Home » ആശ വർക്കർമാരുടെ സമരം ഉടൻ ഒത്തുതീർപ്പാക്കുക

ആശ വർക്കർമാരുടെ സമരം ഉടൻ ഒത്തുതീർപ്പാക്കുക

by Jayarajan C N

ആശ വർക്കർമാരുടെ സമരം ഉടൻ ഒത്തുതീർപ്പാക്കുക, കേന്ദ്ര – കേരള സർക്കാരുകളുടെ ഒത്തുകളി അവസാനിപ്പിക്കുക, ആശ വർക്കർമാർക്ക് ന്യായമായ വേതനം ഉറപ്പാക്കുക, ആശ വർക്കർമാരെ സ്ഥിരം തൊഴിലാളികയായി പ്രഖ്യാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ജനാധിപത്യ വേദിയുടെ നേതൃത്വത്തിൽ തൃപ്രയാർ സെന്ററിൽ നടന്ന ഐക്യദാർഢ്യ പ്രകടനവും പൊതുയോഗവും നടത്തി. CPIML റെഡ്സ്റ്റാർ കേന്ദ്രക്കമ്മിറ്റിയംഗം പി എൻ പ്രോവിന്റ്, ഇ വി ദിനേഷ്‌കുമാർ, എ കെ സന്തോഷ്‌ എൻ ഡി വേണു തുടങ്ങിയവർ സംസാരിച്ചു. കെ എസ് ബിനോജ്,എ എം ഗഫൂർ, പി സി അജയൻ, ടി ആർ രമേശ്‌, പി ഡി ഷാനവാസ്‌, എ കെ അശോകൻ, സുബ്രൻ, എൻ എം പുഷ്പാംഗദൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

You may also like

Leave a Comment