്കുന്നത്?

കേന്ദ്രത്തിലേക്ക് പറഞ്ഞു വിട്ട ഒരു സിനിമാ നടൻ ഉണ്ടല്ലോ സുരേഷ് ഗോപി.. അദ്ദേഹത്തിന് ഇക്കാര്യത്തിൽ ഒന്നും പറയാനില്ലേ? കേരള സർക്കാരിനെ പ്രഹരിക്കാൻ കിട്ടിയ അവസരമല്ലേ, എന്തേ അത് ഉപയോഗിക്കാത്തത്?

രാഷ്ട്രീയ പാർട്ടികളുടെ വനിതാ സംഘടനകൾക്ക് ഒന്നു പറയാനില്ലേ?

കേരളത്തിലെ സാംസ്കാരിക സംഘടനകൾക്ക്, സാംസ്കാരിക നായകന്മാർക്ക് ഒന്നും പറയാനില്ലേ?

കഷ്ടം… പ്രബുദ്ധ കേരളം പോലും…

സി എൻ ജയരാജൻ

You may also like

Leave a Comment