Home » പിണറായിയും തോട്ടം മാഫിയകളും തമ്മിലെന്ത്? – എം പി കുഞ്ഞിക്കണാരൻ

പിണറായിയും തോട്ടം മാഫിയകളും തമ്മിലെന്ത്? – എം പി കുഞ്ഞിക്കണാരൻ

by Jayarajan C N

പിണറായിയും തോട്ടം മാഫിയകളും തമ്മിലെന്ത്?

[വയനാട് : തോട്ടംമേഖലയിലെ ഭൂ ബന്ധങ്ങൾ]

 

ഭൂഉടമസ്ഥത സ്ഥാപിച്ചെടുക്കുന്നതിന് സിവിൽ കേസ്സ് ഫയൽ ചെയ്യുവാൻ റവന്യൂ ഡിപ്പാർട്ട് മെൻ്റ് വയനാട് ജില്ലാ കലക്ട്രറോട് ആവശ്യപ്പെട്ട 49 തോട്ടങ്ങളിൽപ്പെട്ട ഒരു തോട്ടമാണ് ചെമ്പ്ര എസ്റ്റേറ്റ്.

1870 കളുടെ അവസാന വർഷങ്ങൾ വലിയൊരു ക്ഷാമത്തെ തുടർന്നാണ് ജന്മിമാരുടെയും കടത്തനാട് രാജവംശ പരമ്പരയുടേയും കൈവശത്തിലുണ്ടായിരുന്ന ആദിവാസി പാരമ്പര്യ ഭൂമി ദീർഘകാല പാട്ടത്തിന് എടുത്തു കൊണ്ട് തോട്ടം സ്ഥാപിക്കാനുള്ള നീക്കങ്ങൾ ബ്രിട്ടീഷ് സർക്കാർ ആരംഭിക്കുന്നത്.
ബ്രട്ടീഷ് തേയില തോട്ടം കമ്പനിയായ Peirce And Leslie വയനാട്ടിൽ ചില തോട്ടങ്ങൾ സ്ഥാപിക്കുന്നത് അങ്ങിനെയാണ് .


1900 ൽ വയനാട്ടിൽ Peirce And Leslie തോട്ടം നിലവിൽ വന്നു. അതാണ് ഇന്നത്തെ ചെമ്പ്ര എസ്റ്റേറ്റ്. വൈത്തിരി താലൂക്കിൽ മേപ്പാടി പഞ്ചായത്തിൽ ആണ് ചെമ്പ്ര എസ്റ്റേറ്റ്’ 47 വർഷക്കാലം ബ്രിട്ടീഷ് കമ്പനി എസ്റ്റേറ്റ് ചുമതല വഹിച്ചെങ്കിലും 1947 സ്വാതന്ത്ര്യത്തിന് ശേഷം ബ്രട്ടീഷുകാർക്ക് കമ്പനി നടത്തി കൊണ്ടുപോവുക അസാധ്യമായി. കെ. എ മാത്യു എന്ന മാനേജരിലുടെ കുറച്ച് വർഷങ്ങൾ അവർ തോട്ടം നോക്കി നടത്തിയെങ്കിലും സ്വതന്ത്ര ഇന്ത്യയുടെ പലനിയമങ്ങളും ഐക്യ കേരളപ്പിറവിക്കു ശേഷമുള്ള ഭൂപരിഷ്കരണ- ഭൂസംരക്ഷണ നിയമങ്ങൾ തീർത്തും തങ്ങൾക്കെതിരാണന്നു കണ്ട് ബ്രട്ടീഷ് കമ്പിനി തോട്ടം ഉപേക്ഷിക്കുകയായിരുന്നു. സർക്കാരിൽ ഈ ഭൂമി നിക്ഷിപ്തമാക്കുന്നതിന് പകരം ലാൻഡ് ബോർഡ് ആകട്ടെ പ്ലാൻ്റേഷൻ ടാക്സ് സ്വീകരിക്കാനും തോട്ടം മുന്നോട്ട് കൊണ്ടുപോകാനും തോട്ടം നടത്തിപ്പുകാരായി രംഗത്തുവന്ന സ്വകാര്യ വ്യക്തികൾക്ക് അനുമതി നൽകുകയായിരുന്നു. സി.പി.ഐ.സി പി ഐ എം ഉൾപ്പെടെയുള്ള ലാൻഡ് ബോർഡ് പ്രതിനിധികളുടെ അടക്കം മൗനാനുവാദം ഈ ഭൂമി തിരിമറിക്ക് ലഭിച്ചിരുന്നു എന്ന് അക്കാലത്തെ രേഖകളിൽ നിന്നും വ്യക്തമാണ്.
ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് 1947 മുതൽ ചെമ്പ്ര എസ്റ്റേറ്റ് നടത്തിപ്പ് എത്തിചേർന്നതു ,
ഗുജറാത്തിലെ മാർവാഡികളായ എസ്കെ മോട്ടോഴ്സിന്റെ ഉടമകളുടെ കൈകളിലായിരുന്നു എന്നു കാണുന്നു.
ബ്രട്ടീഷ് കമ്പനിയായിരുന്നപ്പോൾ താരതമ്യേന നല്ല രീതിയിൽ പ്രവർത്തിച്ച കമ്പനി പുതിയ മാനേജ്‌മെൻ്റിന് കീഴിൽ തകർച്ചയെ നേരിട്ടു.ചെമ്പ്ര എസ്റ്റേറ്റിന് ആകെ 7 ഡിവിഷനുകൾ ഉണ്ടായിരുന്നു. മൂന്ന് ഡിവിഷനുകൾ ചെമ്പ്ര എസ്റ്റേറ്റിലും ബാക്കി പുറത്തും . ചെമ്പ്ര ഡിവിഷൻ, എരുമക്കൊല്ലി ഡിവിഷൻ. 1 എരുമക്കൊല്ലി ഡിവിഷൻ 2 . ഉം. പൂത്തക്കൊല്ലി, പെരുംതട്ട, എൽസ്റ്റൺ, വാരിയാട്ട് എന്നിവയായിരുന്നു മറ്റ് 4 ഡിവിഷനുകൾ. ചെമ്പ്ര എസ്റ്റേറ്റിന് പുറത്തുമായിരുന്നു . ചെമ്പ്ര ഡിവിഷൻ മാത്രം 980 ഏക്കർ ഭൂമി വരും. വാരിയാട്ട് എസ്റ്റേറ്റ് കാപ്പി ത്തോട്ടവും മറ്റ് 6 ഡിവിഷനുകൾ, തേയിലത്തോട്ട ങ്ങളുമായിരുന്നു,


കെ.എ മാത്യു എന്ന ഒരു ക്യാപ്റ്റനായിരുന്നു തോട്ടത്തിൻ്റെ മാനേജരായി എസ്റ്റേറ്റ് നിയന്ത്രിച്ചിരുന്നത്.

ഭൂമിയുടെ നിയമപരമായ സാധ്യതയില്ലായ്മ അറിയാവുന്ന അദ്ദേഹത്തെ മാറ്റി നിർത്താൻ മാനേജ്മെൻ്റ് ആഗ്രഹിച്ചു.
നിയമപരമായി ഭൂമിയിൽ അവകാശമില്ലാത്ത ഇവർ ഭൂമി വിൽപന നടത്തുന്നതിനെ കുറിച്ചു ആലോചിച്ചു.
തിരുവനന്തപുരം സ്വദേശിയായ മോഹന്‍ കുമാര്‍ എന്നൊരാള്‍ക്ക് എസ്റ്റേറ്റ് കൈമാറുന്നത് ഈ ഒരു സാഹചര്യത്തിലാണ്.
ഈ മാനേജരെ ഒഴിവാക്കാന്‍ വേണ്ടി എസ്റ്റേറ്റ് മോഹന്‍ കുമാറിന് വിറ്റതായി രേഖയുണ്ടാക്കി എന്നുമാണ് തൊഴിലാളികൾ പറയുന്നത്.

മോഹന്‍ കുമാര്‍ ബോംബെയില്‍ ബിസിനസുകാരനായിരുന്നു. ഈ ഭൂമി ഏറ്റെടുത്തതിന് ശേഷം ഇയാള്‍ ദുരൂഹമായിട്ട് എറണാകുളത്തെ ഒരു ഹോട്ടലില്‍ വെച്ചു മരണപ്പെടുകയാണുണ്ടായത്. അത് കൊലപാതകം ആണെന്ന് തന്നെ സംശയം ഉണ്ടായിട്ടും വ്യക്തമായ ഒരന്വേഷണവും ഇക്കാര്യത്തില്‍ ഉണ്ടായില്ല. മോഹന്‍ കുമാര്‍ ഈ എസ്റ്റേറ്റിന്‍റെ പേരില്‍ ബാങ്ക് ഓഫ് ടോക്കിയോവില്‍ നിന്നു മൂന്നരക്കോടി രൂപ കടമെടുത്തിരുന്നു.
ആ ലോണ്‍ നില്‍ക്കെയാണ് ഇദ്ദേഹം മരണപ്പെടുന്നത്.

അസ്വാഭാവികമായ മരണത്തിന് ശേഷം ശിഥിലമായി പ്പോയ കമ്പനിക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ ബാങ്ക് ഓഫ് ടോക്കിയോ കേസ് കൊടുക്കുകയും 1992-ല്‍ എസ്റ്റേറ്റ് റിസീവര്‍ ഭരണത്തില്‍ വരികയും ചെയ്തു.
കേസ്സുകൾ നീണ്ടുപോയപ്പോൾ ബാങ്ക് നിര്‍ബ്ബന്ധം ചെലുത്തി റിസീവര്‍ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിലേക്ക് കേസ് ഹാന്‍റ് ഓവര്‍ ചെയ്തു. അങ്ങനെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ തോട്ടം ലേലത്തിന് വെച്ചതിനെ തുടര്‍ന്ന്2000ല്‍ മുസ്ലീലിംഗ് എംപി. അബ്ദുൾ വഹാബ് കേസ്സിൽ നേരിട്ട് ഇടപെടുന്നത്.
ജനതാദള്‍ നേതാവായ അഡ്വക്കേറ്റ് ജോര്‍ജ് പോത്തൻ്റെ കൈകളിൽ നിന്നും എസ്റ്റേറ്റ് ഭൂമി അങ്ങിനെ മുസ്ലീം ലീഗ് രാജ്യസഭ എം പിയായിരുന്ന .പി.വി അബ്ദുള്‍ വഹാബിന്റെ യും സഹോദരന്‍ പി.വി അലിമുബാറക്ക് ഡയറക്ടറായിട്ടുള്ള ഫാത്തിമ ഫാംസ് ലിമിറ്റഡ് ൻ്റെ കൈകളിലേക്കും എത്തിച്ചേർന്നു. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട മറ്റ് അന്തർ നാടകങ്ങൾ സമഗ്രമായി അന്വഷണത്തിലൂടെ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

3000 ത്തോളം തൊഴിലാളികൾ ജോലി ചെയ്തിരുന്ന തോട്ടത്തിൽ 300 ൽ താഴെ തൊഴിലാളികളാണ് ഇന്നുള്ളത്. ആസ്സാമിൽ നിന്നും ബംഗാളിൽ നിന്നും വന്ന അതിഥി തൊഴിലാളികളെ കൂടാതെ നാമമാത്രമായ സ്ഥിരം തൊഴിലാളികൾ .
ഭൂപരിഷ്കരണനിയമത്തിൽ തോട്ട വൃവസായത്തിലേർപ്പെട്ട തൊഴിലാളികളുടെ സംരക്ഷണത്തിന് വേണ്ടിയായിരുന്നു തോട്ടങ്ങളെ ഭൂപരിധിയിൽ നിന്നും ഒഴിവാക്കി നിർത്തിയതു്. ലക്ഷക്കണക്കിന് തോട്ടംതൊഴിലാളി കുടുംബങ്ങളുടെ ഏക ആശ്രയമായ തോട്ട കൃഷിയെ വ്യവസായമായി പരിഗണിക്കുകയും തോട്ട വ്യവസായത്തിന് എല്ലാ വിധത്തിലുള്ള പരിരക്ഷ ഉറപ്പുവരുത്തുകയും ചെയ്തു.
മാറി മാറി കേരളം ഭരിച്ച സർക്കാറുകളുടെ ഇച്ഛാശക്തി ഇല്ലായ്മയും ഉടമസ്ഥതാ അവകാശമില്ലാത്ത ലക്ഷകണക്കിന് ഏക്കർ ഭൂമി മാഫിയകൾക്ക് അടിയറവെക്കുകയും ചെയ്യുകയാണ്. നിയമപരമായി ഭൂമിയിൽ ഉടമസ്ഥത ഇല്ലാത്ത എസ്റ്റേറ്റ് ഉടമകൾ തോട്ട വൃവസായത്തെ തകർത്ത് തരിപ്പണമാക്കുകയും തലമുറകളായി തോട്ടം തൊഴിലിൽ ഏർപ്പെട്ട തൊഴിലാളികളെ കരിമ്പിൻ ചണ്ടികൾ പോലെ തോട്ടങ്ങളിൽ നിന്ന് വലിച്ചെറിയുകയും തോട്ടഭൂമി സ്വന്തമാക്കി മുറിച്ചു വിൽപ്പനയും തരം മാറ്റലും തകൃതിയായി നടക്കുകയുമാണ്. തോട്ടംതൊഴിലാളികൾക്കുവേണ്ടി ഒരു തൊഴിലാളി യൂനിയൻ്റെയും ശബ്ദമുയരുന്നില്ല. തോട്ടങ്ങൾ ഇന്നു സാഹസിക വിനോദ സഞ്ചാരത്തിലും ഇക്കോ ടൂറിസത്തിലും മാണ് ശ്രദ്ധ യൂന്നുന്നത്.

നൂറ് കണക്കിന് വർഷത്തെ പാരമ്പര്യമുള്ള, ആയിരകണക്കിന് തോട്ടം തൊഴിലാളികൾക്ക് സേവനം ലഭിച്ചിരുന്ന ചെമ്പ്ര എസ്റ്റേറ്റിലെ ഹോസ്പിറ്റൽ ഇന്നു പേര് മാറ്റി സോസ്റ്റൽ, ആയി വേഷം മാറിയിരിക്കുന്നു വിനോദ സഞ്ചാരികൾ ക്കുവേണ്ടി .ബംഗ്ളാവ് സ്റ്റേ, സ്സൈക്ലിംഗ്, സ്റ്റിം ഗ്രേ ട്രൈബ് ക്യാമ്പ് എന്നിവയും ‘ നേച്ചർ വാക്ക്, സിപ്പ് ലൈൻ, കുട്ടികൾക്കുള്ള പാർക്ക്, പാരാ ഗ്ലൈഡിംഗ്, ജയന്റ് വീൽ, സഫാരി, ലൂമിൻ ലൈറ്റുകൾ, റോളർ കോസ്റ്റർ, ബംഗീ ജമ്പ്, ഇൻഡോർ, ഔട്ട്ഡോർ ഗെയിമുകൾ തുടങ്ങിയവക്ക് വേണ്ടിയാണിന്ന് ഭൂമി.

യൂനിയനുകൾ വളരെ ശക്തമാണ് തോട്ടംമേഖലയിൽ . പക്ഷെ ഇത്രയും കുറഞ്ഞ ചെലവിൽ ജോലി ചെയ്യേണ്ടി വരുന്ന മറ്റൊരു വിഭാഗം തൊഴിലാളികൾ കേരളത്തിലെ സംഘടിത വ്യവസായ മേഖലയിൽ ഉണ്ടോ എന്നത് സംശയമാണ്.തോട്ടം മേഖലയിൽ 300-350 രൂപയിൽ കുറഞ്ഞ വേതനത്തിന് ജോലിചെയ്യേണ്ട ഗതികേടിലാണ് തൊഴിലാളികൾ. മുമ്പ് തോട്ടം മേഖലകളിലെ ഭൂരിഭാഗം പേരും തോട്ടങ്ങളെ ആശ്രയിച്ചായിരുന്നു ഉപജീവനം നടത്തിയിരുന്നത്.
വേതനത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകുന്നില്ല. മാനേജ്മെൻ്റുകൾ തോട്ടം സംരക്ഷിക്കുകയല്ല അത് തകർത്ത് ലാഭത്തിനായി മറ്റ് പലതിൻ്റെയും പിന്നാലെ പായുകയാണ്. ഉടമസ്ഥതയില്ലാത്ത ഭൂമി തട്ടിയെടുക്കലാണ് മുഖ്യ ലക്ഷ്യം.എന്നിട്ടും യൂനിയനുകൾ നിശ്ശബ്ദമാണ് .ജീവിത പ്രയാസങ്ങൾ കാരണം തൊഴിലാളികളിൽ പലരും തോട്ടംമേഖല ഉപേക്ഷിച്ചു. പാടികൾക്കപ്പുറത്ത് വാസയോഗ്യമായ ഒരു പാർപ്പിടം അവരുടെ വെറും സ്വപ്നമായി മാറി. ഏറക്കുറെ എല്ലാ തോട്ടങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളാണ് ജോലിചെയ്യുന്നത്. ഇവർക്കും നാമമാത്ര തുകയാണ് വേതനമായി ലഭിക്കുന്നത്. വയനാട്ടിൽ മാത്രമായി സർക്കാറിൽ നിക്ഷി പ്തമാകേണ്ട ഭൂമി 49 തോട്ടങ്ങളിലായി 60000 ഏക്കർ വരും.
ഈ ഭൂമിയുടെ ഉടമസ്ഥത സർക്കാരിൽ ഉറപ്പുവരുത്താൻ അടിയന്തിര നടപടി സ്വീകരിക്കുക എന്നതാണ് സർക്കാർ ചെയ്യേണ്ടത്.
നിലവിൽ ഒരു ചെറിയ ശതമാനം ഭൂമി തരംമാറ്റാനുള്ള അനുമതിയുടെ മറവിലാണ് ആയിരക്കണക്കിന് ഏക്കർ ഭൂമി തരംമാറ്റി കൊണ്ടിരിക്കുന്നത്. പിണറായി വിജയൻ നവകേരളം സൃഷ്ടിക്കാൻ പോകുന്നത് സർക്കാറിൽ ലഭ്യമാകേണ്ട ലക്ഷകണക്കിന് ഏക്കർ ഭൂമി കുത്തകൾക്ക് കച്ചവടം ഉറപ്പിച്ചു കൊണ്ടാണ് . തോട്ട വ്യവസായത്തെ തകർത്തു കൊണ്ടും തോട്ടംതൊഴിലാളികളെ തെരുവ് തെണ്ടികളാക്കി മാറ്റി കൊണ്ടുമാണ്. അതിന് വേണ്ടിയൊരു നിയമം പിണറായി രൂപപ്പെടുത്തുകയാണത്രെ. തോട്ടഭൂമി തോട്ടേതര ആവശ്യങ്ങൾക്ക് യഥേഷ്ടം തരം മാറ്റാൻ തോട്ടമുടമകൾക്ക് അനുമതി നൽകുന്ന നിയമം.

MPKUNHIKANARAN
9745338072

05 .01.2024

You may also like

Leave a Comment