2022 നവംബർ 10ന് ശരത് ചന്ദ്ര റെഡ്ഡി എന്ന ഫാർമസിക്യൂട്ടിക്കൽ വ്യവസായിയെ അറസ്റ്റ് ചെയ്യുന്നു…
കെജ്രിവാളിനെ കണ്ടിട്ടു പോലുമില്ല എന്ന് റെഡ്ഡി പറയുന്നു…
നവംബർ മാസം 15ന് തന്നെ 5 കോടിയുടെ ഇലക്ടറൽ ബോണ്ട് മേടിച്ച് സംഘപരിവാരങ്ങളുടെ പ്രീതിക്കായി കാത്തുനിൽക്കുന്നു…
പക്ഷേ, സംഘങ്ങളുടെ ആവശ്യം വേറെ ആയതിനാൽ മാസങ്ങളോളം ജയിലിൽ കിടക്കുന്നു…
ഒടുവിൽ റെഡ്ഡിയ്ക്ക് ജയിലിൽ വെച്ച് “ഭൂതോദയം” ഉണ്ടാവുന്നു…
കെജ്രിവാളിനെ കുറിച്ച് ആശാൻ പറഞ്ഞു തുടങ്ങുന്നു…
ഉടൻ ഇ ഡി പ്രസാദിക്കുന്നു… അയാൾ മാപ്പു സാക്ഷിയാവുന്നു…
സന്തോഷം മൂത്ത് റെഡ്ഡിയും കൂട്ടരും നേരത്തേ കൊടുത്തതിന്റെ പത്തിരട്ടി ഇലക്ടറൽ ബോണ്ട് മേടിച്ച് സംഘപരിവാരങ്ങളെ പ്രീതിപ്പെടുത്തുന്നു…
കെജ്രിവാളിനെതിരെ ഒരു കുറ്റ പത്രം പോലുമില്ലാതെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നു…
ഒരു കേസും തെളിയിക്കാൻ കഴിയില്ല എന്ന് മോദി മുതൽ സകല ഭാരതീയർക്കും അറിയാം…
സുപ്രീം കോടതിയിൽ അറസ്റ്റ് നീക്കം തടയാൻ അപേക്ഷയുമായി ചെന്നപ്പോൾ സുപ്രീം കോടതി അടുത്ത ദിവസമാകട്ടെ, ഇപ്പോൾ നല്ല ക്ഷീണം ഒന്നു വിശ്രമിക്കട്ടെ എന്നു പറയാതെ പറയുന്നു…
അർണാബ് ഗോസ്വാമിക്ക് വേണ്ടി രാത്രി മെഴുകുതിരിയും പെട്രോമാക്സും കത്തിച്ചു വെച്ച് ജാമ്യം കൊടുത്ത സുപ്രീം കോടതിയ്ക്ക് കെജ്രിവാളിന്റെ കാര്യത്തിൽ ക്ഷീണമൊന്നും തോന്നിയിട്ടല്ല, മറിച്ച് കൃത്യമായ ആസൂത്രണമായിരുന്നു അത്…
അന്നു രാത്രി കെജ്രിവാളിനെ അറസ്റ്റ് ചെയ്തു…
ആദ്യം അവർ പ്രധാന പാർട്ടിയുടെ ബാങ്ക് അക്കൌണ്ടുകൾ മുഴുവൻ മരവിപ്പിച്ചു…
പിന്നീട് അവർ ഇന്ദ്രപ്രസ്ഥത്തിലെ പ്രധാനിയെ ജയിലിലേക്ക് അയച്ചു… എഎപിയിലെ മൂന്നു പ്രധാനികൾ വേറെ ജയിലിൽ അടയ്ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു…
രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരായ സംഘ ഫാസിസ്റ്റുകൾ വരും കാലത്ത് നടപ്പാക്കാൻ പോകുന്ന ഭരണപരിഷ്കാരങ്ങൾ ഇപ്പോഴേ തന്നെ കൂടുതൽ കൂടുതലായി വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു….
സി എൻ ജയരാജൻ