Home » വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക

by Jayarajan C N

ഹാരിസൺ ഉൾപ്പടെ തോട്ടം മാഫിയകൾ നിയമവിരുദ്ധമായി കയ്യടക്കിയ മുഴുവൻ ഭൂമിയും തിരിച്ച് പിടിക്കുക തുരങ്ക പാത പദ്ധതി ഉപേക്ഷിക്കുക
വയനാട് കലക്ടറേറ്റിന് മുന്നിൽ നടക്കുന്ന സമരത്തിന്
ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് വിവിധ ജില്ലകളിൽ ഐക്യദാർഢ്യം പരിപാടികൾ നടന്നു. ഏറണാകുളത്ത് ഹൈക്കോർട്ട് ജംഗഷനിൽ ധർണ്ണയും വിശദീകരണ യോഗവും നടന്നു.

എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ
TUCI സംസ്ഥാന സെക്രട്ടറി ടി.സി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
സ. കെ.എസ് സിന്ധു അദ്ധ്യക്ഷത വഹിച്ചു.
എം.കെ. ദാസൻ , എ.ജെ. ഷീബ, എം.കെ.കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

കോഴിക്കോട് ജില്ലയിൽ താമരശ്ശേരി ലൈബ്രറി പരിസരത്ത് നടന്ന ഐക്യദാർഢ്യ പൊതുയോഗത്തിൽ എ.എം അഖിൽ കുമാർ , വേണുഗോപാലൻ കുനിയിൽ കെ.ബാബുരാജ് വി എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ജില്ലാ കമ്മറ്റി അംഗങ്ങളായ ശ്രീജിത്ത് ഒഞ്ചിയം എം.എൻ രവി ,ഇ.സി.വിജയൻ ,ത്രിവിക്രമൻ എന്നിവർ നേതൃത്വം കൊടുത്തു.

വയനാട് ദുരന്ത ഭീഷണി നേരിടുന്ന മുഴുവൻ കുടുംബങ്ങളെയും മതിയായ ഭൂമിയും വാസയോഗ്യമായ പാർപ്പിടവും നൽകി പുനരധിവസിപ്പിക്കുക,ഹാരിസൺസ് ഉൾപ്പെടെ തോട്ടം മാഫിയകൾ കയ്യടക്കിയ മുഴുവൻ ഭൂമിയും തിരിച്ചു പിടിക്കുക തുരങ്കപ്പാത പദ്ധതി ഉപേക്ഷിക്കുക, പശ്ചിമഘട്ടത്തെ രക്ഷിക്കുവാൻ ഗാഡ്ഗിൽ നിർദ്ദേശങ്ങൾ നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി വയനാട് കളക്ടറേറ്റിനു മുമ്പിൽ ഒരു മാസത്തിലേറെയായി സിപിഐ (എം എൽ )റെഡ്സ്റ്റാർ നേതൃത്വത്തിൽ തുടരുന്ന സമരത്തിന് ഐക്യദാർഢ്യവുമായി പുതുക്കാട് സെന്ററിൽ നടന്ന സായാഹ്ന ധർണ്ണ CPIML റെഡ്സ്റ്റാർ കേന്ദ്രകമ്മിറ്റിയംഗം സഖാവ് പി എൻ പ്രോവിന്റ് ഉദ്ഘാടനം ചെയ്തു. സഖാക്കൾ കെ ശിവരാമൻ, കെ.വി പുരുഷോത്തമൻ, രാജേഷ് അപ്പാട്ട്, എൻ ഡി വേണു എന്നിവർ സംസാരിച്ചു. ഇ കെ നാരായണൻ അധ്യക്ഷത വഹിച്ചു. പുതുക്കാട് ഏരിയ സെക്രട്ടറി എ കെ ചന്ദ്രൻ സ്വാഗതവും പി കെ സതീശൻ നന്ദിയും പറഞ്ഞു

You may also like

Leave a Comment