ഛത്തീസ്ഗഢ് മുക്തി മോർച്ച (സിഎംഎം) ഭിലായിൽ ജൂലൈ 1ന് സംഘടിപ്പിച്ച ഷാഹിദ് ദിവസിൻ്റെ (രക്തസാക്ഷി ദിനം)ചില ദൃശ്യങ്ങൾ. 1992 ജൂലൈ 1ന് ഭിലായ് പവർ ഹൗസ് റെയിൽവേ സ്റ്റേഷനിൽ അന്നത്തെ ബിജെപിയുടെ പട്വ സർക്കാർ നടത്തിയ പോലീസ് വെടിവെപ്പിൽ 17 തൊഴിലാളി സഖാക്കൾ വീരമൃത്യു വരിച്ചു. ഇന്ന് ഏറ്റവും ജനവിരുദ്ധമായ തീവ്ര വലതുപക്ഷ കോർപ്പറേറ്റ് ഫാസിസ്റ്റ് ബിജെപി സർക്കാർ ഛത്തീസ്ഗഡിലെ “സേവ് ഹൻസ്ദേവ് ഫോറസ്റ്റ്” പോലുള്ള ജനകീയ പ്രസ്ഥാനങ്ങളെ അടിച്ചമർത്തുകയാണ്.