2025 മാർച്ച് 19 ന് രാവിലെ 11 മണി.
ജാതി ഉന്മൂലന പ്രസ്ഥാനം (CAM)
കൾച്ചറൽ ഫോറം
SC ,ST ഫെഡറേഷൻ
ശ്രീനാരായണ ദർശനവേദി
1.നിയമവിരുദ്ധമായ അയിത്താചരണം നടത്തിയ കൂടൽ മണിക്യക്ഷേത്രം തന്ത്രിമാരേയും ദേവസ്വം അധികാരികളേയും പ്രോസിക്യൂട്ട് ചെയ്യുക 2.തന്ത്രികൾ മുതൽ പാചകക്കാർ വരെയുള്ളവരെ ജാതിയോ പാരമ്പര്യമോ അടിസ്ഥാനമാക്കാതെ യോഗ്യത നിശ്ചയിച്ച് നിയമിക്കുക.
3. മതേതര നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുക4. അയിത്താചരണത്തിനു കൂട്ടുനിൽക്കുന്ന ദേവസ്വം അഡ്മിനിസ്റ്റ്രേട്ടറെ ശിക്ഷിക്കുക
5.ജാതി ഉന്മൂലനത്തിനായി ജനാധിപത്യ വിശ്വാസികൾ സംഘടിക്കുക.
ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ലജ്ജാകരമായ കാര്യങ്ങളാണ്.അയിത്തം കുറ്റകരമാണെന്ന് പ്രഖ്യാപിക്കുന്ന നിയമസംഹിത ഉള്ള രാജ്യമാണ് നമ്മുടേത്. നിയമപാലനം കാര്യക്ഷമതയോടെ നിലനിൽക്കുന്നതായി പറയപ്പെടുന്ന കേരളത്തിൽ സർക്കാറിനു നിയന്ത്രണമുള്ള കൂടൽ മാണിക്യം ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രത്തിൽ കഴകം തസ്തികയിൽ മാനദണ്ഠങ്ങൾ പാലിച്ച് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമിച്ച ഈഴവ വിഭാഗത്തിൽ പെടുന്ന ഒരാളെ അദ്ദേഹം സവർണ്ണനല്ല എന്നാരോപിച്ച് ആ ജോലിയിൽ നിന്നും മാറ്റിനിർത്തുകയും അദ്ദേഹത്തെ ക്ഷേത്രമോഫീസിലെ ശിപായിയുടെ തസ്തികയിലേക്ക് മാറ്റി പകരം സവർണ്ണ ജാതി എന്നു ജാതിക്കോമരങ്ങൾ കരുതുന്ന ജാതിയിൽ പെടുന്ന ഒരാളെ നിയമിക്കുകയും ചെയ്തിരിക്കുകയാണ്.
ഏറ്റവും ഭയാനകമായിട്ടുള്ളത് കഴകം ജോലിക്ക് നിയോഗിക്കപ്പെട്ടയാൾ ഈഴവ ജാതിക്കാരനായതിനാൾ ഈ തീരുമാനം പിൻവലിക്കുന്നതുവരെ ക്ഷേത്രത്തിലെ യാതോരു ക്രിയകളും ചെയ്യില്ല എന്ന് ക്ഷേത്ര തന്ത്രിമാർ രേഖാമൂലം ദേവസ്വം അധികൃതർക്കു കത്തു നൽകി എന്നുള്ളതാണ്. “ചട്ടവിരുദ്ധവും ആചാരവിരുദ്ധവുമായ കാര്യങ്ങൾ” സംഭവിച്ചതിനാലാണ് പ്രതിഷേധിച്ചതെന്ന് തന്ത്രി പ്രസ്താവന നടത്തുകയും ചെയ്തു. പത്ര പ്രസ്താവന നടത്തിയ നെടുമ്പിള്ളി ഗോവിന്ദൻ നമ്പൂതിരിപ്പാട് എന്ന തന്ത്രി തീർത്തും അപലപനീയമായ അയിത്താചരണമാണ് നടത്തിയിട്ടുള്ളത്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 പ്രകാരം നിർത്തലാക്കപ്പെട്ടതാണ് എല്ലാതരത്തിലുമുള്ള അയിത്താചരണങ്ങൾ.അയിത്തത്തിന്റെ അടിസ്ഥാനത്തിൽ അടിച്ചേൽപ്പിക്കുന്ന അയോഗ്യത 1955 ലെ പൗരാവകാശസംരക്ഷണ നിയമപ്രകാരവും കുറ്റകരമാണ്.ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ് തന്ത്രിമാരും അവർക്കൊപ്പം നിന്ന ക്ഷേത്രജീവനക്കാരും തന്ത്രിയുടെ നിയമവിരുദ്ധ ഭീഷണിക്കു വഴങ്ങി ഈഴവ ജാതിയിൽ പെട്ട ജീവനക്കാരനെ അദ്ദേഹം നിയമിക്കപ്പെട്ട തസ്തികയിൽ നിന്നും മാറ്റി നിർത്തിയ ദേവസ്വം ബോർഡ് അധികൃതരും ചെയ്തിട്ടുള്ളത്.ഇവർക്കെതിരെ കേസെടുത്ത് ശിക്ഷാ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുന്നു. കഴകം ജോലിക്ക് നിയമിക്കപ്പെട്ടയാൾ അതു തന്നെയാണ് ചെയ്യേണ്ടത് എന്ന് ദേവസ്വം മന്ത്രി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും,ശക്തമായ അയിത്താചരണവിരുദ്ധ നടപടികൾ തന്ത്രിമാർക്കും ദേവസ്വത്തിനുമെതിരെ കൈക്കൊള്ളാനോ ,ദൈവഭീതി പരത്തി നിയമിക്കപ്പെട്ട ആളിൽ നിന്നും കഴകം ജോലി വേണ്ടെന്ന പ്രസ്താവന എഴുതി വാങ്ങി, ദേവസ്വം റിക്രൂട്ട്‌മന്റ് ബോർഡ് നിയമനം ലഭിക്കാത്ത മറ്റൊരു പോസ്റ്റിൽ അദ്ദേഹത്തെ നിയമിക്കുകയും, അതുവഴി ബ്രാഹ്മണ്യത്തിനും തന്ത്രിമാർക്കും മുമ്പിൽ കീഴടങ്ങുകയും ചെയ്ത ദേവസ്വം അഡ്മിനിസ്റ്റ്രേറ്റർക്കെതിരെ നടപടി എടുക്കാനോ സർക്കാർ ഇതുവരേയും തയ്യാറായിട്ടില്ല.
മാത്രവുമല്ല ; പല മണ്ഡലങ്ങളിലും ബ്രാഹ്മണിക്കൽ ശക്തികളോട് സർക്കാർ സ്വീകരിക്കുന്ന വിധേയ സമീപനങ്ങളും ഭരണഘടനയേയും നിയമവാഴ്ചയും വെല്ലുവിളിക്കാനും ജാതിവ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായകമാകുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ജാതിവിവേചനത്തിനും അയിത്താചരണത്തിനുമെതിരെ ജനാധിപത്യത്തിൻ്റെയും മാനവികതയുടെയും സാഹോദര്യത്തിൻ്റെയും ആശയങ്ങൾ ഉയർത്തിക്കൊണ്ട് ജാതി ഉന്മൂലന പ്രസ്ഥാനം (CAM), കൾച്ചറൽ ഫോറം, ശ്രീനാരായണ ദർശനവേദി, SC, ST ഫെഡറേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കൂടൽമാണിക്യം ദേവസ്വം ഓഫീസിലേക്ക് മാർച്ച് ചെയ്യുന്നത്.
രാവിലെ 11 മണിക്ക് ആൽത്തറയിൽ നിന്നും ആരംഭിക്കുന്ന മാർച്ച്
TR രമേഷ് ഉദ്ഘാടനം ചെയ്യും.
ടി.കെ വാസു,
എം.കെ ദാസൻ,
എൻ.ബി അജിതൻ,
ടി.കെ ശക്തിധരൻ
എ.കെ സന്തോഷ്,
പി.എൻ പ്രോവിൻ്റ്,
അപ്പു കാപ്പിൽ,
മോഹൻകുമാർ,
പ്രശാന്ത് ഈഴവൻ,
വേണുഗോപാലൻ കുനിയിൽ,
ടി.സി. സുബ്രഹ്മണ്യൻ,
രഘു മാഷ്,
വിജയൻ വല്ലച്ചിറ,
വി.എബാലകൃഷ്ണൻ,
ശശിക്കുട്ടൻ വാകത്താനം,
എൻ.ഡി വേണു,
കെ.എസ് നിഹിൻ
തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിക്കും.
ഇന്ന് തൃശൂർ പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ
.എം.കെ. ദാസൻ ( CAM കോർഡിനോർ )
പി.എൻ പ്രൊവിൻ്റ്
വി.എ.ബാലകൃഷ്ണൻ ( കൾച്ചറൽ ഫോറം ചെയർമാൻ).
വിജയൻ വല്ലച്ചിറ ( SC, ST ഫെഡറേഷൻ)
എൻ.ബി. അജിതൻ (ശ്രീ നാരായണ ദർശനവേദി )
എന്നിവർ പങ്കെടുത്തു.