ഒറീസയിലെ ഏറ്റവും പിന്നണിയിൽ നിൽക്കുന്ന ജില്ലകളിൽ ഒന്നാണ് കലിംഗ നഗർ എന്നാൽ പ്രകൃതി വിഭവങ്ങളാൽ സമ്പന്നവുമായ ജില്ല. തദ്ദേശ വാസികളായ ആദിവാസി ജനവിഭാഗങ്ങളെ എളുപ്പിൽ കുടിയിറക്കി പ്രകൃതി സമ്പത്ത് കൊള്ളചെയ്യുക എന്നത് കോർപ്പറേറ്റ് മൂലധനം എല്ലായിടത്തും ചെയ്യുന്നതാണ്.
സ്റ്റീൽ- ഉരുക്ക് കമ്പനി സ്ഥാപിക്കാൻ ടാറ്റ കമ്പനി തെരഞ്ഞടുക്കുന്നത് കലിംഗ നഗറിലെ ചമ്പകോയിലയിൽ ആണ് . തദ്ദേശീയരായ ആദിവാസി ജനവിഭാഗങ്ങളെ കുടിയിറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതുമുതൽ ആദിവാസികൾ ചെറുത്ത് നിൽപ്പ് ആരംഭിച്ചു. ഒറീസാ ഭരണാധികാരികളായ നവീൻ പടനായ്കിൻ്റെ നേതൃത്വത്തിലുള്ള ബി ജെ.പി. – ബി.ജെ.ഡി സർക്കാർ ടാറ്റാ കമ്പനിക്ക് വേണ്ടി ആദിവാസി പ്രക്ഷോഭത്തിനെതിരെയുള്ള അടിച്ചമർത്തൽ ശക്തിപ്പെടുത്തി.
2006 ജനുവരി 2 .
കലിംഗ നഗറിലെ ചമ്പകോയിലയിൽ സർക്കാർ പ്രക്ഷോഭത്തിലേർപ്പെട്ട പതിനാല് ആദിവാസികളെ വെടിവെച്ചു കൊലപ്പെടുത്തി. ടാറ്റയുടെ മെഗാ സ്റ്റീൽ പ്ലാന്റിനായി തങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള സർക്കാരിന്റെ നീക്കത്തെ ആദിവാസി പ്രക്ഷോഭകർ ചെറുക്കുകയായിരുന്നു.
ജനങ്ങളുടെ മേൽ വൻ അടിച്ചമർത്തലുകൾ നടത്തി തങ്ങളുടെ പ്ലാന്റ് സ്ഥാപിക്കുന്നതിൽ ടാറ്റ വിജയിച്ചെങ്കിലും, ആ പ്രസ്ഥാനം നമ്മുടെ രാജ്യത്തിലെ നവ അധിനിവേശത്തിനെതിരെ നടക്കുന്ന പ്രക്ഷോഭ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി എന്നും നിലനിൽക്കും.
ധീരരായ സഖാക്കൾക്ക് ചുവപ്പൻ അഭിവാദ്യങ്ങൾ.
( സഖാവ് ന്യൂസ്)