Home » അഭിരാം ദാസും അക്ഷയ് ബ്രഹ്മ്ചാരിയും

അഭിരാം ദാസും അക്ഷയ് ബ്രഹ്മ്ചാരിയും

by Jayarajan C N
ആദ്യത്തെ ചിത്രത്തിൽ കാണുന്നയാളെ നിങ്ങൾ ഒന്നു മനസ്സിലാക്കി വെയ്ക്കുന്നത് നല്ലതാണ്…
താമസിയാതെ അയാൾക്ക് ഒരു ഭാരതരത്നം കിട്ടിക്കൂടായ്കയില്ല…
ഇയാളാണ് അഭിരാം ദാസ്. ബീഹാറിൽ നിന്ന് അയോദ്ധ്യയിലെത്തി അവിടത്തെ പുരോഹിതരുടെ കൂടെ കൂടി അതൊക്കെ പഠിച്ച് മേധാവിയായി…
ആള് ഗുസ്തിക്കാരൻ കൂടിയാണ്…
ഇയാളാണ് ബാബറി മസ്ജിദിനകത്ത് കൊണ്ടു പോയി രാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങൾ സ്ഥാപിക്കാൻ നേതൃത്വം നൽകിയത്…
1949 ഡിസംബർ 22 അർദ്ധരാത്രി കഴിഞ്ഞാണ് ഇയാളും കൂട്ടരും ഈ പണി ചെയ്തത്…
അതുവരെ ബാബറി മസ്ജിദിൽ രണ്ടു ഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. അകത്തുള്ള ഭാഗത്ത് മുസ്ലീങ്ങൾ പ്രാർത്ഥന നടത്തിയിരുന്നു. പുറത്തുള്ള ഭാഗത്തിന്റെ പേര് രാംചബൂത്തര എന്നായിരുന്നു. അവിടെ ഹിന്ദുക്കളും മുസ്ലീങ്ങളും യോജിപ്പോടെ ആരാധന നടത്തിയിരുന്നു.
ഡിസംബർ അവസാനവാരം ഈ വിദ്വാൻ പള്ളിയിൽ കയറി വിഗ്രഹം വെയ്ക്കുന്നതോടെയാണ് അവിടെ വർഗ്ഗീയ അസ്വാസ്ഥ്യങ്ങൾ തല പൊക്കിത്തുടങ്ങിയത്…
അന്ന് ഫസിയാബാദിലെ മജിസ്ട്രേറ്റ് ആയിരുന്നു മലയാളി ആയിരുന്ന കെ കെ നായർ…
ഇവിടത്തെ നായർ പ്രമാണിയെ പോലെ കെ കെ നായരും തന്റെ രഹസ്യ സംഘ ബോധം തന്ത്രപരമായി പുറത്തെടുത്തു. വിഗ്രഹം ഇനി മാറ്റിയാൽ അവിടെ വർഗ്ഗീയ കലാപം ഉണ്ടാവും എന്ന് പറഞ്ഞ് അയാൾ അതിന് കൂട്ടു നിന്നു… അതിനോടൊപ്പം ഉത്തർപ്രദേശിലെ കോൺഗ്രസ്സ് നേതൃത്വം അർത്ഥ ഗർഭമായ മൌനം പാലിച്ചു…
കോൺഗ്രസ് ഇത്തരത്തിൽ അന്ന് ചെയ്തത് ഒരു സോഷ്യലിസ്റ്റിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ച് കോൺഗ്രസിന് അവിടെ ജയിക്കാനായിരുന്നു എന്നും കേൾക്കുന്നുണ്ട്.
ഇനി രണ്ടാമത്തെ ചിത്രം കാണുക. ഇദ്ദേഹമാണ് അക്ഷയ് ബ്രഹ്മചാരി…
ഇദ്ദേഹം പള്ളിയെ അമ്പലമാക്കുന്നതിനെതിരെ മരണം വരെ നിരാഹാരം പ്രഖ്യാപിച്ചു…
തികഞ്ഞ ഗാന്ധിയനായിരുന്നു ഇദ്ദേഹം..
രണ്ടു മാസം ഇദ്ദേഹം നിരാഹാരമിരുന്നപ്പോൾ അന്നത്തെ ഉത്തർപ്രദേശ് ആഭ്യന്തര മന്ത്രിയായിരുന്ന ലാൽബഹാദൂർ ശാസ്ത്രി എത്രയും പെട്ടെന്ന് പള്ളിയെ തിരിച്ചു കൊണ്ടു വരാമെന്ന് അദ്ദേഹത്തിന് വാക്കു കൊടുത്ത് നിരാഹാരം നിർത്തിച്ചത്രെ…
ഇതൊക്കെ ഇപ്പോൾ പറഞ്ഞതിന് കാരണമുണ്ട്…
താമസിയാതെ അഭിരാം ദാസിന്റെ ജന്മദിനവും ചരമ ദിനവുമെല്ലാം ഉത്തർ പ്രദേശിൽ വിശുദ്ധ ദിനമായി പ്രഖ്യാപിക്കപ്പെടുകയും അന്ന് സസ്യാഹാരം മാത്രമേ കഴിക്കാൻ പാടുള്ളൂ എന്നും മറ്റുമുള്ള നടപടികൾ ഉണ്ടാവുകയും ചെയ്തേക്കും. ഒടുവിൽ അയാൾക്കും കിട്ടിയേക്കും ഒരു ഭാരത രത്നം…
അതേ സമയം, അന്ന് കോൺഗ്രസ്സുകാരും കെ കെ നായരും ഒക്കെ കൂടി പറ്റിച്ച ഗാന്ധിയൻ അക്ഷയ് ബ്രഹ്മചാരിയുടെ ചരിത്രം എന്നെന്നേയ്ക്കുമായി കുഴിച്ചു മൂടപ്പെടുകയും ചെയ്യും…..

You may also like

Leave a Comment