Home » ജാതി സെൻസസ് കേരളത്തിൽ വേണ്ടെന്ന് സിപിഎം

ജാതി സെൻസസ് കേരളത്തിൽ വേണ്ടെന്ന് സിപിഎം

by Jayarajan C N

ജാതി സെൻസസ് നടത്തേണ്ടത് കേന്ദ്രമാണെന്നും ബീഹാറിൽ നടത്തിയതു പോലെ കേരളത്തിൽ ജാതി സർവ്വേ നടത്തേണ്ടതില്ലെന്നും സി പി ഐ (എം) സംസ്ഥാന കമ്മിറ്റി സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രഖ്യാപിച്ചതിൽ ആശ്ചര്യമില്ല.

മോദി സർക്കാർ ഭരണഘടന ഭേദഗതി ചെയ്ത് EWS നടപ്പാക്കും മുമ്പേ സവർണ്ണ സംവരണം നടപ്പാക്കിയ ഇന്ത്യൻ സംസ്ഥാനമാണ് കേരളം.

പിണറായി സർക്കാർ സാമ്പത്തിക സംവരണമെന്ന പേരിൽ സവർണ്ണ സംവരണം നടപ്പാക്കിയപ്പോൾ അത് കമ്യൂണിസ്റ്റ് നയമല്ലെന്ന് ചൂണ്ടിക്കാണിച്ചവരോട് അന്നത്തെ CPI(M) സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ,മണ്ഡൽ
കമ്മീഷനെ എതിർത്ത ഇ.എം.എസിന്റെയും ജ്യോതി ബസുവിന്റെയും നേതൃത്വത്തിൽ 1990 നവംബർ 4-ന് സി.പി.എം കേന്ദ്രകമ്മിറ്റി സാമ്പത്തിക സംവരണത്തിനായി പ്രമേയം പാസാക്കിയിരുന്നു എന്ന് കൂടി ഓർമ്മിപ്പിച്ചു കൊണ്ടാണ് അതിനെ ന്യായീകരിച്ചത്.
സവർണ്ണ സംവരണം ഭരണഘടനാ വിരുദ്ധമായതിനാൽ സവർണ്ണ സംവരണം എല്ലാ രംഗത്തും നടപ്പാക്കാൻ സംസ്ഥാനത്തിന് പരിമിതിയുണ്ടെന്നും ഭേദഗതിയിലൂടെ ഭരണഘടനാ തടസ്സം മറികടക്കാൻ മോദി സർക്കാരിനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
സംഘപരിവാർ നയിക്കുന്ന മോദി ഗവൺമെന്റ് ഭരണഘടന ഭേദഗതി ചെയ്ത് സവർണ്ണ സംവരണം നടപ്പാക്കുകയും ചെയ്തു.
തങ്ങളുടെ അടിത്തറ തകർക്കാൻ പോന്ന പ്രഹരശേഷിയുള്ളതിനാൽ ജാതി സെൻസസ് നടത്തില്ലന്ന് അവർ തീരുമാനിക്കുകയും ചെയ്തു.

സംവരണത്തിന്റെയും ജാതി സെൻസസിന്റെയും രാഷ്ട്രീയത്തിൽ RSS – CPM- NSS നിലപാടുകൾ തമ്മിൽ ഭേദമില്ലെങ്കിലും രാഷ്ട്രീയ, വിദ്യാഭ്യാസ, തൊഴിൽ വിഭവാധികാരങ്ങളിലെ പ്രാതിനിധ്യം ഓരോ സാമൂഹ്യ വിഭാഗങ്ങൾക്കും എത്രയെന്ന് ഔദ്യോഗികമായി മനസ്സിലാക്കേണ്ടതും അവയിലെ കുറവുകൾ പരിഹരിക്കേണ്ടതും അതിനായി ജാതി സെൻസസ് നടത്തേണ്ടതും ജനാധിപത്യത്തിന് അനിവാര്യമാണ്.

എം കെ ദാസൻ

You may also like

Leave a Comment