2016 ൽ LDF സർക്കാർ അധികാരമേറ്റതിന് ശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. 2017, 2019, 2022, 2023 വര്‍ഷങ്ങളില്‍ വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ചിരുന്നു. 2017 ല്‍ 30 പൈസ, 2019 ല്‍ 40 പൈസ, 2022 ല്‍ 40 പൈസ, 2023 ല്‍ 24 പൈസ എന്നിങ്ങനെയായിരുന്നു നിരക്ക് വര്‍ധിപ്പിച്ചത്.
നവ ഉദാരവൽക്കരണത്തിൻ്റെ ദാസന്മാരായി മാറിയ ഭരണ വർഗ്ഗ മുന്നണികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത്തരം ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന സർക്കാറിനെതിരെ രംഗത്ത് വരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ മുഴുവൻ ഗുണഭോക്താക്കളും രംഗത്തുവരണമെന്നും പുരോഗമന-ജനാധിപത്യ ശക്തികളുടെ പിന്തുണയോടെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർത്തി കൊണ്ടുവരണമെന്നും, CPI ML റെഡ് സ്റ്റാർ തൃശൂർ വൈദ്യുത ഭവനിലേക്ക് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സഖാവ് പി.എൻ പ്രൊവിൻ്റ് ആവശ്യപ്പെട്ടു. കെ. ശിവരാമൻ, പുരുഷോത്തമൻ കെ.വി. എൻ ഡി വേണു, പി സി അജയൻ, എ കെ ചന്ദ്രൻ തുടങ്ങിയവരും സംസാരിച്ചു.
ആവശ്യപ്പെട്ടു